അഗര്‍ത്തല: ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ഡോ. മണിക് സാഹ (Manik Saha) പുതിയ ത്രിപുര (Tripura) മുഖ്യമന്ത്രി. ബിപ്ലബ് കുമാര്‍ ദേബ് (Biplab Deb) രാജിവച്ചതിനെ തുടര്‍ന്നാണ് മണിക് സാഹ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. കോണ്‍ഗ്രസ് നേതാവായിരുന്ന സാഹ, 2016 ലാണ് ബി ജെ പിയില്‍ ചേര്‍ന്നത്. നേരത്തെ ഈ വര്‍ഷം ആദ്യം ത്രിപുരയില്‍ നിന്നുള്ള രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കെയാണ് ത്രിപുരയിലെ ആദ്യ ബി ജെ പി മുഖ്യമന്ത്രിയായ ബിപ്ലബ് ദേവ് രാജി വെച്ചത്. ബിപ്ലബിനെതിരേ പാര്‍ട്ടിയില്‍ കുറെക്കാലമായി കലാപം നടക്കുന്ന പശ്ചാത്തലത്തില്‍ ബി ജെ പി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചാണ് ബിപ്ലബ് രാജിവെച്ചത്.
Related News- Biplab Deb| ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് രാജിവെച്ചു
Congratulations and best wishes to @DrManikSaha2 ji on being elected as the legislature party leader.
I believe under PM Shri @narendramodi Ji's vision and leadership Tripura will prosper. pic.twitter.com/s0VF1FznWW
— Biplab Kumar Deb (@BjpBiplab) May 14, 2022
കേന്ദ്രമന്ത്രി ഭുപേന്ദ്ര സിംഗും പാർട്ടി ജനറൽ സെക്രട്ടറി വിനോദ് താവ്ഡേയും കേന്ദ്ര നിരീക്ഷകരായി പങ്കെടുത്ത ബിജെപി നിയമസഭാ കക്ഷി യോഗമാണ് മണിക് സാഹയെ പുതിയ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയെ ബിപ്ലബ് ദേബ് അഭിനന്ദിച്ചു. ''നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട മണിക് സാഹയ്ക്ക് അഭിവാദ്യങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സംസ്ഥാന നേതൃത്വത്തിന്റെയും കീഴിൽ ത്രിപുര കൂടുതൽ സമൃദ്ധി നേടുമെന്ന് പ്രത്യാശിക്കുന്നു''- ബിപ്ലബ് കുമാർ ദേബ് ട്വീറ്റ് ചെയ്തു.
English Summary: Dr Manik Saha was named the new chief minister of Tripura after Biplab Deb stepped down from the post on Saturday. Saha is the state BJP president as well as Rajya Sabha MP. He was a frontrunner for the post. The decision was made during the BJP’s legislative party meeting for which union minister Bhupendra Yadav and general secretary Vinod Tawde were appointed as central observers.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp, Tripura, Tripura CM