• HOME
  • »
  • NEWS
  • »
  • india
  • »
  • 'മഹാത്മജിയുടെ സന്ദേശം പ്രചരിപ്പിക്കാൻ ചലച്ചിത്രമേഖലയും'; പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് ഷാരൂഖ്

'മഹാത്മജിയുടെ സന്ദേശം പ്രചരിപ്പിക്കാൻ ചലച്ചിത്രമേഖലയും'; പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് ഷാരൂഖ്

രാഷ്ട്രനിർമ്മാണ പ്രക്രിയയെ സഹായിക്കുന്നതിനായി ഗാന്ധിസത്തിന് പ്രാമുഖ്യം നൽകുന്ന സിനിമകളും ടിവി പരിപാടികളും നിർമ്മിക്കേണ്ടതിനെക്കുറിച്ചും ഷാരൂഖ് പറഞ്ഞു.

aamir-srk-modi

aamir-srk-modi

  • Last Updated :
  • Share this:
    ന്യൂഡൽഹി: മഹാത്മജിയുടെ സന്ദേശം പ്രചരിപ്പിക്കാൻ ചലച്ചിത്ര മേഖലയുടെ സഹകരണം തേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. ഇക്കാര്യത്തിൽ ചലച്ചിത്രതാരങ്ങളുടെ പങ്ക് പ്രധാനമന്ത്രി തിരിച്ചറിഞ്ഞു. തങ്ങളുമായി സംവദിക്കാൻ തയ്യാറായതിൽ നന്ദിയുണ്ട്. കൂടാതെ സിനിമ സർവ്വകലാശാല എന്ന ആശയം മുന്നോട്ടുവെച്ചതിലും പ്രധാനമന്ത്രിക്ക് നന്ദി പറയുന്നുവെന്ന് ഷാരൂഖ് വ്യക്തമാക്കി. രാഷ്ട്രപിതാവിന്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് മഹാത്മാഗാന്ധിയെയും ഗാന്ധിസത്തെയും ജനപ്രിയമാക്കുന്ന ചലച്ചിത്രങ്ങളും ടെലിവിഷൻ ഷോകളും നിർമ്മിക്കാൻ ചലച്ചിത്രമേഖലയെ ക്ഷണിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി താരങ്ങളുമായി സംവദിച്ചത്. ബോളിവുഡിലെ നിരവധി മുൻനിര താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു.

    രാഷ്ട്രനിർമ്മാണ പ്രക്രിയയെ സഹായിക്കുന്നതിനായി ഗാന്ധിസത്തിന് പ്രാമുഖ്യം നൽകുന്ന സിനിമകളും ടിവി പരിപാടികളും നിർമ്മിക്കേണ്ടതിനെക്കുറിച്ചും ഷാരൂഖ് പറഞ്ഞു. "എല്ലാവരേയും ഒരുമിച്ച് കൊണ്ടുവന്നതിന് പ്രധാനമന്ത്രിയോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു, അതും ഇതുപോലുള്ള ഒരു അവസരത്തിൽ. ഗാന്ധിജിയെ ലോകത്തിന് മുന്നിൽ നമ്മൾ വീണ്ടും അവതരിപ്പിക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നു'

    ഗാന്ധിസം കൂടുതൽ ജനകീയമാക്കാൻ നരേന്ദ്ര മോദി; ബോളിവുഡ് താരങ്ങളുമായി കൂടിക്കാഴ്ച നടത്തി


    ഗാന്ധി ലാളിത്യത്തിന്റെ പര്യായമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ ചിന്തകൾ ദൂരവ്യാപകമായി പ്രതിഫലിക്കുന്നതാണ്. സർഗ്ഗാത്മകതയുടെ ശക്തി വളരെ വലുതാണ്, ഈ സർഗാത്മകതയെ നമ്മുടെ രാജ്യത്തിനായി ഉപയോഗപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ചലച്ചിത്ര-ടെലിവിഷൻ ലോകത്ത് നിന്നുള്ള നിരവധി ആളുകൾ മികച്ച പ്രവർത്തനം നടത്തുമ്പോൾ മഹാത്മാഗാന്ധിയുടെ ആശയങ്ങൾ ജനപ്രിയമാക്കുന്നതിന് ഇത് കാരണമാകണമെന്നും പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു. ഷാരൂഖ് ഖാൻ, ആമിർ ഖാൻ, കങ്കണ റനൌത്ത്, ജാക്വലിൻ ഫെർണാണ്ടസ്, ഇംതിയാസ് അലി, ഏക്താ കപൂർ, അനുരാഗ് ബസു, ബോണി കപൂർ തുടങ്ങി നിരവധി പ്രമുഖ താരങ്ങളും ചലച്ചിത്ര പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
    First published: