HOME /NEWS /India / എംഎൽഎമാരെ അയോഗ്യരാക്കിയ നടപടി; സ്പീക്കറുടെ തീരുമാനം ബോംബെ ഹൈക്കോടതി വിധിയ്ക്ക് എതിര്

എംഎൽഎമാരെ അയോഗ്യരാക്കിയ നടപടി; സ്പീക്കറുടെ തീരുമാനം ബോംബെ ഹൈക്കോടതി വിധിയ്ക്ക് എതിര്

Ramesh Kumar_karnataka speaker

Ramesh Kumar_karnataka speaker

ഗോവ നിയമസഭ കേസുമായി ബന്ധപ്പെട്ട ബോംബെ ഹൈക്കോടതി വിധിക്ക് എതിരാണ് 2023 വരെ എംഎൽഎമാരെ അയോഗ്യരാക്കിയിരിക്കുന്ന സ്പീക്കറുടെ നടപടി.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    ന്യൂഡൽഹി: കർണാടകയിലെ 17 വിമത എംഎൽഎമാരെ അയോഗ്യരാക്കിയ സ്പീക്കർ കെ ആർ രമേഷ് കുമാറിന്റെ നടപടി കോടതി വിധിയെ വെല്ലുവിളിക്കുന്നത്. നിലവിലെ നിയമസഭയുടെ കാലാവധി വരെയാണ് വിമത ജെഡിഎസ്, കോൺഗ്രസ് എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കിയിരിക്കുന്നത്.

    ഗോവ നിയമസഭ കേസുമായി ബന്ധപ്പെട്ട ബോംബെ ഹൈക്കോടതി വിധിക്ക് എതിരാണ് 2023 വരെ എംഎൽഎമാരെ അയോഗ്യരാക്കിയിരിക്കുന്ന സ്പീക്കറുടെ നടപടി.

    also read: കർണാടകയിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ്; അയോഗ്യരാക്കപ്പെട്ട അഞ്ച് എംഎൽഎമാർ ബംഗളൂരുവിൽ തിരിച്ചെത്തി

    പത്താം ഷെഡ്യൂൾ പ്രകാരമുള്ള അയോഗ്യതയ്ക്ക് ഒരു നിയമസഭാ സാമാജികനെ ജനങ്ങളിലേക്ക് മടങ്ങുന്നതും ഇപ്പോഴത്തെ നിയമസഭാ കാലാവധിയിൽ വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നതും തടയാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുന്നു. അയോഗ്യത അഞ്ച് വർഷത്തേക്കല്ലെന്നും ഇത്തരമൊരു കേസിൽ വീണ്ടും തെരഞ്ഞെടുപ്പിന് നിൽക്കുന്നതിന് തടസമില്ലെന്നും 2017ലെ വിധിയിൽ ബോംബെ ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നു.

    കോൺഗ്രസ് നൽകിയ പരാതിയിലായിരുന്നു ബോംബെ ഹൈക്കോടതിയുടെ വിധി. കോൺഗ്രസ് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട വിശ്വജീത് റാണെ ബിജെപിയുടെ നേതൃത്വത്തിലുള്ള കൂട്ട് മന്ത്രിസഭയുടെ വിശ്വാസവോട്ട് നടക്കുന്നതിനിടെ വിപ്പ് ലംഘിച്ച് പാർട്ടിയിൽ നിന്ന് പുറത്തുപോവുകയും ബിജെപി മന്ത്രിയാവുകയും ചെയ്തതിനെ ചോദ്യം ചെയ്താണ് കോണ്‌‍ഗ്രസ് പരാതി നൽകിയിരുന്നത്.

    അദ്ദേഹത്തിന്റെ രാജി സ്പീക്കർ അംഗീകരിച്ചിരുന്നില്ലെന്നും നിയമസഭയുടെ കാലാവധി വരെ അദ്ദേഹത്തെ അയോഗ്യനാക്കണമെന്നുമായിരുന്നു കോൺഗ്രസിന്റെ ആവശ്യം. കോൺഗ്രസിന്റെ പരാതി കോടതി റദ്ദാക്കി. അയോഗ്യത നിയമം ഇതുമായി ബന്ധപ്പെട്ട് വ്യാഖ്യാനിക്കാനാകില്ലെന്നും അയോഗ്യനാക്കിയയാൾ വീണ്ടും ജനവിധി തോടാൻ പാടില്ലെന്നും പറയാനാകില്ലെന്നും ഇതിൽ വ്യക്തമാക്കുന്നു.

    നിലവിലെ സാഹചര്യത്തിൽ ഈ ഹൈക്കോടതി വിധി സുപ്രീംകോടതി അസാധുവാക്കുകയോ സ്റ്റേചെയ്യുകയോ ചെയ്യില്ല. കർണാടക കേസുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതിയിൽ നിലനിൽക്കുന്നുണ്ട്.

    പത്താം ഷെഡ്യൂൾ പ്രകാരം സ്പീക്കർ ഒരു ട്രിബ്യൂണൽ പോലെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹത്തിന്റെ തീരുമാനങ്ങൾ ജുഡീഷ്യൽ അവലോകനത്തിന് വിധേയമാണെന്നും 1992ലെ കിഹോടോ ഹോളണ്ടിൽ ആരംഭിക്കുന്ന വിധിന്യായത്തിൽ വ്യക്തമാക്കുന്നു.

    അതിനാൽ ഭരണഘടനാ ഉത്തരവുകളുടെ ലംഘനം, വഞ്ചനാപരമായ നടപടി എന്നിവയുടെ അടിസ്ഥാനത്തിൽ സ്പീക്കറുടെ തീരുമാനങ്ങളെ വെല്ലുവിളിക്കാൻ കഴിയുമെന്ന് സുപ്രീം കോടതിയ്ക്കും നിരവധി ഹൈക്കോടതികള്‍ക്കും തീരുമാനിക്കാനാകും.

    അയോഗ്യരാക്കപ്പെട്ട 17 എംഎൽഎമാരിൽ 15 പേരുടെ ഹർജി സുപ്രീംകോടതിയിലുണ്ട്. ഇവരെ നിയമസഭ നടപടികളിൽ പങ്കെടുക്കാൻ നിർബന്ധിക്കരുതെന്ന് ഇടക്കാല ഉത്തരവിൽ കോടതി വ്യക്തമാക്കുന്നുണ്ട്.

    അതിനാൽ, സുപ്രീംകോടതിയുടെ സംരക്ഷണം വകവയ്ക്കാതെ തന്നെ അയോഗ്യനാക്കാനുള്ള സ്പീക്കറുടെ നടപടി കോടതി വിധിയെ അവഹേളിക്കുന്നതാണെന്ന് ഈ എം‌എൽ‌എമാർക്ക് കോടതിയിൽ വാദിക്കാം. സ്പീക്കറുടെ തീരുമാനം ഉടൻ സ്റ്റേ ചെയ്യണമെന്നും അവർക്ക് ആവശ്യപ്പെടാനാകും.

    First published:

    Tags: Karnataka, Karnataka assembly, Karnataka Congress JDS, Karnataka MLAs, Karnataka politics