• HOME
  • »
  • NEWS
  • »
  • india
  • »
  • Kamal Haasan | എല്ലാവർക്കും സ്വന്തം ഭാഷ പ്രധാനം; മറ്റൊന്നിനു വേണ്ടി നഷ്ടപ്പെടുത്തേണ്ടതില്ല: കമലഹാസൻ

Kamal Haasan | എല്ലാവർക്കും സ്വന്തം ഭാഷ പ്രധാനം; മറ്റൊന്നിനു വേണ്ടി നഷ്ടപ്പെടുത്തേണ്ടതില്ല: കമലഹാസൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചെന്നൈ സന്ദർശനത്തിനിടയിലാണ് തമിഴും ഔദ്യോഗിക ഭാഷയാക്കണമെന്ന ആവശ്യം തമിഴ്നാട് മുഖ്യമന്ത്രി ഉന്നയിച്ചത്.

  • Share this:
    ഹിന്ദിയെപ്പോലെ തമിഴിനെയും ഔദ്യോഗിക ഭാഷയാക്കണമെന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ (MK Stalin) പ്രസ്താവനക്കു പിന്നാലെ ഭാഷാ വിവാദത്തിൽ പ്രതികരിച്ച് നടൻ കമലഹാസൻ (Kamal Haasan). എല്ലാവർക്കും സ്വന്തം ഭാഷ പ്രധാനപ്പെട്ടതാണെന്നും മറ്റൊന്നിനു വേണ്ടി സ്വന്തം ഭാഷയെ നഷ്ടപ്പെടുത്തേണ്ട കാര്യമില്ലെന്നും എല്ലാവർക്കും മറ്റൊരു ഭാഷ അറിയാൻ ആകാംക്ഷ ഉണ്ടാകുമെന്നും കമലഹാസൻ പറഞ്ഞു.

    ''നമ്മൾ ഒരിക്കലും പടിഞ്ഞാറൻ ഇന്ത്യൻ സിനിമകൾ എന്ന് പറയാറില്ല. ബോളിവുഡ് സിനിമ എന്നാണ് പറയാറ്. ഒരു സമൂഹമാണ് നമ്മളെന്നുള്ള ബോധ്യം നമുക്ക് നഷ്ടപ്പെടുകയാണ്. ഭാഷയെ സംബന്ധിച്ചിടത്തോളം, അത് നമ്മുടെ അഭിമാനമാണ്. മറ്റൊരാൾക്ക് വേണ്ടി ആർക്കും അവരവരുടെ ഭാഷ നഷ്ടപ്പെടരുത്. മറ്റൊരു ഭാഷ അറിയാൻ എല്ലാവർക്കും ആകാംക്ഷയുണ്ടാകും'', കമലഹാസൻ കൂട്ടിച്ചേർത്തു.

    ഹിന്ദിയെ ദേശീയ ഭാഷയായി പരി​ഗണിക്കുന്നതിനെച്ചൊല്ലി ബോളിവുഡ് നടൻ അജയ് ദേവ്ഗണും കന്നഡ താരം കിച്ച സുധീപും ട്വിറ്ററിൽ വാഗ്വാദങ്ങളിൽ ഏർപ്പെട്ടിരുന്നു. ഈ വിഷയം പിന്നീട് രാഷ്ട്രീയ, വിനോദ മേഖലകളിൽ നിന്ന് നിരവധി പ്രതികരണങ്ങൾ ഉയരുന്നതിനും കാരണമായി.

    Also Read- തമിഴിനേയും ഔദ്യോഗിക ഭാഷയാക്കണം; പ്രധാനമന്ത്രിയോട് സ്റ്റാലിൻ

    ദക്ഷിണേന്ത്യൻ സിനിമകൾ അവരുടെ സംസ്‌കാരത്തിൽ ആഴത്തിൽ വേരൂന്നിയതാണ് എന്നായിരുന്നു കങ്കണ റണാവത്തിന്റെ പ്രതികരണം. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സുദീപിന്റെ നിലപാടിനെ പിന്തുണക്കുകയും പ്രാദേശിക ഭാഷകൾ പ്രധാനപ്പെട്ടതാണെന്നും അതത് സംസ്ഥാനങ്ങൾ അവരുടെ പ്രാദേശിക ഭാഷ പിന്തുടരുമെന്നും പറഞ്ഞു. എന്നാൽ ദേശവ്യത്യാസങ്ങളുടെ പേരിൽ സിനിമയെ തരം തിരിക്കുന്നതിനോട് തനിക്ക് താത്പര്യമില്ലെന്നാണ് അക്ഷയ് കുമാർ പ്രതികരിച്ചത്.

    പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രാദേശിക ഭാഷകളെ പിന്തുണച്ചു കൊണ്ടാണ് സംസാരിച്ചത്. എല്ലാ പ്രാദേശിക ഭാഷകളിലും ഇന്ത്യൻ സംസ്‌കാരത്തിന്റെ പ്രതിഫലനമാണ് ബിജെപി കാണുന്നതെന്നും അവയെ ബഹുമാനിക്കണമെന്നും മോദി പറഞ്ഞിരുന്നു. തമിഴ് ഭാഷയെയും പ്രധാനമന്ത്രി വാഴ്ത്തിയിരുന്നു. ''ചെന്നൈ മുതൽ കാനഡ വരെയും, മധുരൈ മുതൽ മലേഷ്യ വരെയും, നാമക്കൽ മുതൽ ന്യൂയോർക്ക് വരെയും സേലം മുതൽ ദക്ഷിണാഫ്രിക്ക വരെയും, പൊങ്കലും പുത്തണ്ടും (പുതുവർഷം) ആവേശത്തോടെയാണ് ആഘോഷിക്കാറുള്ളത്'',അദ്ദേഹം കൂട്ടിച്ചേർത്തു.

    Also Read- ലഡാക്കിൽ സൈനികർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ഏഴ് മരണം; 19 പേർക്ക് പരിക്ക്

    കേന്ദ്രമന്ത്രി എൽ മുരുകൻ കാൻ ഫിലിം ഫെസ്റ്റിവലിൽ പരമ്പരാഗത തമിഴ് വസ്ത്രം ധരിച്ച് ചുവന്ന പരവതാനിയിലൂടെ നടന്നത് ലോകമെമ്പാടുമുള്ള തമിഴർക്ക് അഭിമാനകരമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. തമിഴ് ഭാഷയും സംസ്‌കാരവും കൂടുതൽ ജനകീയമാക്കാൻ ഇന്ത്യൻ സർക്കാർ പൂർണ പ്രതിജ്ഞാബദ്ധമാണെന്നും മോദി പറഞ്ഞു.

    കോടതികളിലും പ്രാദേശിക ഭാഷകളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും മോദി പറഞ്ഞിരുന്നു. ഇത് നീതിന്യായ വ്യവസ്ഥയിലുള്ള സാധാരണ പൗരന്മാരുടെ വിശ്വാസം വർദ്ധിപ്പിക്കുക മാത്രമല്ല, അവർക്ക് അതിനോട് കൂടുതൽ അടുപ്പം തോന്നുകയും ചെയ്യുമെന്നും മോദി ചൂണ്ടിക്കാട്ടിയിരുന്നു.

    പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചെന്നൈ സന്ദർശനത്തിനിടയിലാണ് തമിഴും ഔദ്യോഗിക ഭാഷയാക്കണമെന്ന ആവശ്യം തമിഴ്നാട് മുഖ്യമന്ത്രി ഉന്നയിച്ചത്. കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലും മദ്രാസ് ഹൈക്കോടതിയിലും തമിഴ് ഔദ്യോഗിക ഭാഷയാക്കണമെന്നാണ് സ്റ്റാലിന്റെ ആവശ്യം.
    Published by:Arun krishna
    First published: