• HOME
  • »
  • NEWS
  • »
  • india
  • »
  • മുസ്ലീംകളെ ഭീഷണിപ്പെടുത്തി വോട്ട്: തന്റെ പ്രസ്താവന വളച്ചൊടിച്ചെന്ന് മനേക ഗാന്ധി

മുസ്ലീംകളെ ഭീഷണിപ്പെടുത്തി വോട്ട്: തന്റെ പ്രസ്താവന വളച്ചൊടിച്ചെന്ന് മനേക ഗാന്ധി

പ്രസ്താവന വളച്ചൊടിക്കപ്പെട്ടതാണെന്നും പൂര്‍ണ്ണമല്ലാത്ത ഒരു വാചകം മാത്രം അടർത്തിയെടുത്താണ് വിവാദം ഉയർത്തിയിരിക്കുന്നതെന്നുമാണ് മനേകയുടെ വിശദീകരണം

maneka-gandhi-875

maneka-gandhi-875

  • Last Updated :
  • Share this:
    ന്യൂഡൽഹി : മുസ്ലീം വോട്ടർമാരെ ലക്ഷ്യമിട്ട് നടത്തിയ പ്രസ്താവന വിവാദമായ പശ്ചാത്തലത്തിൽ ന്യായീകരണവുമായി കേന്ദ്ര മന്ത്രി മനേകാ ഗാന്ധി. തന്റെ പ്രസ്താവന വളച്ചൊടിക്കപ്പെട്ടതാണെന്നും പൂര്‍ണ്ണമല്ലാത്ത ഒരു വാചകം മാത്രം അടർത്തിയെടുത്താണ് വിവാദം ഉയർത്തിയിരിക്കുന്നതെന്നുമാണ് മനേകയുടെ വിശദീകരണം. തന്റെ പ്രസംഗം പൂർണ്ണമായും കേൾക്കുകയാണെങ്കിൽ ഇക്കാര്യം വ്യക്തമാകുമെന്നും കേന്ദ്രമന്ത്രി വിശദീകരിക്കുന്നു.

    അതേസമയം വിവദ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ സുൽത്താൻപുർ ജില്ലാ മജിസ്ട്രേറ്റ് മനേകയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വമേധയാ ഇടപെട്ടതിന് പിന്നാലെയായിരുന്നു നടപടി.

    Also Read-വോട്ട് തന്നില്ലെങ്കിൽ ജോലി ഇല്ല; മുസ്ലീംകളെ ഭീഷണിപ്പെടുത്തി മനേക ഗാന്ധി

    ഉത്തർപ്രദേശിൽ തന്റെ മണ്ഡലമായ സുൽത്താൻപുരിൽ ഒരു തെരഞ്ഞെടുപ്പ് റാലിക്കിടെ മനേക നടത്തിയ പ്രസംഗമാണ് വിവാദം സൃഷ്ടിച്ചത്. മുസ്ലീംങ്ങൾക്ക് പ്രാതിനിധ്യമുള്ള മേഖലയായിരുന്നു ഇത്. 'ജനങ്ങളുടെ സ്നേഹവും സഹകരണവും കൊണ്ട് ഞാൻ വിജയിച്ചു വരികയാണ്.. പക്ഷെ എന്റെ വിജയം മുസ്ലിങ്ങളുടെ പിന്തുണ ഇല്ലാതെയാണെങ്കിൽ എനിക്ക് അത് നന്നായി തോന്നില്ല.. അതോടെ ഹൃദയം കഠിനമാകും.. അങ്ങനെ വന്നാൽ പിന്നീട് നിങ്ങൾ ജോലി തേടി എന്റെ അടുത്ത് വന്നാൽ ഞാനും കരുതും എന്തിനാണ് സഹായിക്കുന്നത്.. സത്യത്തിൽ ജോലിയും ഒരു കരാർ തന്നെയല്ലേ' എന്നായിരുന്നു മനേകയുടെ വാക്കുകൾ. മൂന്നുമിനിറ്റ് ദൈർഘ്യമുള്ള പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് പ്രതിഷേധം ഉയർന്നത്.

    First published: