എസ്പിജി സുരക്ഷ പ്രധാനമന്ത്രിക്കു മാത്രം; 56 വിഐപികൾക്ക് സിആർപിഎഫ് സുരക്ഷ: കേന്ദ്ര സർക്കാര്‍

അടുത്തിടെ ഭേദഗതി ചെയ്ത എസ്പിജി നിയമം അനുസരിച്ച് പ്രധാനമന്ത്രിയ്ക്കും അദ്ദേഹത്തോടൊപ്പം ഔദ്യോഗിക വസതിയിൽ താമസിക്കുന്ന അടുത്ത കുടുംബാംഗങ്ങള്‍ക്കും മാത്രമാണ് എസ്പിജി സുരക്ഷ നൽകുന്നത്.

News18 Malayalam | news18-malayalam
Updated: February 11, 2020, 4:01 PM IST
എസ്പിജി സുരക്ഷ പ്രധാനമന്ത്രിക്കു മാത്രം; 56 വിഐപികൾക്ക് സിആർപിഎഫ് സുരക്ഷ: കേന്ദ്ര സർക്കാര്‍
പ്രധാനമന്ത്രി നരേന്ദ്രമോദി
  • Share this:
ന്യൂഡൽഹി: രാജ്യത്ത് എസിപിജി(പ്രത്യേക സുരക്ഷ വിഭാഗം) സുരക്ഷ പ്രധാനമന്ത്രിക്ക് മാത്രമാണെന്ന് കേന്ദ്രസർക്കാർ. 56 പ്രധാന വ്യക്തികൾക്ക് സിആർപിഫിന്റെ സുരക്ഷ നൽകുമെന്നും കേന്ദ്രം. ചൊവ്വാഴ്ച പാർലമെന്റിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കൃഷ്ണ റെഡ്ഡി ലോക്സഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒരാൾക്കു മാത്രമാണ് എസ്പിജി സുരക്ഷ ഒരുക്കിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരെടുത്ത് പറയാതെ അദ്ദേഹം സഭയിൽ അറിയിച്ചു.

also read:മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ പോക്കറ്റടിച്ചു; വിമാനയാത്രക്കിടെ നഷ്ടപ്പെട്ടത് 75000 രൂപ

അടുത്തിടെ ഭേദഗതി ചെയ്ത എസ്പിജി നിയമം അനുസരിച്ച് പ്രധാനമന്ത്രിയ്ക്കും അദ്ദേഹത്തോടൊപ്പം ഔദ്യോഗിക വസതിയിൽ താമസിക്കുന്ന അടുത്ത കുടുംബാംഗങ്ങള്‍ക്കും മാത്രമാണ് എസ്പിജി സുരക്ഷ നൽകുന്നത്.

കൂടാതെ മുൻ പ്രധാനമന്ത്രിമാർക്കും അവരുടെ അടുത്ത കുടുംബാംഗങ്ങൾക്കും അവർ പദവി വഹിക്കുന്നത് അവസാനിപ്പിച്ച തീയതി മുതൽ അഞ്ച് വർഷത്തെ കാലയളവിൽ അനുവദിച്ച വസതിയിൽ സുരക്ഷ ഏർപ്പെടുത്തും.

മുൻ പ്രധാനമന്ത്രി മൻ‌മോഹൻ സിംഗ്, ഭാര്യ ഗുർ‌ഷരൻ കൗർ, കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി, മക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര എന്നിവരുടെ എസ്പിജി സുരക്ഷ ഒഴിവാക്കി കേന്ദ്ര റിസർവ് പൊലീസ് സേനയെ സുരക്ഷ  ഏൽപ്പിച്ചിരുന്നു.

അതേസമയം 2014 മുതല്‍ സുരക്ഷ പിൻവലിച്ചവരുടെയും സുരക്ഷ നൽകുന്നവരുടെയും പേര് വെളിപ്പെടുത്തണമെന്ന ആവശ്യം സുരക്ഷ പ്രശ്നങ്ങളെ തുടർന്ന് അംഗീകരിച്ചില്ല.

കേന്ദ്ര സുരക്ഷാ ഏജൻസിയുടെ ഭീഷണി വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ നൽകുന്നത്. ഇത് ആനുകാലിക അവലോകനത്തിന് വിധേയമാണ്. അത്തരം അവലോകനത്തെ അടിസ്ഥാനമാക്കി, സുരക്ഷാ കവർ തുടരുകയോ പരിഷ്‌ക്കരിക്കുകയോ ചെയ്യുന്നു. സുരക്ഷാ കാരണങ്ങളാൽ വ്യക്തികളുടെയും അവരുടെ സുരക്ഷയുടെയും വിശദാംശങ്ങൾ വെളിപ്പെടുത്താൻ കഴിയില്ല-റെഡ്ഡി പറഞ്ഞു.

 
First published: February 11, 2020, 4:01 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading