നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • മോട്ടോര്‍ വാഹനനിയമത്തില്‍ അയഞ്ഞ് കേന്ദ്ര സര്‍ക്കാര്‍; പിഴത്തുക സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം

  മോട്ടോര്‍ വാഹനനിയമത്തില്‍ അയഞ്ഞ് കേന്ദ്ര സര്‍ക്കാര്‍; പിഴത്തുക സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം

  മോട്ടോര്‍ വാഹന ഭേദഗതി കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിഷയമാണെന്നും സംസ്ഥാനങ്ങള്‍ക്ക് അത് ഭേദഗതി ചെയ്യാമെന്നും മന്ത്രി വ്യക്തമാക്കി.

  motor vehicles department

  motor vehicles department

  • Share this:
   ന്യൂഡല്‍ഹി: ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള കനത്ത പിഴയില്‍നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറി. പിഴത്തുക സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടേതുൾപ്പെടെയുള്ള എതിര്‍പ്പിനെ തുടര്‍ന്നാണ് പിന്മാറ്റം. പിഴത്തുക ഈടാക്കുകയല്ല ലക്ഷ്യം, ജനങ്ങളുടെ ജീവന്‍ രക്ഷിക്കുകയെന്നത് മുന്നില്‍ കണ്ടാണ് നിയമം നടപ്പാക്കിയതെന്ന് മന്ത്രി പറഞ്ഞു. മോട്ടോര്‍ വാഹന ഭേദഗതി കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിഷയമാണെന്നും സംസ്ഥാനങ്ങള്‍ക്ക് അത് ഭേദഗതി ചെയ്യാമെന്നും മന്ത്രി വ്യക്തമാക്കി.

   മോട്ടോര്‍ വാഹനനിയമത്തില്‍ ഇളവ് ആവശ്യപ്പെട്ട് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കനത്ത പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തും നിയമത്തിനെതിരെ രംഗത്തെത്തി. ഇക്കാര്യത്തില്‍ മാറ്റം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കേരളം കത്ത് നല്‍കാനിരിക്കുകയായിരുന്നു. വന്‍ പിഴത്തുക ഈടാക്കുന്നത് നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച എട്ട് സംസ്ഥാനങ്ങളുടെ നടപടി പരിശോധിച്ച ശേഷം കേരളം അന്തിമതീരുമാനം എടുക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രനും വ്യക്തമാക്കിയിരുന്നു.

   ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴ ഈടാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു.

   Also Read മോട്ടോർ വാഹന പിഴ; അഞ്ചുദിവസം കൊണ്ട് സർക്കാരിന് ലഭിച്ചത് 46 ലക്ഷം രൂപ

   First published:
   )}