• HOME
  • »
  • NEWS
  • »
  • india
  • »
  • SpiceJet | സ്പൈസ്ജെറ്റ് ഡൽഹി-നാസിക് വിമാനം പാതിവഴിയിൽ തിരിച്ചിറക്കി; ഓട്ടോപൈലറ്റ് തകരാറെന്ന് വിശദീകരണം

SpiceJet | സ്പൈസ്ജെറ്റ് ഡൽഹി-നാസിക് വിമാനം പാതിവഴിയിൽ തിരിച്ചിറക്കി; ഓട്ടോപൈലറ്റ് തകരാറെന്ന് വിശദീകരണം

ബോയിങ് 737 എയർക്രാഫ്റ്റ് സുരക്ഷിതമായി തിരികെ ലാൻഡ് ചെയ്തു. യാത്രക്കാർ സുരക്ഷിതർ

സ്പൈസ്ജെറ്റ്

സ്പൈസ്ജെറ്റ്

  • Last Updated :
  • Share this:
    ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വ്യാഴാഴ്ച രാവിലെ പറന്നുയർന്ന സ്പൈസ്ജെറ്റ് (SpiceJet) വിമാനം പാതിവഴിയിൽ തിരിച്ചിറക്കി. മഹാരാഷ്ട്രയിലെ നാസിക്കിലേക്ക് പോവേണ്ടിയിരുന്ന വിമാനം 'ഓട്ടോപൈലറ്റ്' (Autopilot) തകരാറിനെത്തുടർന്ന് തിരിച്ച് ഇറക്കേണ്ടി വന്നതായി ഡിജിസിഎ (DGCA) അധികൃതർ അറിയിച്ചു. ബോയിങ് 737 എയർക്രാഫ്റ്റ് സുരക്ഷിതമായി തിരികെ ലാൻഡ് ചെയ്തെന്നും അവർ വ്യക്തമാക്കി. യാത്രക്കാരെല്ലാവരും സുരക്ഷിതരാണ്.

    "സ്‌പൈസ്‌ജെറ്റ് B737 വിമാനം VT-SLP, ഓപ്പറേറ്റിംഗ് ഫ്ലൈറ്റ് SG-8363 (ഡൽഹി-നാസിക്) വ്യാഴാഴ്ച ഓട്ടോപൈലറ്റ് തകരാറിനെത്തുടർന്ന് മുന്നോട്ട് പോകാൻ സാധിക്കാതെ പാതിവഴിയിൽ തിരിച്ചിറക്കേണ്ടി വന്നു," അധികൃതർ വിശദീകരിച്ചു. ഇന്ധനവില കുത്തനെ ഉയരുകയും രൂപയുടെ മൂല്യം ഇടിയുകയും ചെയ്ത സാഹചര്യത്തിൽ സ്പൈസ്ജെറ്റ് വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. കമ്പനിയുടെ വിമാനങ്ങൾ ഈയടുത്ത് തിരിച്ചിറക്കേണ്ട നിരവധി സാഹചര്യങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

    Also read: ‘അമ്മയുടെ സ്നേഹം നഷ്ടപ്പെട്ടത് ഏഴു വർഷം’; ഷീന ബോറ വധക്കേസ് പ്രതി ഇന്ദ്രാണിയ്ക്കൊപ്പം താമസിക്കാൻ അനുമതി തേടി മകൾ

    തകരാറുകൾ ആവർത്തിച്ചതിനെ തുടർന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) എയർലൈനിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. സ്പൈസ്ജെറ്റിൻെറ 50 ശതമാനം വിമാനങ്ങളും എട്ടാഴ്ചത്തേക്ക് പരമാവധി യാത്രകൾ നടത്തണമെന്ന് ഏവിയേഷൻ സേഫ്റ്റി റെഗുലേറ്റർ ജൂലൈ 27ന് കമ്പനി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.

    സാങ്കേതിക തകരാർ തുടർക്കഥ

    ഈ വർഷം തന്നെ 18 ദിവസത്തിനുള്ളിൽ സ്‌പൈസ്ജെറ്റിന്റെ വിമാനങ്ങൾ സാങ്കേതിക തകരാർ കാരണം 8 തവണ തിരിച്ചിറക്കുകയോ യാത്ര റദ്ദാക്കുകയോ ചെയ്യേണ്ടി വന്നിരുന്നു. ജൂൺ 19ന് ശേഷം സ്‌പൈസ് ജെറ്റ് വിമാനങ്ങളുമായി ബന്ധപ്പെട്ട് നിരവധി സാങ്കേതിക പ്രശ്നങ്ങളാണ് റിപ്പോ‍ർട്ട് ചെയ്തിട്ടുള്ളത്. ജൂൺ 19 ന്, 185 യാത്രക്കാരുമായി ഡൽഹിയിലേക്ക് പറന്ന വിമാനത്തിന്റെ എഞ്ചിന് പട്‌ന വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത ഉടൻ തീപിടിക്കുകയുണ്ടായി. മിനിറ്റുകൾക്ക് ശേഷം വിമാനം അടിയന്തര ലാൻഡിംഗ് നടത്തുകയും ചെയ്തു.

    പക്ഷി ഇടിച്ചതിനാലാണ് എഞ്ചിൻ തകരാറിലായിലായത്. അതേദിവസം തന്നെ നടന്ന മറ്റൊരു സംഭവത്തിൽ, ക്യാബിൻ പ്രഷറൈസേഷൻ പ്രശ്‌നങ്ങൾ കാരണം ജബൽപൂരിലേക്കുള്ള വിമാനത്തിന് ഡൽഹിയിലേക്ക് മടങ്ങേണ്ടി വന്നു. ജൂൺ 24 നും ജൂൺ 25 നും ടേക്ക് ഓഫ് ചെയ്യുമ്പോൾ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായതിനെ തുട‍ർന്ന് രണ്ട് വിമാനങ്ങൾ യാത്ര ഉപേക്ഷിച്ച് മടങ്ങേണ്ടി വരികയും ചെയ്തിരുന്നു.

    2022 ജൂലൈ 5ന്, സ്‌പൈസ് ജെറ്റ് ബോയിംഗ് 737 ചരക്ക് വിമാനം കൊൽക്കത്തയിൽ നിന്ന് ചൈനയിലെ ചോങ്കിംഗിലേക്ക് സർവീസ് നടത്താൻ ഷെഡ്യൂൾ ചെയ്തിരുന്നു. കാലാവസ്ഥ റഡാറിൽ കാലാവസ്ഥ കാണിക്കുന്നില്ലെന്ന് മനസ്സിലാക്കിയതോടെ വിമാനത്തിന്റെ പൈലറ്റ് ഇൻ കമാൻഡ് (PIC) കൊൽക്കത്തയിലേക്ക് തിരികെ മടങ്ങാൻ തീരുമാനിച്ചു. വിമാനം സുരക്ഷിതമായി കൊൽക്കത്തയിൽ ഇറക്കേണ്ടതായും വന്നു.

    അതേസമയം തകരാറുകളുമായി ബന്ധപ്പെട്ട് സ്പൈസ്ജെറ്റ് ഡിജിസിഎയ്ക്ക് നേരത്തെ വിശദീകരണം നൽകിയിട്ടുണ്ട്. “IATA-IOSA സർട്ടിഫൈഡ് എയർലൈൻ ആണ് സ്പൈസ് ജെറ്റ്. 2021 ഒക്‌ടോബറിൽ റീസർട്ടിഫിക്കേഷനായുള്ള സൂക്ഷ്മമായ ഓഡിറ്റ് പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. ഡിജിസിഎ ഞങ്ങളെ പതിവായി ഓഡിറ്റ് ചെയ്യുന്നുണ്ട്. ഞങ്ങളുടെ എല്ലാ വിമാനങ്ങളും ഒരു മാസം മുമ്പ് റെഗുലേറ്റർ ഓഡിറ്റ് ചെയ്യുകയും സുരക്ഷിതമാണെന്ന് ഉറപ്പാക്കുകയും ചെയ്തതാണ്,” സ്പൈസ്ജെറ്റ് വ്യക്തമാക്കി.
    Published by:user_57
    First published: