കൊളംബോ: കൊളംബൊയിൽ സ്ഫോടനം നടത്തിയ തീവ്രവാദികളുടെ കേരള ബന്ധം സ്ഥിരീകരിച്ച് ശ്രീലങ്കൻ സൈനിക മേധാവി. ശ്രീലങ്കൻ സൈനിക മേധാവി മഹേഷ് സേനാ നായകെയുമായി ന്യൂസ് 18 കേരളം പൊളിറ്റിക്കൽ എഡിറ്റർ പ്രദീപ് പിള്ള നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. കൊളംബൊ സ്ഫോടന പരമ്പരകൾക്ക് ശേഷം ആദ്യമായാണ് ശ്രീലങ്കൻ സൈനിക മേധാവി ഒരു ഇന്ത്യൻ മാധ്യമത്തോട് സംസാരിക്കുന്നത്.
സ്ഫോടന പരമ്പരകൾക്ക് മുന്നോടിയായി തീവ്രവാദികൾ കേരളത്തിൽ എത്തിയിരുന്നു എന്നാണ് മഹേഷ് സേനാനായകെ ന്യൂസ് 18നോട് സ്ഥിരീകരിച്ചത്. മുഖ്യ ആസൂത്രകൻ മുഹമ്മദ് സഫ്റാൻ അടക്കുള്ളവർ ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. എന്തിനാണ് അവർ വന്നത് എന്ന് ഇപ്പോൾ വ്യക്തമല്ല. കേരളത്തിനൊപ്പം തമിഴ്നാട്, ബംഗളൂരു, കശ്മീർ എന്നിവിടങ്ങളിലും സംഘം സന്ദർശിച്ചിട്ടുണ്ട്. ഇവർക്ക് ഏതെങ്കിലും വിധത്തിലുള്ള സഹായമോ പരിശീലനമോ ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷണത്തിലൂടെ മാത്രമെ വ്യക്തമാകൂ എന്നും മഹേഷ് സേനാനായകെ പറഞ്ഞു.
സ്ഫോടനത്തെ തുടർന്നുള്ള അന്വേഷണങ്ങൾക്കും പരിശോധനകൾക്കും ഇന്ത്യ പൂർണ പിന്തുണ നൽകുന്നുണ്ട്. ഡിഎൻഎ - ബോംബ് പരിശോധനകൾക്കാണ് ശ്രീലങ്ക ഇന്ത്യയുടെ സഹായം തേടുന്നത്. കൃത്യമായ അന്വേഷണത്തിലൂടെ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ശ്രീലങ്കൻ സൈനിക മേധാവി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Colombo blast, Srilanka Blasts, Srilanka Bomb blast, Terror attack, ശ്രീലങ്ക ഈസ്റ്റർ ആക്രമണം, ശ്രീലങ്ക ബോംബ് സ്ഫോടനം