നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • സ്കൂൾ പാഠ്യപദ്ധതിയിൽ സ്പോർട്സിന്റെ സമഗ്ര വളർച്ചക്ക് പ്രാധാന്യം നൽകണം: നിത അംബാനി

  സ്കൂൾ പാഠ്യപദ്ധതിയിൽ സ്പോർട്സിന്റെ സമഗ്ര വളർച്ചക്ക് പ്രാധാന്യം നൽകണം: നിത അംബാനി

  Nita Ambani calls for inclusive growth of sports in school curriculum | റിലയൻസ് ഫൗണ്ടേഷൻ യൂത്ത് സ്പോർട്സ് (RYFS) 5000ത്തിൽ പരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നാല് ദശലക്ഷത്തിലധികം വരുന്ന കുട്ടികളിൽ എത്തിച്ചേർന്നിട്ടുണ്ടെന്നും നിത അംബാനി

  News 18

  News 18

  • Share this:
   ഇന്ത്യയുടെ സ്പോർട്സ് വളർച്ചയിൽ ദീർഘകാലമായി റിലയൻസ് ഫൗണ്ടേഷൻ മേധാവിയും RIL ഡയറക്ടറുമായ നിത അംബാനി സ്തുത്യർഹമായ പങ്കുവഹിച്ച്‌ വരുന്നു.

   റിലയൻസ് ഫൗണ്ടേഷൻ എൻ.ബി.എ.യുമായി ചേർന്ന് റിലയൻസ് ഫൗണ്ടേഷൻ ജൂനിയർ എൻ.ബി.എ. പ്രോഗ്രാം എന്ന ഉദ്യമം നടത്തുന്നു. ലോകത്തെ ഏറ്റവും വലിയ ജൂനിയർ എൻ.ബി.എ. പ്രോഗ്രാം ആണിത്. ക്രിക്കറ്റ് സ്നേഹികളുടെ ഈ നാട്ടിൽ, 20 സംസ്ഥാനങ്ങളിലെ 34 സിറ്റികളിലെ 11 ദശലക്ഷം കുട്ടികളിൽ ഇതിന്റെ പ്രയോജനം ലഭിക്കുന്നു.

   പോയ വാരം, ഇന്ത്യയിലെ ആദ്യത്തെ എൻ.ബി.എ. ഗെയ്‌മായ ഇൻഡ്യാന പെയ്‌സേഴ്സും സാക്രമെന്റോ കിംഗ്‌സും തമ്മിലെ മത്സരം റിലയൻസ് ഫൗണ്ടേഷൻ നടത്തുകയുണ്ടായി.

   സ്പോർട്സ് മേഖലയിലെ ബഹുമുഖത്വം വിളിച്ചോതുന്നതിനായി സ്കൂൾ പാഠ്യപദ്ധതിയിൽ സ്പോർട്സിന്റെ സമഗ്ര വളർച്ച കൂടി കണക്കിലെടുക്കേണ്ടതുണ്ടെന്ന് നിത അംബാനി പറയുകയുണ്ടായി.

   റിലയൻസ് ഫൗണ്ടേഷൻ യൂത്ത് സ്പോർട്സ് (RYFS) 5000ത്തിൽ പരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നാല് ദശലക്ഷത്തിലധികം വരുന്ന കുട്ടികളിൽ എത്തിച്ചേർന്നിട്ടുണ്ടെന്നും നിത അംബാനി വ്യക്തമാക്കി.

   First published: