• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പഞ്ചാബ് എഎപിയിൽ പൊട്ടിത്തെറി: യൂണിറ്റിന് സ്വയംഭരണാധികാരം നൽകി വിമതർ

news18
Updated: August 3, 2018, 11:08 AM IST
പഞ്ചാബ് എഎപിയിൽ പൊട്ടിത്തെറി: യൂണിറ്റിന് സ്വയംഭരണാധികാരം നൽകി വിമതർ
news18
Updated: August 3, 2018, 11:08 AM IST
ന്യൂഡൽഹി: ആംആദ്മി പാർട്ടി പഞ്ചാബ് യൂണിറ്റിൽ പൊട്ടിത്തെറി. സുഖ്പാൽ സിംഗ് ഖൈറയുടെ നേതൃത്വത്തിലുള്ള വിമത എംഎൽഎമാർ ഭാതിണ്ടയിൽ നടത്തിയ വോളന്റിയർ കൺവെൻഷനിൽ നിലവിലെ പാർട്ടിഘടന പിരിച്ചുവിട്ട് പഞ്ചാബ് യൂണിറ്റ് സ്വയംഭരണാധികാരമുള്ളതാണെന്ന് പ്രഖ്യാപിച്ചു. പഞ്ചാബ് യൂണിറ്റ് സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കണമെന്നാവശ്യപ്പെട്ട് കൺവെൻഷനിൽ പ്രമേയവും പാസാക്കി. ഹർപാൽ സിംഗ് ചീമയെ നിയമിച്ചത് അംഗീകരിക്കില്ലെന്നും ഖൈറയെ പുറത്താക്കിയത് ജനാധിപത്യ വിരുദ്ധമാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി.

പഞ്ചാബ് ഘടകത്തിലെ ആറ് എംഎൽഎമാർ ഖൈറയ്ക്കൊപ്പമാണ്. ഉപമുഖ്യമന്ത്രിയായ മനീഷ് സിസോദിയ പ്രതിപക്ഷ നേതാവ് സ്ഥാനത്തു നിന്ന് ഖൈറയെ മാറ്റി ദളിത് എംഎൽഎ ഹർപാൽ സിംഗ് ചീമയെ തൽസ്ഥാനത്ത് നിയമിച്ചിരുന്നു. ഇതാണ് പുതിയ നീക്കങ്ങൾക്കു കാരണം. തീരുമാനം തിരുത്താൻ പാര്‍ട്ടി നേതൃത്വത്തിന് ഖൈറ ഒരാഴ്ച സമയം നൽകിയിട്ടുണ്ട്.

അതേസമയം പഞ്ചാബിലെ എഎപി എംഎൽഎമാരെ പാർട്ടി നേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചു. ഖൈറയുടെ പാർട്ടി വിരുദ്ധ നീക്കങ്ങളെ പിന്തുണയ്ക്കരുതെന്ന് പാർട്ടി നേതൃത്വം ആവശ്യപ്പെട്ടു. 11 എംഎൽഎമാരാണ് ഡൽഹിയിലെത്തിയത്. പഞ്ചാബ് നിയമസഭയിൽ എഎപിക്ക് 20 എംഎൽഎമാരുണ്ട്. ഇവിടെ നിന്ന് നാലുപേർ ലോക്സഭയില്‍ അംഗങ്ങളുമാണ്.

എന്നാൽ പാർട്ടിയിൽ പിളർപ്പില്ലെന്നും ചില ആശയ വ്യത്യാസങ്ങൾ മാത്രമാണ് നിലനിൽക്കുന്നതെന്നും ഹർപാൽ സിംഗ് ചീമ പറഞ്ഞു.  കൻവർ സന്ധു, നാസർ സിംഗ് മൻസാഹിയ, കുൽവന്ത് സിംഗ്, ബാൽദേവ് സിംഗ്, പിർമൽ സിംഗ്, ജഗ്ദേവ് സിംഗ് കമാലു എന്നിവരാണ് ഖൈറയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുന്ന മറ്റ് എംഎൽഎമാർ.
First published: August 3, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍