HOME /NEWS /India / COVID 19 | മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിന് 15 ലക്ഷം രൂപ നൽകി ആത്മീയനേതാവ് ദലൈലാമ

COVID 19 | മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിന് 15 ലക്ഷം രൂപ നൽകി ആത്മീയനേതാവ് ദലൈലാമ

ദലൈലാമ

ദലൈലാമ

പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ നടത്തുന്ന പ്രവർത്തനങ്ങളിൽ അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    തിബറ്റ്: ലോകത്തിന് ഭീഷണിയായ കൊറോണ വൈറസ് വ്യാപനത്തിന് എതിരെയുള്ള പോരാട്ടത്തിൽ പങ്കാളിയായി തിബറ്റൻ ആത്മീയനേതാവ് ദലൈലാമയും. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്15 ലക്ഷം രൂപയാണ് ദലൈലാമ സംഭാവന ചെയ്തത്.

    കൊറോണ വൈറസിനെതിരെ നടത്തുന്ന പോരാട്ടത്തിന് തന്റെ എല്ലാവിധ പിന്തുണയും അറിയിക്കുന്നതായി മുഖ്യമന്ത്രി ജയ് റാം താക്കൂറിനുള്ള കത്തിൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനജേതാവായ ദലൈലാമ വ്യക്തമാക്കി.

    You may also like:ഞാൻ ഇന്ത്യയിൽ ആയിരുന്നെങ്കിൽ എന്ന് ആശിക്കുന്നു; കോവിഡ് ലക്ഷണങ്ങളുമായി മലേഷ്യയിലെ ആശുപത്രിയില്‍ പോയ മലയാളി [NEWS]നിരീക്ഷണത്തിലിരിക്കെ ആശുപത്രിക്കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു; പരിശോധനാഫലം വന്നപ്പോൾ നെഗറ്റീവ് [NEWS]വിദേശികളുടെ വിവരം അമൃതാനന്ദമയി മഠം മറച്ചുവെച്ചു; കേസെടുക്കണമെന്ന് ആലപ്പാട് പഞ്ചായത്ത് [NEWS]

    "കഴിഞ്ഞ 60 വർഷമായി ഹിമാചൽ പ്രദേശ് ആണ് തന്റെ വീട്. ഇവിടുത്ത ജനങ്ങളോട് എനിക്ക് പ്രത്യേകമായി ഒരു അടുപ്പമുണ്ട്. അതിനാൽ തന്നെ ബഹുമാനത്തിന്റെ ഭാഗമായി ദലൈലാമയുടെ ഗാഡൻ ഫോഡ്രാങ് ട്രസ്റ്റിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നു. ദരിദ്രർക്ക് ആവശ്യമായ ഭക്ഷണവും മരുന്നും നൽകുന്നതിനു വേണ്ടിയാണ് ഇത്" - മുഖ്യമന്ത്രിക്കുള്ള കത്തിൽ ദലൈലാമ വ്യക്തമാക്കി.

    പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ നടത്തുന്ന പ്രവർത്തനങ്ങളിൽ അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

    First published:

    Tags: Corona, Corona in Kerala, Corona News, Corona outbreak, Corona virus, Corona Virus in Kerala, Corona virus outbreak, Corona virus spread, COVID19, Modi, Treasuries in kerala, കൊറോണ, കോവിഡ് 19