അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ പ്രത്യേക ട്രെയിനുകള്‍ എന്ന സംസ്ഥാനങ്ങളുടെ ആവശ്യം കേന്ദ്രം പരിഗണിക്കുന്നു. ദിവസം 400 ട്രെയിനുകള്‍ ഓടിക്കാനാണ് സര്‍ക്കാര്‍ ആലോചന.
കേരളം, ബിഹാര്‍, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് പ്രത്യേക ട്രെയിന്‍ ആവശ്യപ്പെട്ടത്. വിശദ റിപ്പോര്‍ട്ട് റെയില്‍വെ മന്ത്രാലയം ആഭ്യന്തരമന്ത്രാലയത്തിന് സമര്‍പ്പിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന മലയാളികളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അരലക്ഷം കടന്നു. കര്‍ണാടകത്തില്‍ നിന്ന് മാത്രം പതിനെണ്ണായിരം പേരാണ് രജിസ്റ്റര്‍ ചെയ്തത്.
Best Performing Stories:മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ; എന്തൊക്കെ ധരിക്കാം? എങ്ങനെ ശ്രദ്ധിക്കണം? അറിയാൻ 15 കാര്യങ്ങൾ [PHOTOS]അൽക്കേഷ് കുമാർ ശർമ എന്തു കൊണ്ട് കോട്ടയം- ഇടുക്കി ജില്ലകളുടെ സ്പെഷ്യൽ ഓഫീസർ ആയി [NEWS]കോവിഡ് വ്യാപനത്തിനിടയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ഒരു സന്തോഷ വാർത്ത; പ്രതിശ്രുത വധു ആൺകുഞ്ഞിന് ജന്മം നൽകി [NEWS]
മറ്റ് സംസ്ഥാനങ്ങളില്‍ ചികിത്സയ്ക്ക് പോയവര്‍, കേരളത്തിലെ വിദഗ്ധ ചികിത്സയക്ക് രജിസ്റ്റര്‍ ചെയ്യുകയും തീയതി നിശ്ചയിക്കപ്പെടുകയും ചെയ്ത മറ്റ് സംസ്ഥാനങ്ങളിലെ താമസക്കാര്‍, പഠനം പൂര്‍ത്തീകരിച്ച മലയാളികള്‍, പരീക്ഷ, അഭിമുഖം, തീര്‍ത്ഥാടനം, വിനോദയാത്ര, ബന്ധുഗൃഹസന്ദര്‍ശനം എന്നിവയ്ക്കായി പോയവര്‍, ലോക്ക് ഡൗണ്‍ മൂലം അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍, ജോലി നഷ്ടപ്പെട്ടവര്‍, റിട്ടയര്‍ ചെയ്തവര്‍, കൃഷി ആവശ്യത്തിന് മറ്റ് സംസ്ഥാനങ്ങളില്‍ പോയവര്‍ എന്നിവര്‍ക്കാണ് പ്രഥമ പരിഗണന സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona virus, Corona Virus India, Coronavirus, Coronavirus in india, Coronavirus in kerala, Coronavirus india, Coronavirus kerala, Coronavirus Pandemic LIVE Updates, Migrant workers