നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • രാഹുലിനെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് നിർദേശിച്ച് എം.കെ സ്റ്റാലിൻ

    രാഹുലിനെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് നിർദേശിച്ച് എം.കെ സ്റ്റാലിൻ

    • Last Updated :
    • Share this:
      ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഐക്യം ശക്തിപ്പെടുത്തി പ്രതിപക്ഷ പാർട്ടികൾ ചെന്നൈയിൽ. ബിജെപി സർക്കാരിനെ അധികാരത്തിൽ നിന്ന് നീക്കം ചെയ്യാൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയുടെ പേര് നിർദേശിച്ച് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ. ഭരണഘടനാ സ്ഥാപനങ്ങൾ രാഷ്ട്രീയലാഭത്തിന് വേണ്ടിയാണ് കേന്ദ്രസർക്കാർ ഉപയോഗിക്കുന്നതെന്ന് രാഹുൽ ഗാന്ധിയും കൂട്ടായ്മയിൽ കുറ്റപ്പെടുത്തി. തമിഴ്നാട് മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ പ്രതിമാ അനാച്ഛാദനത്തോട് അനുബന്ധിച്ചായിരുന്നു പ്രതിപക്ഷ കൂട്ടായ്മ.

      അഞ്ച് വർഷത്തെ മോദി ഭരണം രാജ്യത്തെ പതിനഞ്ച് വർഷം പിന്നോടിച്ചെന്ന് എം കെ സ്റ്റാലിൻ പറഞ്ഞു. ബിജെപിക്ക് ഒരു അവസരം കൂടി നൽകിയാൽ 50 വർഷം രാജ്യത്തെ പിന്നോട്ടടിക്കും. മോദി സർക്കാരിനെ പുറത്താക്കാൻ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചാൽ ഡിഎംകെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

      യുദ്ധമുഖത്ത് ഇറങ്ങാൻ വനിതാ സൈനികർ പ്രാപ്തരല്ലെന്ന് കരസേന മേധാവി

      സുപ്രീംകോടതി ഉൾപ്പെടെയുളള സ്ഥാപനങ്ങളെ രാഷ്ട്രീയ ലാഭങ്ങൾക്കായി നശിപ്പിക്കാൻ ബിജെപി സർക്കാരിനെ അനുവദിക്കില്ല. അതിനായി പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് നിൽക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

      കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധി മുഖ്യമന്ത്രിമാരായ ചന്ദ്രബാബു നായിഡു, പിണറായി വിജയൻ ഉൾപ്പെടെയുളള രാഷ്ട്രീയ നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു. ബിജെപി നേതാക്കൾക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ടായില്ലെന്നതും ശ്രദ്ധേയമായി. ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ സഖ്യചർച്ചകൾ സജീവമാകുന്നതിനിടയിലാണ് ശക്തി തെളിയിച്ച പ്രതിപക്ഷ കൂട്ടായ്മ.
      First published: