നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • സിപിഐ നേതാവ് കനയ്യ കുമാർ ജെഡിയുവിലേക്കെന്ന് അഭ്യൂഹം; നിതീഷ് കുമാറിന്റെ വിശ്വസ്തനുമായി കൂടിക്കാഴ്ച നടത്തി

  സിപിഐ നേതാവ് കനയ്യ കുമാർ ജെഡിയുവിലേക്കെന്ന് അഭ്യൂഹം; നിതീഷ് കുമാറിന്റെ വിശ്വസ്തനുമായി കൂടിക്കാഴ്ച നടത്തി

  ജെ എൻ യു വിദ്യാർഥി യൂണിയൻ അധ്യക്ഷൻ എന്ന നിലയിലാണ് കനയ്യ കുമാർ ദേശീയ ശ്രദ്ധയാകർഷിച്ചത്. നിലവിൽ സി പി ഐ കേന്ദ്ര നിർവാഹക സമിതി അംഗമാണ്.

  കനയ്യ കുമാർ

  കനയ്യ കുമാർ

  • Share this:
   പട്ന: ജെ എൻ യു വിദ്യാർഥി യൂണിയൻ അധ്യക്ഷൻ എന്ന നിലയിൽ ദേശീയ ശ്രദ്ധയാകർഷിച്ച സിപിഐ നേതാവ് കനയ്യ കുമാര്‍ നിതീഷ് കുമാറിന്റെ ജെഡിയുവിൽ ചേരുമെന്ന അഭ്യൂഹം ശക്തം. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിശ്വസ്തനും മന്ത്രിയുമായ അശോക് ചൗധരിയുമായി കനയ്യകുമാർ കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച ചൗധരിയുടെ പട്നയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ഇതോടെയാണ് കനയ്യ സി പി ഐ വിട്ട് ജെ ഡി യുവിൽ ചേരുമെന്ന അഭ്യൂഹം ശക്തമായത്.

   Also Read- കണ്ണൂരിൽ പുസ്തക വിൽപനയ്ക്ക് വീട്ടിലെത്തിയ യുവതിയെ പീഡിപ്പിച്ച വില്ലേജ് ഓഫീസർ പിടിയിൽ

   ജെ എൻ യു വിദ്യാർഥി യൂണിയൻ അധ്യക്ഷൻ എന്ന നിലയിലാണ് കനയ്യ കുമാർ ദേശീയ ശ്രദ്ധയാകർഷിച്ചത്. നിലവിൽ സി പി ഐ കേന്ദ്ര നിർവാഹക സമിതി അംഗമാണ്. പാർട്ടി സംസ്ഥാനനേതൃത്വവുമായി അകൽച്ചയിലാണ് കനയ്യ. അദ്ദേഹത്തിന്റെ അനുയായികൾ സി പി ഐ പട്ന ഓഫീസ് സെക്രട്ടറിയെ കൈയേറ്റം ചെയ്തതിന്റെ പേരിൽ പാർട്ടി അദ്ദേഹത്തെ താക്കീത് ചെയ്തിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കനയ്യയ്ക്ക് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി സീറ്റ് നൽകാത്തതും ഏറെ ചർച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് പാർട്ടിവിടുമെന്ന അഭ്യൂഹം ശക്തിപ്പെട്ടത്.

   Also Read- പ്രമുഖ സിനിമാ-ടെലിവിഷൻ താരം സന്ദീപ് നഹർ വീടിനുള്ളിൽ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സൂചന

   അശോക് ചൗധരിയെയാണ് മറ്റു പാർട്ടികളിൽനിന്ന് നേതാക്കളെയും എം എൽ എമാരെയും അടർത്തിയെടുക്കുന്നതിന് നിതീഷ് ആശ്രയിക്കുന്നത്. അടുത്തിടെ ബി എസ്.പിയുടെ ഏക എം എൽ എയെയും ഒരു സ്വതന്ത്ര എം എൽ എയെയും ജെ ഡി യു പക്ഷത്തേക്ക് കൊണ്ടുവന്നതും ചൗധരിയായിരുന്നു. ഇവരെ കഴിഞ്ഞ മന്ത്രിസഭാ വികസനത്തിൽ മന്ത്രിമാരാക്കി.

   Also Read- രാജ്യത്തെ വാഹനങ്ങള്‍ക്ക് FASTag നിർബന്ധം; ഇത് പ്രവർത്തിക്കുന്നത് എങ്ങനെ?

   കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഉപേക്ഷിച്ച് ജെ ഡി യുവിന്റെ ‘അച്ചടക്കമുള്ള നേതാവായി’ മാറാൻ തയ്യാറാണെങ്കിൽ കനയ്യയെയെ സ്വാഗതം ചെയ്യുമെന്ന് ജെ ഡി യു വക്താവ് അജയ് അലോക് പറഞ്ഞു. എന്നാൽ, കൂടിക്കാഴ്ചയ്ക്ക് പിന്നിൽ രാഷ്ട്രീയമില്ലെന്നും സൗഹൃദസന്ദർശനം മാത്രമാണെന്നും ഇരുവരുടെയും അടുത്തവൃത്തങ്ങൾ അറിയിച്ചു. സിപിഐ നിതീഷ് കുമാറിന്റെ ശക്തരായ വിമർശകരായി തുടരുമ്പോഴും കനയ്യ കുമാർ നിതീഷ് കുമാറിനോട് മൃദുസമീപനമാണ് പുലർത്തിയിരുന്നത്.
   Published by:Rajesh V
   First published:
   )}