നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഉടനെ നാട്ടിലെത്തിക്കാൻ സാധിക്കില്ല; എവിടെയാണോ അവിടെ തുടരുക: പ്രവാസികളോട് സുപ്രീംകോടതി

  ഉടനെ നാട്ടിലെത്തിക്കാൻ സാധിക്കില്ല; എവിടെയാണോ അവിടെ തുടരുക: പ്രവാസികളോട് സുപ്രീംകോടതി

  യാത്ര അനുവദിച്ചാൽ സർക്കാർ ഏർപ്പെടുത്തിയ യാത്രാ വിലക്കിന് വിരുദ്ധമാകുമെന്നും കോടതി പറഞ്ഞു.

  Supreme-Court

  Supreme-Court

  • Share this:
   ന്യൂഡൽഹി: വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികളെ മടക്കി കൊണ്ടുവ‌രുന്നത് ഇപ്പോൾ സാധ്യമല്ലെന്ന് സുപ്രീംകോടതി. എവിടെയാണോ ഉള്ളത് അവിടെ തുടരൂ എന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ വ്യക്തമാക്കി. യാത്ര അനുവദിച്ചാൽ സർക്കാർ ഏർപ്പെടുത്തിയ യാത്രാ വിലക്കിന് വിരുദ്ധമാകുമെന്നും കോടതി പറഞ്ഞു.

   വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികളെ മടക്കി കൊണ്ട് വരാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവെയാണ് പരാമർശം. നാലാഴ്ച കഴിഞ്ഞ് ഹർജികൾ വീണ്ടും പരിഗണിക്കും.

   എം.കെ. രാഘവന്‍ എം.പിയും പ്രവാസി ലീഗല്‍ സെല്‍ എന്ന സംഘടനയുമാണ് ഗള്‍ഫിലെ പ്രവാസികളെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടു വരണം എന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. അതേസമയം വിദേശത്തുള്ളവർക്ക് സുരക്ഷ ഉറപ്പാക്കാൻ വേണ്ട നടപടികൾ കേന്ദ്രം കൈക്കൊള്ളണമെന്ന നിർദേശം കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്.

   വിദേശത്തുനിന്ന് എത്തുന്നവരിലൂടെ രോഗം പടരാനുള്ള സാധ്യത മുന്നിൽ കണ്ടാണ് കേന്ദ്ര സർക്കാർ യാത്രാവിലക്ക് ഏർപ്പെടുത്തിയത്. വിദേശ ഇന്ത്യക്കാരെ ഉടൻ തിരിച്ചു കൊണ്ടുവരില്ലെന്ന് കേന്ദ്ര സർക്കാർ നേരത്തെ വ്യക്തമാക്കി. ഇക്കാര്യം വ്യക്തമാക്കി വിദേശ രാജ്യങ്ങളുടെ പ്രതിനിധികൾക്ക് കേന്ദ്രസർക്കാർ കത്തും നൽകിയിരുന്നു.

   നിലവിലെ സാഹചര്യത്തിൽ അന്താരാഷ്ട്ര വിമാന സർവ്വീസ് നിർത്തിവെച്ചിരിക്കുകയാണെന്നും ഇതിനാൽ ആളുകളെ കൊണ്ടുവരാൻ കഴിയില്ലെന്നുമാണ് വിശദീകരണം.

   You may also like:'കൽക്കട്ടയിൽ നിന്നും കേരളം വരെ മാരുതി 800 ഓടിച്ച നകുലനും ഗംഗയുമല്ല, മാവേലിക്കരക്ക് ആൾട്ടോ ഓടിച്ച ഉണ്ണി മുകുന്ദനാണ് റിയൽ ലൈഫ് ഹീറോ
   [PHOTO]
   സംസ്ഥാനത്ത് നദീതട സംരക്ഷണ അതോറിറ്റി രൂപീകരിക്കും; മന്ത്രിസഭാ തീരുമാനം
   [NEWS]
   ലോക്ക്ഡൗൺ ലംഘിച്ചതിന് വാഹനങ്ങൾ പിടിച്ചെടുത്തോ? പൊലീസ് സ്റ്റേഷനിൽ സത്യവാങ്മൂലം നൽകി വാഹനങ്ങൾ തിരിച്ചെടുക്കാം
   [NEWS]


   വിമാന സർവ്വീസുകൾ പുനരാരംഭിച്ചാൽ ഇന്ത്യക്കാരെ തിരിച്ചു കൊണ്ടുവരാമെന്നും വിശദീകരിച്ചിട്ടുണ്ട്. ഇന്ത്യക്കാരെ തിരിച്ചു കൊണ്ടു വരണമെന്ന് യുഎഇ അടക്കമുള്ള രാജ്യങ്ങൾ കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു.
   First published:
   )}