ഡി.കെ ശിവകുമാറിന് ജാമ്യമില്ല; സെപ്റ്റംബർ 13 വരെ എൻഫോഴ്സ്മെന്‍റ് കസ്റ്റഡിയിൽ

ചൊവ്വാഴ്ച രാത്രി അറസ്റ്റിലായ ശിവകുമാറിനെ രാം മനോഹർ ലോഹിയ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയതിനുശേഷമാണ് കോടതിയിൽ ഹാജരാക്കിയത്

news18-malayalam
Updated: September 5, 2019, 10:46 AM IST
ഡി.കെ ശിവകുമാറിന് ജാമ്യമില്ല; സെപ്റ്റംബർ 13 വരെ എൻഫോഴ്സ്മെന്‍റ് കസ്റ്റഡിയിൽ
ചൊവ്വാഴ്ച രാത്രി അറസ്റ്റിലായ ശിവകുമാറിനെ രാം മനോഹർ ലോഹിയ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയതിനുശേഷമാണ് കോടതിയിൽ ഹാജരാക്കിയത്
  • Share this:
ന്യൂഡൽഹി: കർണാടക കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ സെപ്റ്റംബർ 13 വരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽവിട്ടു. പണമിടപാട് കേസിൽ അറസ്റ്റിലായ ശിവകുമാറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ 14 ദിവസമാണ് അന്വേഷണ ഏജൻസി ആവശ്യപ്പെട്ടത്. എന്നാൽ 10 ദിവസത്തേക്കാണ് കസ്റ്റഡിയിൽവിട്ടത്. പ്രത്യേക ജഡ്ജി അജയ് കുമാർ കുഹാറാണ് കേസ് പരിഗണിച്ചത്. ചൊവ്വാഴ്ച രാത്രി അറസ്റ്റിലായ ശിവകുമാറിനെ രാം മനോഹർ ലോഹിയ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയതിനുശേഷമാണ് കോടതിയിൽ ഹാജരാക്കിയത്.

കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അപേക്ഷയെ ശിവകുമാറിന്റെ അഭിഭാഷകരായ അഭിഷേക് മനു സിംഗ്വി, ദയാൻ കൃഷ്ണൻ എന്നിവർ എതിർത്തു. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ഒളിച്ചോടിയിട്ടില്ലെന്നുമായിരുന്നു ഇവർ വാദിച്ചത്. കൂടാതെ ശിവകുമാറിന് ഇന്ന് ഭക്ഷണം നൽകാതെ പീഡിപ്പിക്കുകയാണെന്നും അഭിഭാഷകർ കോടതിയിൽ പറഞ്ഞു. കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന ഇ.ഡിയുടെ ആവശ്യം തള്ളണം. എന്നാൽ ആദായനികുതി വകുപ്പിന്‍റെ അന്വേഷണറിപ്പോർട്ടും വിവിധ സാക്ഷികളുടെ പ്രസ്താവനയും ശിവകുമാറിനെതിരായ ശക്തമായ തെളിവുകളാണെന്നും ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് പ്രോസിക്യൂഷൻ വാദിച്ചു.

കള്ളപ്പണം വെളുപ്പിച്ച കേസിൽ ഡി കെ ശിവകുമാറിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കർണാടകയിൽ ബന്ദ്‌

അന്വേഷണത്തോട് ശിവകുമാർ സഹകരിച്ചില്ലെന്നും ഇ.ഡി കോടതിയിൽ വ്യക്തമാക്കി. കർണാടകയിൽ മന്ത്രിസ്ഥാനത്ത് വന്നശേഷം അദ്ദേഹത്തിന്‍റെ വരുമാനത്തിൽ വലിയതോതിലുള്ള വളർച്ചയുണ്ടായി. കൂടുതൽ രേഖകളും അനധികൃത സ്വത്തും കണ്ടെത്തുന്നതിനായി ശിവകുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും ഇ.ഡി കോടതിയെ അറിയിച്ചു. ഇ.ഡിയുടെ ഈ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് ശിവകുമാറിനെ കസ്റ്റഡിയിൽവിട്ടുകൊടുത്തത്.

അതിനിടെ ശിവകുമാറിന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ച് കർണാടകയിൽ കോൺഗ്രസ് ബുധനാഴ്ച ബന്ദ് ആചരിച്ചു. പ്രതിഷേധത്തിനിടെ പോലീസ് ഉദ്യോഗസ്ഥരുമായി വാക്കേറ്റമുണ്ടായതിനെ തുടർന്ന് നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡൽഹിയിൽ കസ്റ്റഡിയിലെടുത്തു. പ്രതിഷേധക്കാർ സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും കോലം കത്തിക്കുകയും ചെയ്തു.
First published: September 4, 2019, 7:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading