• HOME
  • »
  • NEWS
  • »
  • india
  • »
  • Delhi Airport | ടേക്ക് ഓഫിന് മുമ്പ് സ്പൈസ് ജെറ്റ് വിമാനം വൈദ്യുതി തൂണില്‍ ഇടിച്ചു; വിമാനത്തിന് കേടുപാടുകള്‍

Delhi Airport | ടേക്ക് ഓഫിന് മുമ്പ് സ്പൈസ് ജെറ്റ് വിമാനം വൈദ്യുതി തൂണില്‍ ഇടിച്ചു; വിമാനത്തിന് കേടുപാടുകള്‍

ഇടിയുടെ ആഘാതത്തില്‍ തൂണ്‍ പൂര്‍ണമായും തകര്‍ന്നുവീണു.

  • Share this:
    ന്യൂഡല്‍ഹി: ടേക്ക് ഓഫിന് തൊട്ടുമുമ്പ് സ്പൈസ് ജെറ്റ് (Spice jet) വിമാനം തൂണില്‍ ഇടിച്ചു. ഡല്‍ഹി വിമാമത്താവളത്തിലാണ്(Delhi Airport) തിങ്കളാഴ്ച രാവിലെയാണ് സംഭവം. ബോയിംഗ് 737-800 വിമാനം പാസഞ്ചര്‍ ടെര്‍മിനലില്‍ നിന്ന് റണ്‍വേയിലേക്ക് നീങ്ങുന്നതിനിടെയാണ് തൂണില്‍ ഇടിച്ചതെന്ന് വിമാനത്താവള വൃത്തങ്ങള്‍ അറിയിച്ചു.

    ഇടിയുടെ ആഘാതത്തില്‍ തൂണ്‍ പൂര്‍ണമായും തകര്‍ന്നുവീണു. വിമാനത്തിനും കേടുപാടുകള്‍ സംഭവിച്ചു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ക്കും പരിക്കുകളില്ല. ഡല്‍ഹിയില്‍ നിന്ന് ജമ്മുവിലേക്ക് പോകേണ്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

    അപകടം സംഭവിച്ചതോടെ ബദല്‍ വിമാനം ഉടന്‍ തന്നെ അധികൃതര്‍ സജ്ജമാക്കി. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി അധികൃതര്‍ അറിയിച്ചു.

    Also Read-Toll Plaza Strike | ജീവനക്കാർ പണിമുടക്കി; ടോൾ ഗേറ്റിലൂടെ വാഹനങ്ങൾക്ക് സൗജന്യ യാത്ര

    Arrest | പാകിസ്ഥാൻ റിപ്പബ്ലിക് ദിനത്തിൽ ആശംസകൾ നേർന്ന് വാട്സ്ആപ്പ് സ്റ്റാറ്റസ്; കർണാടകയില്‍ 25കാരി അറസ്റ്റിൽ

    ബെംഗളൂരു: പാകിസ്ഥാന്‍ റിപബ്ലിക് ദിനത്തില്‍ ആശംസകള്‍ നേർന്ന് വാട്സ്ആപ്പ് സ്റ്റാറ്റസിട്ട 25കാരിയെ കര്‍ണാടകയില്‍ പൊലീസ് അറസ്റ്റുചെയ്തു. മുധോൾ ടൗൺ സ്വദേശിനിയും മദ്രസ വിദ്യാർഥിയുമായ കുത്മ ഷേയ്ഖാണ് അറസ്റ്റിലായത്. മാര്‍ച്ച് 26 ശനിയാഴ്ച ബാഗല്‍കോട്ട് ജില്ലാ പൊലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്. പാകിസ്ഥാൻ റിപ്പബ്ലിക് ദിനമാഘോഷിച്ച മാർച്ച് 23നായിരുന്നു സംഭവം.

    ''ബുധനാഴ്ച പാകിസ്ഥാൻ റിപ്പബ്ലിക് ദിനത്തിൽ ആശംസകൾ നേർന്ന് യുവതി വാട്സ്ആപ്പ് സ്റ്റാറ്റസ് ഇടുകയായിരുന്നു. കുത്മയുടെ സ്റ്റാറ്റസ് ശ്രദ്ധയിൽപ്പെട്ട അരുൺ ഭജന്ത്രി എന്ന യുവാവ് തെളിവുസഹിതം പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നടപടിയെടുത്തു''- പൊലീസിനെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

    Also Read-West Bengal | ക്രമസമാധാനപ്രശ്‌നം ചര്‍ച്ച ചെയ്യണമെന്നാവശ്യം; ബംഗാള്‍ നിയമസഭയില്‍ ഏറ്റുമുട്ടി തൃണമൂല്‍-BJP എംഎല്‍എമാര്‍

    അല്ലാഹു എല്ലാ രാജ്യങ്ങളിലും ഐക്യവും സമാധാനവും നല്‍കട്ടെ എന്നായിരുന്നു യുവതിയുടെ വാട്ട്സ്ആപ്പ് സ്റ്റാറ്റസ്. ഇതോടൊപ്പം, പാക്കിസ്ഥാന്റെ റിപ്പബ്ലിക് ദിനത്തില്‍ ആശംസകള്‍ അറിയിച്ച് ഒരു ഫോട്ടോയും അവര്‍ ഇട്ടിരുന്നു, ബാഗല്‍കോട്ട് പൊലീസിനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മുധോൾ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

    ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി) സെക്ഷൻ 153(എ) (മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ), 505 (2) (വെറുപ്പും വിദ്വേഷവും സൃഷ്ടിക്കുന്നതോ പ്രോത്സാഹിപ്പിക്കുന്നതോ ആയ പ്രസ്താവന) എന്നീ വകുപ്പുകൾ പ്രകാരമാണ് യുവതിക്കെതിരെ കേസെടുത്തിട്ടുള്ളത്.
    Published by:Jayesh Krishnan
    First published: