• HOME
  • »
  • NEWS
  • »
  • india
  • »
  • പാളം വിണ്ടു കീറിയത് കണ്ടത് പാടത്തെ പണിക്കിടെ; ധരിച്ചിരുന്ന ചുവന്ന സാരി അഴിച്ച് ട്രെയിന്‍ നിര്‍ത്തിച്ച് ഓം‌വതി

പാളം വിണ്ടു കീറിയത് കണ്ടത് പാടത്തെ പണിക്കിടെ; ധരിച്ചിരുന്ന ചുവന്ന സാരി അഴിച്ച് ട്രെയിന്‍ നിര്‍ത്തിച്ച് ഓം‌വതി

ഗുലാരിയ ഗ്രാമവാസിയായ ഓംവതി തന്റെ കൃഷിയിടത്തിലേക്ക് പോകുന്നതിനിടെയാണ് പാളം വിണ്ടു കീറിയത് കണ്ടത്.

  • Share this:
    ലക്‌നൗ: ഉത്തര്‍പ്രദേശില്‍  (Uttar Pradesh) ധരിച്ചിരുന്ന  സാരി അഴിച്ച് ട്രെയിന്‍ നിര്‍ത്തിച്ച് നൂറുകണക്കിന് പേരുടെ ജീവന്‍ രക്ഷിച്ചിരിക്കുകയാണ് ഓം‌വതി. ഉത്തര്‍പ്രദേശിലെ ഇറ്റാ ജില്ലയിലെ അബാഗര്‍ ബ്ലോക്കിനു സമീപമാണ് സംഭവം നടന്നത്.

    വ്യാഴാഴ്ച രാവിലെ 8 മണിയോടെ എറ്റായില്‍ നിന്ന് തുണ്ട്‌ലയിലേക്ക് പോവുകയായിരുന്ന എറ്റാ-ജലേസര്‍-തുണ്ട്ല പാസഞ്ചര്‍ ട്രെയിന്‍ കുസ്ബ ഗ്രാമത്തിന് സമീപം എത്തിയപ്പോഴാണ് ഗുലാരിയ ഗ്രാമവാസിയായ ഓംവതി തന്റെ കൃഷിയിടത്തിലേക്ക് പോകുന്നതിനിടെയാണ് പാളം വിണ്ടു കീറിയത് കണ്ടത്.

    തുടര്‍ന്ന് ധരിച്ചിരുന്ന ചുവന്ന സാരി അഴിച്ച് പാളത്തിലേയ്ക്ക് ഓടിക്കയറുകയായിരുന്നു. ട്രെയിന്‍ നിര്‍ത്തിയ ലോക്കോ പൈലറ്റ് ഓംവതിയോട് കാര്യം തിരക്കിയപ്പോള്‍ വിണ്ടു കീറിയ ട്രാക്ക് അവര്‍ കാണിച്ചു നല്‍കുകയായിരുന്നു.

    'വിദ്യാഭ്യാസം ഇല്ലെങ്കിലും ചുവന്ന പതാക ഒരു അപകട സൂചനയാണെന്ന് തനിക്ക് നന്നായി അറിയാമായിരുന്നു, ചെങ്കൊടി കാണിച്ചാല്‍ ട്രെയിന്‍ നിര്‍ത്തുമെന്ന് അറിയാമായിരുന്നു. ഇന്ന് ചുവന്ന സാരി ഉടുത്തത് നന്നായി'-ഓംവതി പറഞ്ഞു.

    ട്രാക്ക് അറ്റകുറ്റപ്പണി നടത്തി ഒരു മണിക്കൂറിന് ശേഷമാണ്  ട്രെയിനുകൾ ഈ വഴി കടത്തി വിട്ടത്. നൂറ് കണക്കിന് ആളുകളുടെ ജീവനാണ് തന്റെ ഇടപ്പെടലിലൂടെ ഓംവതി രക്ഷിച്ചത്.

    Leopard Attack | സിങ്കപ്പെണ്ണ്; പുള്ളിപ്പുലിയുടെ പിടിയില്‍ നിന്ന് ഭര്‍ത്താവിനെ രക്ഷിച്ച് ഭാര്യ

    മഹാരാഷ്ട്രയിൽ  പുള്ളിപ്പുലിയുടെ ( Leopard) പിടിയില്‍നിന്ന് ഭര്‍ത്താവിനെ രക്ഷിച്ച് താരമായി മാറിയിരിക്കുകയാണ് മുപ്പതുകാരിയായ സഞ്ജന പവാഡെ എന്ന യുവതി. കഴിഞ്ഞ ദിവസം അഹമ്മദ്‌നഗര്‍ ജില്ലയിലെ പാര്‍നര്‍ താലൂക്കിലുള്ള ദാരോഡി ഗ്രാമത്തിലാണ് സംഭവം നടന്നത്.

    രാത്രി വീടിന് പുറത്ത് പുള്ളിപുലിയെ കണുകയും തുടര്‍ന്ന് ഭര്‍ത്താവ് ഗോരഖ് ദശരഥ് പവാഡെയെ വിളിച്ചുണര്‍ത്തി അ്‌ദ്ദേഹം പുറത്ത് പോയി നോക്കുന്നതിനിടെയാണ് പുലി ആക്രമിക്കുന്നത്. പുള്ളിപ്പുലി ഭര്‍ത്താവിനെ ആക്രമിക്കുന്നത് കണ്ട സഞ്ജന ഓടിയെത്തി വാലില്‍പിടിച്ച് പിന്നിലേക്ക് വലിച്ചു. ഇതിനെടെ ഭര്‍ത്തൃപിതാവും  വളര്‍ത്തുനായയും അവിടെ എത്തുകയും ഇവരും പുള്ളിപ്പുലിയുടെ ആക്രമത്തില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് പുലി ഓടി പോകുകയായിരുന്നു.

    Also Read-Viral Video | പൊരിഞ്ഞ അടി! കമിതാക്കള്‍ തമ്മിലെ തര്‍ക്കത്തില്‍ ഡെലിവറി ബോയ് ഇടപെട്ടു; യുവതിയ്ക്ക് മര്‍ദനം

    പുള്ളിപ്പുലി എന്റെ ഭര്‍ത്താവിനെ ആക്രമിക്കുന്നതുകണ്ടപ്പോള്‍ താന്‍ ശക്തിയും ധൈര്യവും സംഭരിച്ചു, പുലിയുടെ വാലില്‍ പിടിച്ച് പിന്നിലേക്ക് വലിക്കാന്‍ ശ്രമിച്ചതെന്ന് സഞ്ജന പറഞ്ഞു. പുലിയുടെ ആക്രമണത്തില്‍ ഗോരഖിന് തലയ്ക്കും കൈയ്ക്കും പരിക്ക് സംഭവിച്ചിട്ടുണ്ട് എന്നാല്‍ പരിക്ക് ഗുരുതരമല്ല.
    Published by:Jayashankar AV
    First published: