N.K പ്രേമചന്ദ്രനെ പുകഴ്ത്തി സ്പീക്കർ ഓംബിർള; സ്പീക്കർ പാനലിൽ ഇടവും നൽകി
N.K പ്രേമചന്ദ്രനെ പുകഴ്ത്തി സ്പീക്കർ ഓംബിർള; സ്പീക്കർ പാനലിൽ ഇടവും നൽകി
'താങ്കൾ ഒരു മികച്ച പാർലമെന്റേറിയനും കൂടുതൽ സമയം ഇവിടെ ഇരിക്കുന്ന അംഗവുമാണ്- പ്രേമചന്ദ്രനെക്കുറിച്ച് സ്പീക്കർ പറഞ്ഞു.
എൻ.കെ പ്രേമചന്ദ്രൻ
Last Updated :
Share this:
ന്യൂഡൽഹി: പതിനേഴാം ലോക്സഭയിൽ താരങ്ങളായി കേരളത്തിൽനിന്നുള്ള എം.പിമാർ മാറുന്നു. രമ്യാ ഹരിദാസിന് പിന്നാലെ കൊല്ലം എം.പി N.K പ്രേമചന്ദ്രനും സ്പീക്കറുടെ പ്രശംസ. പ്രേമചന്ദ്രനെ ലോക്സഭ നിയന്ത്രിക്കാനുള്ള സ്പീക്കർ പാനലിൽ തെരഞ്ഞെടുത്തുകൊണ്ടാണ് സ്പീക്കർ ഓംബിർള പ്രശംസിച്ചത്. 'താങ്കൾ ഒരു മികച്ച പാർലമെന്റേറിയനും കൂടുതൽ സമയം ഇവിടെ ഇരിക്കുന്ന അംഗവുമാണ്. എല്ലാ ചർച്ചകളിലും ക്രിയാത്മകവും സജീവവുമായി ഇടപെടുന്ന അംഗമാണ്. സഭാനടപടികളെക്കുറിച്ച് കൃത്യമായ അറിവ് താങ്കൾക്ക് ഉണ്ടെന്നറിയാം'- പ്രേമചന്ദ്രനെക്കുറിച്ച് ഓംബിർള പറഞ്ഞു.
സത്യപ്രതിജ്ഞാവേള മുതൽ എൻ.കെ പ്രേമചന്ദ്രൻ സഭയിൽ സാന്നിദ്ധ്യമറിയിച്ചിരുന്നു. ഭോപ്പാൽ എം.പി പ്രജ്ഞ സിങ് ഠാക്കൂറിന്റെ സത്യപ്രതിജ്ഞയിലെ പോരായ്മ പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടിയിരുന്നു. സത്യപ്രതിജ്ഞയിലുള്ള പേരിന് പകരം ആത്മീയ ഗുരുവിന്റെ പേര് ഉപയോഗിച്ചതിനെ ക്രമപ്രശ്നമാണ് കൊല്ലം എം.പി ചൂണ്ടിക്കാട്ടിയത്. അതിന് പിന്നാലെ ശബരിമലയിലെ ആചാരസംരക്ഷണത്തിനുള്ള സ്വകാര്യ ബിൽ സഭയിൽ അവതരിപ്പിക്കാനുള്ള അനുമതി പ്രേമചന്ദ്രൻ തേടിയത് വലിയ വാർത്തയായിരുന്നു.
ഏകാംഗമുള്ള ഒരു പാർട്ടിയുടെ പ്രതിനിധിക്ക് ലോക്സഭയിലെ സ്പീക്കർ പാനലിൽ ഇടം ലഭിക്കുന്നത് ഇതാദ്യമായാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.