• HOME
  • »
  • NEWS
  • »
  • india
  • »
  • CAAവിരുദ്ധ പ്രതിഷേധ വേദിയിൽ പാക് അനുകൂല മുദ്രാവാക്യം: പെൺകുട്ടിയെ കൊല്ലുന്നവർക്ക് 10ലക്ഷം വാഗ്ദാനവുമായി ശ്രീരാമ സേന

CAAവിരുദ്ധ പ്രതിഷേധ വേദിയിൽ പാക് അനുകൂല മുദ്രാവാക്യം: പെൺകുട്ടിയെ കൊല്ലുന്നവർക്ക് 10ലക്ഷം വാഗ്ദാനവുമായി ശ്രീരാമ സേന

'സംസ്ഥാന സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ ഒരു സാഹചര്യത്തിലും ആ പെൺകുട്ടിയെ പുറത്തു വിടരുത്.. അങ്ങനെ മോചിപ്പിച്ചാൽ അവരെ ഞങ്ങള്‍ എൻകൗണ്ടറിൽ കൊല്ലും..'

Amulya

Amulya

  • News18
  • Last Updated :
  • Share this:
ബംഗളൂരു: കർണാടകയിൽ സിഎഎ വിരുദ്ധ പ്രതിഷേധ ചടങ്ങിനിടെ വേദിയിൽ പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടിക്കെതിരെ വധഭീഷണി മുഴക്കി വലതുസംഘടന. പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന അമൂല്യ ലിയോണ എന്ന പെൺകുട്ടിയെ പുറത്ത് വിട്ടാൽ കൊല്ലുമെന്നാണ് വലതുപക്ഷ ആഭിമുഖ്യ സംഘടനയായ ശ്രീരാമ സേന ഭീഷണി മുഴക്കിയിരിക്കുന്നത്. ഇതിന് പുറമെ പെൺകുട്ടിയെ വധിക്കുന്നവർക്ക് സംഘടനയെ പ്രതിനിധീകരിച്ച് പത്ത് ലക്ഷം രൂപയും സംഘടനാ നേതാവ് സഞ്ജീവ് മരടി വാഗ്ദാനം ചെയ്തിട്ടുണ്ട്.

ലിയോണയ്ക്കെതിരെ ബെല്ലാരിയിൽ സംഘടിപ്പിച്ച പ്രതിഷേധ റാലിക്കിടെയാണ് ഇയാളുടെ പ്രകോപനപരമായ പ്രസ്താവനകൾ. 'സംസ്ഥാന സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ ഒരു സാഹചര്യത്തിലും ആ പെൺകുട്ടിയെ പുറത്തു വിടരുത്.. അങ്ങനെ മോചിപ്പിച്ചാൽ അവരെ ഞങ്ങള്‍ എൻകൗണ്ടറിൽ കൊല്ലും..' എന്നായിരുന്നു ഇയാളുടെ വാക്കുകൾ.

Also Read-Also read: പൗരത്വ പ്രതിഷേധത്തിനിടെ 'പാകിസ്ഥാൻ സിന്ദാബാദ്' വിളി; യുവതിക്കെതിരെ രാജ്യദ്രോഹകുറ്റം

പ്രസ്താവന അടങ്ങിയ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ പൊലീസ് ഇടപെട്ടിട്ടുണ്ട്. വീഡിയോ കണ്ടിട്ടില്ലെന്നും ഇത്തരം പ്രസ്താവനകളെക്കുറിച്ച് അറിയില്ലെന്നുമാണ് ബല്ലാരി പൊലീസ് സൂപ്രണ്ടന്റ് സി.കെ.ബാബ അറിയിച്ചത്. വീഡിയോ കണ്ടശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് കര്‍ണാടകയിൽ സിഎഎ വിരുദ്ധ പ്രതിഷേധ ചടങ്ങിനിടെ വേദിയിൽ കയറിയ അമൂല്യ, പാകിസ്താൻ സിന്ദാബാദ് എന്ന മുദ്രാവാക്യം മുഴക്കിയത്. AIMIM ചീഫ് അസസുദ്ദീൻ ഒവൈസിയും പങ്കെടുത്ത ചടങ്ങായിരുന്നു ഇത്. സംഭവത്തിന് പിന്നാലെ ദേശദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പെൺകുട്ടിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
Published by:Asha Sulfiker
First published: