പാട്ന: പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് വിമാനത്തിന് തീ പിടിച്ചു.സ്പൈസ് ജെറ്റിന്റെ പാറ്റ്ന-ദില്ലി വിമാനത്തിനാണ് തീപിടിച്ചത്. വിമാനം അടിയന്തരമായി പാറ്റ്ന വിമാനത്താവളത്തില്‍ ഇറക്കിയതായി ഡിജിസിഎ (DGCA) അറിയിച്ചു. വിമാനത്തിലെ 185 യാത്രക്കാരും സുരക്ഷിതരാണെന്ന് പാറ്റ്ന വിമാനത്താവള അധികൃതര്‍ അറിയിച്ചു.
പാറ്റ്ന വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്നതിനിടെ വിമാനത്തിന്റെ എഞ്ചിനുകളില്‍ ഒന്നില്‍ പക്ഷി ഇടിക്കുകയും തുടര്‍ന്ന് തീപിടിക്കുകയായിരുന്നു. തുടര്‍ന്ന് എഞ്ചിന് ഓഫ് ചെയ്ത പൈലറ്റ് വിമാനം അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു.
വിമാനത്തിലെ 185 യാത്രക്കാരും സുരക്ഷിതരാണെന്ന് പാറ്റ്ന വിമാനത്താവള അധികൃതര്‍ അറിയിച്ചു. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ദില്ലിയില്‍ എത്തിക്കുമെന്നും പാറ്റ്ന വിമാനത്താവള അധികൃതര്‍ അറിയിച്ചു.
#WATCH Delhi bound SpiceJet flight returns to Patna airport after reporting technical glitch which prompted fire in the aircraft; All passengers safely rescued pic.twitter.com/Vvsvq5yeVJ
Accident | പിക്ക് അപ്പ് വാന്‍ റോഡരികിലേക്ക് പാഞ്ഞുകയറി; രണ്ടു പേര് മരിച്ചു, അഞ്ചു പേര്‍ക്ക് പരിക്ക്
കണ്ണൂര്‍: റോഡ് സൈഡില്‍ നിന്നവരുടെ ദേഹത്തേക്ക് പിക്ക് അപ്പ് വാന്‍ പാഞ്ഞുകയറി. അപകടത്തില്‍ രണ്ടുപേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. കണ്ണപുരത്ത് ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം നടന്നത്.കണ്ണപുരം യോഗശാല സ്വദേശി എം നൗഫല്‍, പാപ്പിനിശ്ശേരി വെസ്റ്റ് സ്വദേശി അബ്ദുള്‍ സമദ് എന്നിവരാണ് മരിച്ചത്.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ സ്കൂട്ടര്‍ യാത്രക്കാരനെയും റോഡരികില്‍ നില്ക്കുന്ന ആളുകളെയും ഇടിക്കുകയായിരുന്നു. പിക്ക് വാന്‍ സ്കൂട്ടറില്‍ ഇടിച്ച ശേഷം റോഡരികില്‍ നിന്നവര്‍ക്ക് നേരെ പാഞ്ഞുകയറുകയായിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.