മംഗളൂരു: നിയന്ത്രണംവിട്ട് പാഞ്ഞെത്തിയ കാര്‍ ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരിയായ യുവതിക്ക് ഗുരുതര പരിക്ക്(Injured). അതിവേഗത്തിലെത്തിയ ബിഎംഡബ്ല്യു കാര്‍ ഡിവൈഡറിലിടിച്ച് ഉയര്‍ന്നുപൊങ്ങിയ ശേഷം സ്കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഇടിയുടെ ആഘാതത്തില്‍ പിന്നിലുള്ള മറ്റൊരു കാറിനടിയിലേക്കാണ് യുവതിയും സ്കൂട്ടറും തെറിച്ചുവീണത്. ആ വാഹനത്തിലേക്കും അപകമുണ്ടാക്കിയ കാര്‍ ഇടിച്ചുകയറി. ഇതോടെ യുവതി രണ്ടു വാഹനത്തിന് ഇടയില്‍പ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടന്‍തന്നെ ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം റോഡില്‍ ഓടിക്കൂടിയവരില്‍ ചിലര്‍ അപകടമുണ്ടാക്കിയ കാര്‍ ഡ്രൈവറെ മര്‍ദിക്കുകയും ചെയ്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. റോഡ് മുറിച്ചുകടക്കാന്‍ ഡിവൈഡറില്‍ നിന്നിരുന്ന ഒരു സ്ത്രീ അപകടത്തില്‍നിന്ന് തലനാഴിരയ്ക്ക് രക്ഷപ്പെടുന്ന ദൃശ്യങ്ങളും സിസിടിവി വീഡിയോയിലുണ്ട്.
On Camera, Speeding BMW Jumps Divider, Rams Woman On Scooty In Mangaluru#accident #RoadAccident #bmw pic.twitter.com/5nxj0eP2Fx
— One world news (@Oneworldnews_) April 9, 2022
Scary revenge | പിതാവ് പാമ്പിനെ തല്ലിക്കൊന്നു; മണിക്കൂറുകൾക്കുള്ളിൽ മറ്റൊരു പാമ്പ് കടിച്ച് 12 കാരനായ മകൻ മരിച്ചു
മധ്യപ്രദേശിലെ (Madhya Pradesh) സെഹോറില്‍ പിതാവ് പാമ്പിനെ (snake) തല്ലിക്കൊന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മറ്റൊരു പാമ്പ് കടിച്ച് 12 കാരനായ മകന് മരിച്ചു. ബുധ്നി ജോഷിപൂരില്‍ താമസിക്കുന്ന കിഷോര്‍ ലാലിന്റെ മകന് രോഹിത്താണ് പാമ്പ് കടിയേറ്റ് മരണപ്പെട്ടത്.
കൂലിപ്പണിക്കാരനായ കിഷോറിന്റെ വീടിനു പരിസരത്ത് കണ്ട പാമ്പിനെ തല്ലിക്കൊന്ന് മറവ് ചെയ്യ്തിരുന്നു. രാത്രി രണ്ട് മണിയോടെ വീട്ടില്‍ ഉറങ്ങുകയായിരുന്ന കിഷോരി ലാലിന്റെ മകന് രോഹിതിനെ മറ്റൊരു പാമ്പ് കടിക്കുകയായിരുന്നു.
ഉടന്‍ തന്നെ ഹോഷംഗബാദിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അവിടെ ആവശ്യത്തിന് സൗകര്യം ഇല്ലാത്തതിനാല്‍ ഭാപ്പാലിലെ ആശുപത്രിയിലെക്ക് കൊണ്ടു പോകുന്നതിനിടെ രോഹിത് മരിക്കുകയായിരുന്നു. രോഹിത്തിനെ കടിച്ച പാമ്പിനെ വീട്ടുകാര്‍ തല്ലിക്കൊന്നിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Accident