തിരുച്ചി: ശ്രീരംഗം ശ്രീരംഗനാഥ സ്വാമി ക്ഷേത്രത്തിൽ മൊബൈൽ ഫോണിന് നിരോധനം ഏർപ്പെടുത്തിയേക്കും. ഇതുമായി ബന്ധപ്പെട്ട് ക്ഷേത്ര അഥോറിട്ടി ജനങ്ങളുടെ അഭിപ്രായം തേടി. ക്ഷേത്രത്തിൽ വിശദമായ സുരക്ഷ പരിശോധന നടന്നതിനു പിന്നാലെയാണ് പുതിയ തീരുമാനം. ക്ഷത്രത്തിന്റെ പ്രവേശന വാതിലുകളിൽ പത്ത് രൂപ നിരക്കിൽ ഭക്തരുടെ മൊബൈൽ സൂക്ഷിക്കാനുള്ള തീരുമാനത്തോട് ജനങ്ങൾക്കുള്ള അഭിപ്രായത്തെ കുറിച്ചും അഥോരിറ്റി ആരാഞ്ഞു.
15 ദിവസത്തിനുള്ളിൽ ഇതുമായി ബന്ധപ്പെട്ട കാഴ്ചപ്പാടുകളും നിര്‍ദേശങ്ങളും നൽകണമെന്നും അഥോറിറ്റി വ്യക്തമാക്കുന്നു. ക്ഷേത്രത്തിന്റെ സുരക്ഷയുടെയും ഭക്തരുടെ താത്പര്യത്തിന്റെയും ഭാഗമായിട്ടാണ് ഈ നീക്കം എന്നാണ് ക്ഷേത്ര അഥോറിറ്റി വ്യക്തമാക്കുന്നത്. ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റിന്റെ അനുമതിയോടെ മാത്രമെ മൊബൈൽ നിരോധനം ഏർപ്പെടുത്തുകയുള്ളുവെന്ന് അഥോറിറ്റി വ്യക്തമാക്കിയിരിക്കുന്നു.
ശ്രീരംഗം ശ്രീരംഗനാഥ സ്വാമി ക്ഷേത്രത്തിലേക്ക് തമിഴ്നാട്ടിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും നിരവധി ഭക്തരാണ് എത്തുന്നത്. എല്ലാ വർഷവും തമിഴ് മാസമായ മാർഗഴിയിൽ ഇവിടെ നടക്കുന്ന വൈകുണ്ഠ ഏകാദശിയിൽ പങ്കെടുക്കാനാണ് ഇവിടെ ഭക്തരുടെ തിരക്ക് അനുഭവപ്പെടുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Mobile phone, Mobile phone ban, Tamilnadu, ക്ഷേത്രം, തമിഴ് നാട്, മൊബൈൽ വിലക്ക്