HOME » NEWS » India »

വയനാട്ടിലേക്ക് രാഹുലിന്‍റെ സ്റ്റിയറിംഗ് പിടിച്ചയാൾ; പ്രധാന തീരുമാനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നയാൾ; KC വേണുഗോപാൽ രാഹുൽ ഗാന്ധിയുടെ വലംകൈ ആയതിങ്ങനെ

കോൺഗ്രസ് പാർട്ടിയിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിൽ ഒരാളാണ് എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഇപ്പോൾ.

News18 Malayalam
Updated: May 7, 2019, 8:30 PM IST
വയനാട്ടിലേക്ക് രാഹുലിന്‍റെ സ്റ്റിയറിംഗ് പിടിച്ചയാൾ; പ്രധാന തീരുമാനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നയാൾ; KC വേണുഗോപാൽ രാഹുൽ ഗാന്ധിയുടെ വലംകൈ ആയതിങ്ങനെ
കെ സി വേണുഗോപാലും രാഹുൽ ഗാന്ധിയും
  • Share this:
#ഐശ്വര്യ കുമാർ

ന്യൂഡൽഹി: "താളുകള്‍ മറിയ്ക്കുന്തോറും തിളക്കം കൂടി കൂടി വരുന്നൊരു പാഠം പുസ്തകമായി മാറി കൊണ്ടിരിക്കുകയാണ് രാഹുല്‍ നിങ്ങള്‍…നിരാശ നിറഞ്ഞ ഈ കാലത്ത് പ്രതീക്ഷയുടെ പൊന്‍വെളിച്ചമായി നിങ്ങളല്ലാതെ മറ്റൊരു മുഖം ഞങ്ങള്‍ക്ക് മുന്നിലില്ല രാഹുല്‍ …" സിപിഐയുടെ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രന്‍റെ മകൻ രൂപേഷ് പന്ന്യന്‍റെ ഫേസ്ബുക്ക് പോസ്റ്റിലെ ഈ വരികൾ വായിച്ച് എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പുഞ്ചിരിച്ചു. "നിങ്ങൾക്കറിയാമോ, രാഹുൽ ഗാന്ധി വയനാട്ടിൽ വിജയിക്കും രാഷ്ട്രീയത്തിനപ്പുറത്താണ് വയനാട്ടിലെ

ആളുകൾ രാഹുൽ ഗാന്ധിക്ക് വോട്ട് ചെയ്തത്".

പാർട്ടിയിൽ നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുമ്പോൾ അതിന് 56കാരനായ എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും ഉത്തരവാദിയാണ്. അദ്ദേഹത്തിന്‍റെ നേതാവായ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനുള്ള തീരുമാനവും അദ്ദേഹത്തിന്‍റെ തീരുമാനങ്ങളിൽ ഒന്നായിരുന്നു.

രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയിൽ നിന്ന് മത്സരിക്കണമെന്ന ആവശ്യം ശക്തമായതിനെ തുടർന്നാണ് വയനാട്ടിൽ നിന്ന് മത്സരിക്കാൻ തീരുമാനിച്ചത്. തമിഴ് നാട്, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളിൽ ഏതെങ്കിലും ഒരു സംസ്ഥാനത്ത് നിന്ന് രാഹുൽ ഗാന്ധി മത്സരിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. കേരളത്തിലെ വയനാട്ടിൽ നിന്ന് രാഹുൽ ഗാന്ധി മത്സരിക്കണമെന്ന ആവശ്യം സംസ്ഥാനനേതൃത്വം ഉന്നയിച്ചപ്പോൾ അദ്ദേഹം അത് അംഗീകരിക്കുകയായിരുന്നു.

"ഉദാഹരണത്തിന് അദ്ദേഹം കർണാടകയിൽ ചെന്നപ്പോൾ പ്രവർത്തകർ ആവശ്യപ്പെട്ടത് അദ്ദേഹം കർണാടകയിൽ നിന്ന് മത്സരിക്കണമെന്നാണ്. തമിഴ് നാട്ടിലും ഇതേ ആവശ്യം ഉന്നയിക്കുകയും സ്ഥാനാർഥിയാകാൻ ഏഴ് മണ്ഡലങ്ങൾ നിർദ്ദേശിക്കുകയും ചെയ്തു. കേരളത്തിലും സമാന സാഹചര്യം ആയിരുന്നു. കേരളത്തിലെ കോൺഗ്രസ് നേതൃത്വവും പ്രവർത്തകരും വയനാട്ടിൽ നിന്ന് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടു." അദ്ദേഹം പറഞ്ഞു.

ഗാന്ധി കുടുംബത്തിലെ ഇളമുറക്കാരൻ മത്സരിച്ച വയനാട് കർണാടകയും തമിഴ് നാടുമായി അതിർത്തി പങ്കിടുന്ന മണ്ഡലമാണ് വയനാട്. "അദ്ദേഹം ഏകത്വത്തിന്‍റെ സന്ദേശം നൽകാനാണ് ശ്രമിക്കുന്നത്. രാജ്യത്തെ വിഭജിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമങ്ങൾക്കുള്ള മറുപടി കൂടിയാണ് ദക്ഷിണേന്ത്യയിൽ നിന്ന് മത്സരിക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനം" - കെ.സി വേണുഗോപാൽ പറഞ്ഞു.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മുതിര്‍ന്ന നേതാക്കളെ നിയോഗിക്കുകയെന്നതാണ് കോണ്‍ഗ്രസിലെ പതിവ്. എന്നാല്‍ കെ.സി വേണുഗോപാലിനെ ഈ സ്ഥാനത്ത് നിയോഗിച്ചതിലൂടെ കാലങ്ങളായി പിന്തുടര്‍ന്നു വന്ന രീതിക്കാണ് രാജ്യത്തെ ഏറ്റവും പഴയ പാര്‍ട്ടിയായ കോണ്‍ഗ്രസ് മാറ്റം വരുത്തിയിരിക്കുന്നത്.

കേരളത്തില്‍ നിന്നുള്ള മറ്റു മുതിര്‍ന്ന നേതാക്കളെ പോലെ (എ.കെ ആന്റണി, ഉമ്മന്‍ ചാണ്ടി) കെ.സി എന്ന് സുഹൃത്തുക്കള്‍ക്കിടയില്‍ അറിയപ്പെടുന്ന വേണുഗോപാലും രാഹുലിന്‍റെ വിശ്വസ്തനായി മാറിയിരിക്കുകയാണ്.

അതേസമയം ദേശീയ നേതൃത്വത്തിലേക്കുള്ള വേണുഗോപാലിന്‍റെ അപ്രതീക്ഷിത വരവ് പല മുതിര്‍ന്ന നേതാക്കള്‍ക്കും രസിച്ചിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍, ഇന്ന് കോണ്‍ഗ്രസിലെ ഏറ്റവും ശക്തനായ നേതാവായി വേണുഗോപാല്‍ മാറിയിരിക്കുകയാണ്. രണ്ടു തവണ ആലപ്പുഴയെ പ്രതിനിധീകരിച്ച് പാര്‍ലമെന്‍റില്‍ എത്തിയ വേണുഗോപാല്‍ ഇക്കുറി മത്സരരംഗത്തു നിന്നു മാറി നിന്നതും ശ്രദ്ധേയമായി. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കുകയെന്നതായിരുന്നു അദ്ദേഹത്തിന് രാഹുല്‍ ഏല്‍പ്പിച്ച ചുമതല.

കര്‍ണാടക, രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പ് വിജയങ്ങൾക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതും കെ.സി വേണുഗോപാല്‍ എന്ന രാഷ്ട്രീയക്കാരനായിരുന്നു. അതുതന്നെയാണ് അദ്ദേഹത്തെ പാര്‍ട്ടിയുടെ സുപ്രാധാന ചുമതല നല്‍കാന്‍ രാഹുലിനെ പ്രേരിപ്പിച്ചതും. എന്നാൽ, ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലും ഡൽഹിയിലും സഖ്യശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ വ്യക്തമായ മറുപടിയുണ്ട് കെ.സി വേണുഗോപാലിന്.

"സഖ്യം വിജയിക്കാത്തത് ഞങ്ങളുടെ കുഴപ്പം കൊണ്ടല്ല. ഉത്തർപ്രദേശിൽ മഹാഗഡ്ബന്ധൻ സഖ്യം വേണമെന്നാണ് ഞങ്ങളും ആഗ്രഹിച്ചത്. ഇതിനായി എല്ലാ വാതിലുകളും ഞങ്ങൾ തുറന്നിട്ടിരുന്നു. എന്നാൽ അവർ സീറ്റ് വിഭജന കണക്കുകൾ പ്രഖ്യാപിച്ചതോടെ ഞങ്ങൾ ഞെട്ടിപ്പോയി. ഈ തീരുമാനം എടുക്കുന്നതിന് മുമ്പ് ഞങ്ങളോട് ആശയവിനിമയമൊന്നും ഉണ്ടായില്ല. ഇത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഐക്യത്തോടെ ശക്തിയാർജിച്ച പോരാട്ടം ഉത്തർപ്രദേശിലുണ്ടാകണമെന്നു തന്നെയാണ് ഞങ്ങൾ ആഗ്രഹിച്ചത്"- അദ്ദേഹം പറഞ്ഞു.

ഡൽഹിയിൽപോലും എഎപിയുമായുള്ള സഖ്യത്തിനായി അവസാനദിവസംവരെ ഞങ്ങൾ കാത്തു.
‌'ഒരുദിവസം മുഴുവനും ഞങ്ങൾ കാത്തിരുന്നു. ഡൽഹിയിൽ സഖ്യരൂപീകരണത്തിന് ഉപാധിയായി ഹരിയാനയും പഞ്ചാബും അവർ മുന്നോട്ടു വെച്ചു. ഞങ്ങൾക്ക് അത്തരമൊരു അവസ്ഥ ഒരുക്കുക സാധ്യമല്ലായിരുന്നു. ഹരിയാനയിലെയും പഞ്ചാബിലെയും പാർട്ടി നേതൃത്വത്തിന്‍റെ വികാരം കൂടി കോൺഗ്രസിന് പരിഗണിക്കേണ്ടതുണ്ടായിരുന്നു.'- ന്യൂസ് 18നോട് അദ്ദേഹം പറഞ്ഞു.

'കോൺഗ്രസിനെ പരാജയപ്പെടുത്തിയാണ് എഎപി ഡൽഹിയിൽ അധികാരത്തിലെത്തിയത്. എന്നിട്ടും രാജ്യതാൽപര്യം മുൻനിർത്തി അവരുമായി സഖ്യത്തിന് കോൺഗ്രസ് തയ്യാറായി. ഡൽഹിയിലേത് നീതിപൂർവകമായ സഖ്യമാകണമായിരുന്നു. ഡൽഹിയിലെ കോൺഗ്രസ് ഘടകത്തിന് പോലും എഎപിയുമായി സഖ്യമുണ്ടാക്കുന്നത് സംബന്ധിച്ച് ചില ആശങ്കകളുണ്ടായിരുന്നു. പക്ഷേ, ബിജെപിയെ പരാജയപ്പെടുത്തുന്നതിനാണ് മുൻഗണനയെന്ന് രാഹുൽ ഗാന്ധി അസന്നിഗ്ധനായി പറഞ്ഞു'. - അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കുന്നതിന്‍റെ കുറ്റം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ കോൺഗ്രസിന് മേൽ ചാർത്തുകയാണ്. 'അതിന് കാരണക്കാർ ഞങ്ങൾ അല്ല. ഉത്തർപ്രദേശിൽ ഞങ്ങൾ സ്ഥാനാർഥികളെ നിർത്തിയതുപോലും മഹാഗഡ്ബന്ധൻ സഖ്യത്തെ ദോഷകരമായി ബാധിക്കാത്ത വിധത്തിലാണ്' - വേണുഗോപാൽ പറഞ്ഞു.

ഉത്തര്‍പ്രദേശിലെ പ്രതിപക്ഷ സഖ്യമായ മഹാബന്ധനെ നിശബ്ദമായി പിന്തുണയ്ക്കുന്നത് സംസ്ഥാനത്ത് സഖ്യം വളര്‍ത്തുകയെന്ന ലക്ഷ്യത്തിന് ആത്മവിശ്വാസം നല്‍കുന്നതാണ്. കോണ്‍ഗ്രസിന്‍റെ ന്യായ് സ്‌കീമും എംജിഎന്‍ആര്‍ഇജിഎ (ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി)യും ഇതില്‍ പ്രധാനപങ്ക് വഹിക്കുമെന്നും അദ്ദേഹം കരുതുന്നു. പാര്‍ട്ടി അധ്യക്ഷന്‍ ന്യായ് സ്‌കീമിനെക്കുറിച്ച് സംസാരിക്കവേ വേണുഗോപാല്‍ 'ദാരിദ്ര്യത്തിന് എതിരെയുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്ക്' എന്നായിരുന്നു അതിനെ വിശേഷിപ്പിച്ചത്. ഇത് മോദി സർക്കാരിന്‍റെ പദ്ധതികളില്‍ നിന്നും രാജ്യത്തിനുള്ള മോചനമാകുമെന്നും അവര്‍ പറയുന്നു.

'ഇത് വര്‍ഷങ്ങളോളമുള്ള പരിശ്രമത്തിന്‍റെ ഫലമായി വിശകലനം ചെയ്‌തെടുത്തതാണ്. നമ്മുടെ സമ്പദ് വ്യവസ്ഥയെ നമുക്ക് ശക്തിപ്പെടുത്തേണ്ടതുണ്ട്. നോട്ടു നിരോധനത്തിലൂടെ മോദി കമ്പോളത്തില്‍ നിന്നുള്ള പണത്തിന്‍റെ ഒഴുക്ക് തടയുകയായിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി സാധാരണക്കാരന്‍റെ വാങ്ങല്‍ ശേഷി കുറക്കുകയായിരുന്നു. ജനങ്ങളുടെ കൈയില്‍ പണമില്ലാതെയായി. പിന്നെ എങ്ങനെ ജനങ്ങള്‍ക്ക് നിക്ഷേപങ്ങള്‍ നടത്താന്‍ കഴിയും? നിക്ഷേപങ്ങള്‍ ഒന്നുമില്ലെങ്കില്‍ മാര്‍ക്കറ്റ് എങ്ങനെയാണ് പ്രവര്‍ത്തിക്കുക. എങ്ങനെയാണ് തൊഴിലവസരങ്ങള്‍ ഉണ്ടാവുക. ഞങ്ങളുടെ പദ്ധതിയിലൂടെ 72,000 രൂപ ജനങ്ങള്‍ക്ക് മാര്‍ക്കറ്റിലേക്കെത്തിക്കാന്‍ കഴിയും' അദ്ദേഹം പറഞ്ഞു.

2014ലെ പ്രകടന പത്രികയില്‍ നിന്നും ബിജെപിയുടെ പുതിയ പ്രകടനപത്രികയില്‍ പ്രത്യേകിച്ചൊന്നും ഇല്ലെന്നും വേണുഗോപാല്‍ വിമര്‍ശിച്ചു. ' അവര്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് വാക്കു നല്‍കിയിരുന്നു. അത് വിട്ടേക്കാം. കര്‍ഷകര്‍ വളരെ മോശം അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്. ആത്മഹത്യ നിരക്ക് വര്‍ധിച്ചിരിക്കുകയാണ്. വനിതകളെക്കുറിച്ച് സംസാരിക്കുന്നവര്‍ വനിതാ സംവരണ ബില്‍ പാസാക്കാത്തതെന്താണ് ? അത് ലോക്‌സഭ അംഗീകരിച്ച് കഴിഞ്ഞു. അവര്‍ക്ക് അത് രാജ്യസഭയുടെ അംഗീകാരത്തിന് നല്‍കുകയേ വേണ്ടു. എന്താണ് അവരെ അതില്‍ നിന്നും തടയുന്നത്. ഞങ്ങള്‍ ഈ ബില്‍ പാസാക്കുമെന്ന് മാത്രമല്ല ഉറപ്പ് നല്‍കുന്നത്. 33 % ശതമാനം സംവരണം ജോലിയിലും എന്നതുകൂടിയാണ്' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപി വനിതകള്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്ന് വിമര്‍ശിച്ച വേണുഗോപാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരായ ആരോപണങ്ങളെ പ്രതിരോധിക്കുകയും ചെയ്തു. 'പഞ്ചായത്തുകളിലും ഗ്രാമസഭകളിലും 33 ശതമാനം സംവരണം ഏര്‍പ്പെടുത്തിയതിന്‍റെ ക്രെഡിറ്റ് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കല്ലാതെ മറ്റാര്‍ക്ക് അവകാശപ്പെട്ടതാണ്' അദ്ദേഹം ചോദിച്ചു.
First published: May 7, 2019, 8:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories