• HOME
  • »
  • NEWS
  • »
  • india
  • »
  • മേൽപ്പാലത്തിന്റെ കൈവരിയും തകർത്ത് കാർ താഴേക്ക്; വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം

മേൽപ്പാലത്തിന്റെ കൈവരിയും തകർത്ത് കാർ താഴേക്ക്; വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം

പാർക്കു ചെയ്ത വാഹനങ്ങളുടെ സമീപം മരത്തിനു പുറത്തേക്ക് കാർ വീഴുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

accident

accident

  • Share this:
    ഹൈദരാബാദ്: അമിതവേഗത്തിലെത്തിയ കാർ മേൽപ്പാലത്തിൽ നിന്ന് താഴേക്ക് പതിക്ക് വഴിയാത്രക്കാരി മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ഹൈദരാബാദില്‍ ശനിയാഴ്ചയാണ് സംഭവം. ഗാച്ചി ബൗളിയിലെ ബയോഡൈവേഴ്സിറ്റി പാർക്കിലെ ഫ്ലൈഓവറിലൂടെ അമിത വേഗത്തിലെത്തിയ കാർ കൈവരിയും തകർത്ത് താഴേക്ക് പതിക്കുകയായിരുന്നു.അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

    also read:ബന്ധുക്കളായ പെൺകുട്ടികളെ കൂട്ടബലാത്സംഗത്തിനിരയാക്കി: 6 പേർ അറസ്റ്റിൽ

    ഫുട്പാത്തിൽ നിൽക്കുകയായിരുന്ന സ്ത്രീയുടെ പുറത്തേക്കാണ് കാർ പതിച്ചത്. പാർക്കു ചെയ്ത വാഹനങ്ങളുടെ സമീപം മരത്തിനു പുറത്തേക്ക് കാർ വീഴുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കാർ ഡ്രൈവർക്കും മറ്റൊരു സ്ത്രീക്കും പരിക്കേറ്റിട്ടുണ്ട്. പാർക്കു ചെയ്തിരിക്കുകയായിരുന്ന വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

     



    അപകടത്തിൽ നിന്ന് പലരും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. സത്യവേണിയാണ് മരിച്ചത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവറുടെ നില ഗുരുതരമാണെന്നാണ് വിവരം. അമിതവേഗമാണ് അപകടത്തിന് കാരണമെന്നാണ് വിവരം.

     





    ഈ മാസം ആദ്യമാണ് ഉദ്ഘാടനം ചെയ്തത്. ഇവിടെയുണ്ടാകുന്ന രണ്ടാമത്തെ അപകടമാണിത്. നവംബർ 9ന് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.
    First published: