• HOME
  • »
  • NEWS
  • »
  • india
  • »
  • Spice jet| യാത്രാമധ്യേ സ്പൈസ് ജെറ്റ് വിമാനത്തിന്‍റെ വിൻഡോ ഗ്ലാസ് പൊട്ടി; ഇന്ന് തകരാർ കണ്ടെത്തിയ രണ്ടാമത്തെ സ്പൈസ് ജെറ്റ് വിമാനം

Spice jet| യാത്രാമധ്യേ സ്പൈസ് ജെറ്റ് വിമാനത്തിന്‍റെ വിൻഡോ ഗ്ലാസ് പൊട്ടി; ഇന്ന് തകരാർ കണ്ടെത്തിയ രണ്ടാമത്തെ സ്പൈസ് ജെറ്റ് വിമാനം

വിമാനം 23,000 അടി ഉയരത്തിൽ ആയിരുന്നപ്പോഴാണ് വിൻഡ്‌ഷീൽഡിന്റെ പുറം പാളി വിണ്ടുകീറിയ നിലയിൽ കണ്ടെത്തിയത്

Windshield-Glass

Windshield-Glass

  • Last Updated :
  • Share this:
    വിമാനത്തിന്റെ പുറം ഗ്ലാസിൽ പൊട്ടൽ കണ്ടതിനെ തുടർന്ന് ചൊവ്വാഴ്ച സ്‌പൈസ് ജെറ്റിന്റെ കാണ്ട്‌ല-മുംബൈ വിമാനം അടിയന്തരമായി ഇറക്കി. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ഇന്ധന സൂചകത്തിലെ തകരാർ കാരണം സ്‌പൈസ് ജെറ്റിന്റെ ഡൽഹി-ദുബായ് വിമാനം പാക്കിസ്ഥാനിലെ കറാച്ചിയിലേക്ക് വഴിതിരിച്ചുവിടേണ്ടി വന്ന ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ടാമത്തെ സംഭവമാണിത്.

    കാണ്ട്ല-മുംബൈ വിമാനം 23,000 അടി ഉയരത്തിൽ ആയിരുന്നപ്പോഴാണ് വിൻഡ്‌ഷീൽഡിന്റെ പുറം പാളി വിണ്ടുകീറിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൈലറ്റുമാർ മുംബൈ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുകയായിരുന്നുവെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഉദ്യോഗസ്ഥർ പറഞ്ഞു.

    “2022 ജൂലൈ 5 ന്, സ്‌പൈസ് ജെറ്റ് ക്യു 400 വിമാനം SG 3324 (കണ്ട്‌ല-മുംബൈ) യാത്രയ്ക്കിടെ P2 സൈഡ് വിൻഡ്ഷീൽഡിന്റെ പുറം പാളി പൊട്ടിയ നിലയിൽ കണ്ടെത്തി. മർദ്ദം സാധാരണ നിലയിലായിരുന്നു. വിമാനം സുരക്ഷിതമായി മുംബൈയിൽ ഇറക്കി"- ഒരു പ്രസ്താവനയിൽ സ്‌പൈസ് ജെറ്റിന്റെ വക്താവ് പറഞ്ഞു. കഴിഞ്ഞ 17 ദിവസത്തിനിടെ സ്‌പൈസ് ജെറ്റ് വിമാനത്തിൽ സാങ്കേതിക തകരാർ സംഭവിക്കുന്നതിന്റെ ഏഴാമത്തെ സംഭവമാണിത്.

    Also Read- SpiceJet flight| ഇൻഡിക്കേറ്റർ ലൈറ്റ് തകരാറിലായി; ഡൽഹിയിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം കറാച്ചിയിൽ ഇറക്കി

    ഇന്ധന നില അറിയിക്കുന്ന ഇൻഡിക്കേറ്റർ സംവിധാനം തകരാറിലായതിനെത്തുടർന്ന് സ്പൈസ് ജെറ്റിന്‍റെ തന്നെ ഡൽഹി-ദുബായ് വിമാനം കറാച്ചിയിലേക്ക് തിരിച്ചുവിട്ടതായി ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ ഉദ്യോഗസ്ഥർ പറഞ്ഞു. ബോയിംഗ് 737 മാക്‌സ് വിമാനം ഇടത് ടാങ്കിൽ നിന്ന് ആകാശമധ്യേയാണ് അസാധാരണമായ നിലയിൽ ഇന്ധനത്തിന്റെ അളവ് കുറയ്ക്കാൻ തുടങ്ങി. കഴിഞ്ഞ അഞ്ച് സംഭവങ്ങൾക്കൊപ്പം ചൊവ്വാഴ്ച നടന്ന രണ്ട് സംഭവങ്ങളും ഡിജിസിഎ അന്വേഷിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

    Also Read- ജീവനക്കാർ എയർ ഇന്ത്യയുടെ ഇന്റർവ്യൂവിന് പോയി; ഇൻഡി​ഗോ വിമാനങ്ങൾ മണിക്കൂറുകൾ വൈകി

    ജൂൺ 19 മുതൽ സ്‌പൈസ് ജെറ്റ് വിമാനങ്ങളിൽ ആറ് അപകടങ്ങളാണ് ഉണ്ടായത്. ജൂൺ 19 ന്, 185 യാത്രക്കാരുമായി സ്‌പൈസ് ജെറ്റിന്റെ ഡൽഹിയിലേക്കുള്ള വിമാനത്തിലെ എഞ്ചിന് പട്‌ന വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടൻ തീപിടിക്കുകയും മിനിറ്റുകൾക്ക് ശേഷം വിമാനം അടിയന്തര ലാൻഡിംഗ് നടത്തുകയും ചെയ്തു. പക്ഷി ഇടിച്ചതിനെ തുടർന്നാണ് എഞ്ചിൻ തകരാറിലായത്.

    ജൂൺ 19 ന് നടന്ന മറ്റൊരു സംഭവത്തിൽ, ക്യാബിൻ പ്രഷറൈസേഷൻ പ്രശ്‌നങ്ങൾ കാരണം ജബൽപൂരിലേക്കുള്ള വിമാനത്തിന് ഡൽഹിയിലേക്ക് മടങ്ങേണ്ടി വന്നു. ജൂൺ 24 നും ജൂൺ 25 നും ടേക്ക് ഓഫ് ചെയ്യുമ്പോൾ രണ്ട് വ്യത്യസ്ത വിമാനങ്ങളിൽ ഫ്യൂസ് ലേജ് ഡോർ മുന്നറിയിപ്പുകൾ ദൃശ്യമായി. ഇതേത്തുടർന്ന് യാത്ര ഉപേക്ഷിച്ച് മടങ്ങാൻ അവരെ നിർബന്ധിതരാക്കി. ജൂലൈ 2 ന്, ജബൽപൂരിലേക്ക് പോവുകയായിരുന്ന സ്‌പൈസ് ജെറ്റ് വിമാനം 5,000 അടി ഉയരത്തിൽ ക്യാബിനിൽ പുക ഉയരുന്നത് കണ്ട ജീവനക്കാരുടെ ശ്രദ്ധയെ തുടർന്ന് ഡൽഹിയിലേക്ക് മടങ്ങി. കഴിഞ്ഞ മൂന്ന് വർഷമായി സ്‌പൈസ് ജെറ്റ് നഷ്ടത്തിലാണ്.
    Published by:Anuraj GR
    First published: