• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഇപ്പോഴുള്ളത് പോര.... പുതിയ പാർലമെന്റ് മന്ദിരം വേണമെന്ന് സ്പീക്കര്‍


Updated: August 2, 2018, 3:03 PM IST
ഇപ്പോഴുള്ളത് പോര.... പുതിയ പാർലമെന്റ് മന്ദിരം വേണമെന്ന് സ്പീക്കര്‍

Updated: August 2, 2018, 3:03 PM IST
ന്യൂഡൽഹി: പുതിയ പാർലമെൻറ് മന്ദിരം നിർമിക്കണമെന്ന് സ്പീക്കർ സുമിത്ര മഹാജൻ നഗര വികസന മന്ത്രാലയത്തിന് കത്തയച്ചു. വെങ്കയ്യ നായിഡു നഗര വികസന മന്ത്രിയായിരുന്ന 2015ൽ അയച്ച കത്ത് വിവരാവകാശ നിയമം അനുസരിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് ഇപ്പോൾ പുറത്തുവന്നത്. എന്നാൽ, സ്പീക്കറുടെ ആവശ്യത്തോട് നഗരവികസന മന്ത്രാലയം പ്രതികരിച്ചിട്ടില്ല.

1921 ൽ നിർമിച്ച ഇപ്പോഴത്തെ പാർലമെന്റ് മന്ദിരത്തിൽ തുടരാനാവില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കർ സുമിത്ര മഹാജൻ, കേന്ദ്ര നഗര വികസന മന്ത്രിയായിരുന്ന വെങ്കയ്യ നായിഡുവിന് 2015ൽ കത്തയച്ചത്. 398 ഇരിപ്പിടങ്ങൾ മാത്രമുള്ള പാർലമെന്റ് മന്ദിരത്തിൽ പരമാവധി 550 അംഗങ്ങളെ മാത്രമേ ഉൾക്കൊള്ളാനാകൂ. ഭാവിയിൽ അംഗങ്ങളുടെ എണ്ണം വർധിക്കുമെന്നതിനാൽ പാർലമെന്റിന് വിശാലമായ മന്ദിരം അനിവാര്യമാണ്.

മാത്രമല്ല, പാർലമെന്റ് കമ്മിറ്റികൾ, സുരക്ഷാ സൈനികർ, മാധ്യമങ്ങൾ എന്നിവയ്ക്ക് ഇപ്പോഴത്തെ മന്ദിരത്തിൽ സ്ഥലസൗകര്യമില്ല. ഹെറിറ്റേജ് ഗ്രേഡ് ഒന്നിൽ ഉൾപ്പെടുന്ന ചരിത്ര സ്മാരകമായതിനാൽ പുതുക്കി പണിയുന്നതിനും പരിമിതികൾ ഉണ്ട്. പുതിയ മന്ദിരം നിർമിക്കുവാൻ കഴിയുന്ന രണ്ട് സ്ഥലങ്ങളും സ്പീക്കർ നൽകിയ കത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

പാർലമെന്റ് ഹൗസ് കോംപ്ലക്സിലെ 118 ആം പ്ലോട്ട്, രാജ്പത്ത് റോഡിലെ പ്രതിരോധ മന്ത്രാലയത്തിന്റെ കെട്ടിടം നിലനിൽക്കുന്ന സ്ഥലം എന്നിവയാണ് സ്പീക്കർ നിർദ്ദേശിച്ചത്. എന്നാൽ നഗര വികസന മന്ത്രാലയം ഇതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

 

 

 
First published: August 2, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626