ഫാത്തിമയുടെ മരണത്തിൽ ഞങ്ങൾ ദുഃഖിതരാണ്; മദ്രാസ് ഐഐടി യുടെ വാർത്താക്കുറിപ്പ്

വിദ്യാർത്ഥിയുടെ നഷ്ടത്തിൽ ഞങ്ങൾ ദുഃഖിതരാണ്. ഞങ്ങളുടെ വിദ്യാർത്ഥികളുടെയും ഫാക്കൽറ്റികളുടെയും സ്റ്റാഫുകളുടെയും ശാരീരികവും മാനസികവുമായ ക്ഷേമം ഉറപ്പാക്കാനുള്ള എല്ലാ ശ്രമങ്ങളും തുടരുകയാണ്.

News18 Malayalam | news18
Updated: November 15, 2019, 4:49 PM IST
ഫാത്തിമയുടെ മരണത്തിൽ ഞങ്ങൾ ദുഃഖിതരാണ്; മദ്രാസ് ഐഐടി യുടെ വാർത്താക്കുറിപ്പ്
വിദ്യാർത്ഥിയുടെ നഷ്ടത്തിൽ ഞങ്ങൾ ദുഃഖിതരാണ്. ഞങ്ങളുടെ വിദ്യാർത്ഥികളുടെയും ഫാക്കൽറ്റികളുടെയും സ്റ്റാഫുകളുടെയും ശാരീരികവും മാനസികവുമായ ക്ഷേമം ഉറപ്പാക്കാനുള്ള എല്ലാ ശ്രമങ്ങളും തുടരുകയാണ്.
  • News18
  • Last Updated: November 15, 2019, 4:49 PM IST
  • Share this:
ചെന്നൈ: തങ്ങളുടെ വിദ്യാർത്ഥി ആയിരുന്ന ഫാത്തിമ ലത്തീഫിന്‍റെ മരണത്തിൽ കാമ്പസിലെ വിദ്യാർത്ഥികളും അധ്യാപകരും അങ്ങേയറ്റം ദുഃഖിതരാണെന്ന് ഐഐടി മദ്രാസ്. വാർത്താക്കുറിപ്പിലാണ് ഐഐടി മദ്രാസ് ഇക്കാര്യം അറിയിച്ചത്. ഫാത്തിമയുടെ മരണത്തെക്കുറിച്ച് അറിഞ്ഞ ഉടൻ തന്നെ പൊലീസിനെ ഇക്കാര്യം അറിയിച്ചെന്നും വാർത്താക്കുറിപ്പിൽ ഐ ഐ ടി മദ്രാസ് വ്യക്തമാക്കി.

നിയമപ്രകാരം ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യാൻ ഐഐടി മദ്രാസ് പ്രതിജ്ഞാബദ്ധമാണെന്നും വാർത്താക്കുറിപ്പിൽ ഐഐടി മദ്രാസ് മാനേജ്മെന്‍റ് വ്യക്തമാക്കി. എന്നാലും പോലീസ് അന്വേഷണം അവസാനിക്കുന്നതിനു മുമ്പു തന്നെ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെയും ഫാക്കൽറ്റി അംഗങ്ങളുടെയും വിദ്യാർത്ഥികളുടെയും സോഷ്യൽമീഡിയ ട്രോളിംഗും മാധ്യമങ്ങളുടെ വിചാരണയും അവരുടെ കുടുംബങ്ങളെ പോലും നിരാശപ്പെടുത്തുന്നതാണ്. രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനങ്ങളിലൊന്നാണ് മദ്രാസ് ഐ ഐ ടി. നിലവാരം, സമഗ്രത, ന്യായബോധം എന്നിവയ്ക്ക് പേരു കേട്ട ഫാക്കൽറ്റിയാണ് സ്ഥാപനത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

എംഎല്‍എ ബ്രോയ്ക്ക് വേണ്ടത് പുസ്തകങ്ങള്‍; അണികള്‍ക്കിടയില്‍ ചര്‍ച്ചയായി വി കെ പ്രശാന്തിന്റെ കുറിപ്പ്

വിദ്യാർത്ഥിയുടെ നഷ്ടത്തിൽ ഞങ്ങൾ ദുഃഖിതരാണ്. ഞങ്ങളുടെ വിദ്യാർത്ഥികളുടെയും ഫാക്കൽറ്റികളുടെയും സ്റ്റാഫുകളുടെയും ശാരീരികവും മാനസികവുമായ ക്ഷേമം ഉറപ്പാക്കാനുള്ള എല്ലാ ശ്രമങ്ങളും തുടരുകയാണ്. പൊലീസ് അന്വേഷണവുമായി പൂർണമായും സഹകരിക്കുന്നുണ്ടെന്ന് ആവർത്തിക്കുന്നതായും ഐ ഐ ടി പ്രതിനിധികൾ വ്യക്തമാക്കി. അതേസമയം, ഇൻസ്റ്റിറ്റ്യൂട്ടിനെക്കുറിച്ചും ബന്ധപ്പെട്ടവരെക്കുറിച്ചും ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നാണ് തങ്ങളുടെ എളിയ അഭ്യർത്ഥനയെന്നും ഐഐടി മാനേജ്മെന്‍റ് വാർത്താക്കുറിപ്പിൽ പറഞ്ഞു.
First published: November 15, 2019, 4:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading