ന്യൂഡൽഹി: കേന്ദ്രം പ്രഖ്യാപിച്ച സാമ്പത്തിക ആശ്വാസ പാക്കോജ് ബിഗ് സീറോ ആണെന്ന് തൃണമൂല്‍ കോൺഗ്രസ് നേതാവ് മമത ബാനർജി. സർക്കാരിൽ നിന്ന് ജനം പ്രതീക്ഷിച്ചത് ഒരു ആശ്വാസ പാക്കേജാണ് എന്നാൽ ഇതൊരു ബിഗ് സീറോയാണ്. സംസ്ഥാനങ്ങൾക്കായി ഒന്നുമില്ലെന്നായിരുന്നു മമത പ്രതികരിച്ചത്. കോവിഡ് 19 പ്രതിസന്ധി കാലത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് സർക്കാര്‍ ശ്രമിക്കുന്നതെന്നും ഇവർ ആരോപിച്ചു.
'കേന്ദ്ര സര്‍ക്കാരിന്‍റെ പ്രത്യേക സാമ്പത്തിക പാക്കേജ് ഒരു ബിഗ് സീറോയാണ്. ആളുകളുടെ കണ്ണിൽ പൊടിയിട്ട് മണ്ടന്‍മാരാക്കാനുള്ള വിദ്യ. അസംഘടിത മേഖലയ്ക്കോ പൊതുചിലവിനോ തൊഴിലവസരങ്ങൾക്കായോ ഒന്നുമില്ല' എന്നായിരുന്നു വാർത്താസമ്മേളനത്തിൽ മമത പറഞ്ഞത്. 'കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഇരുപത്ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചപ്പോൾ സംസ്ഥാനങ്ങളുടെ താത്പ്പര്യങ്ങൾ കൂടി പരിഗണിക്കപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നു.. എന്നാൽ ധനമന്ത്രിയുടെ പ്രഖ്യാപനങ്ങൾ കേട്ട ശേഷമാണ് ഇന്നലെ പറഞ്ഞതൊക്കെ പൊള്ളയായ കാര്യങ്ങളാണെന്ന് മനസിലായത്..' എന്നായിരുന്നു മമതയുടെ വാക്കുകള്‍.
You may also like:സംസ്ഥാനത്ത് മദ്യവില കൂടും: വർധിപ്പിക്കുന്നത് 35 ശതമാനം വരെ നികുതി [NEWS]Nirmala Sitharaman on Economic relief package | ചെറുകിട ഇടത്തരം സംരഭങ്ങൾക്ക് മൂന്നുലക്ഷം കോടി ഈടില്ലാത്ത വായ്പ [NEWS]Economic Relief Package Key Highlights | 200 കോടി വരെയുള്ള കരാറുകൾക്ക് ആഗോള ടെൻഡറില്ലെന്ന് നിർമല സീതാരാമൻ [NEWS]
കോൺഗ്രസിന്‍റെ മുതിർന്ന നേതാക്കളായ പി.ചിദംബരവും വി.നാരായണ സ്വാമിയും വിഷയത്തിൽ കേന്ദ്രത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ദിവസക്കൂലിക്കായി അധ്വാനിക്കുന്നവർക്കേറ്റ ക്രൂരമായ പ്രഹരമാണിതെന്നായിരുന്നു മുന്‍ ധനമന്ത്രി കൂടിയായ ചിദംബരം പറഞ്ഞത്. സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചെങ്കിലും ഇതിനുള്ള ഫണ്ട് എവിടെ നിന്നുണ്ടാകും, എന്തൊക്കെ സ്കീമുകൾ ആണുള്ളത് ആർക്കൊക്കെ ഗുണം ലഭിക്കും എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ലെന്നാണ് പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണ സ്വാമിയുടെ പ്രതികരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Aatm Nirbhar Bharat, Economic package, India lockdown, MSMEs, Narendra modi, Nirmala sitharaman, Nirmala Sitharaman press conference today, Pm modi economic package, അത്മനിർഭർ ഭാരത് പാക്കേജ്, ധനമന്ത്രി നിർമല സീതാരാമൻ