• HOME
 • »
 • NEWS
 • »
 • india
 • »
 • High Court| 'രണ്ടാനമ്മ പെറ്റമ്മയുടേതിന് സമാനമായ സ്നേഹം മക്കളോട് കാണിക്കണമെന്നില്ല'; കർണാടക ഹൈക്കോടതി

High Court| 'രണ്ടാനമ്മ പെറ്റമ്മയുടേതിന് സമാനമായ സ്നേഹം മക്കളോട് കാണിക്കണമെന്നില്ല'; കർണാടക ഹൈക്കോടതി

വിവാഹ മോചിതരായ അച്ഛനും അമ്മയും കുട്ടിയെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം.

karnataka high court

karnataka high court

 • Last Updated :
 • Share this:
  ബെംഗളൂരു: ഭാര്യയുമായി വിവാഹ ബന്ധം വേർപെടുത്തിയ ശേഷം പുനർവിവാഹം ചെയ്ത ഭർത്താവിന് കുട്ടിയെ വിട്ടുകൊടുക്കാനുള്ള ഇടക്കാല ഉത്തരവ് കർണാടക ഹൈക്കോടതി (Karnataka High Court) തടഞ്ഞു. രണ്ടാനമ്മയ്ക്ക് പെറ്റമ്മയെ പോലെ കുട്ടികളെ പരിപാലിക്കാനും അവരോട് സ്നേഹം കാണിക്കാനും കഴിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. വിവാഹ മോചിതരായ അച്ഛനും അമ്മയും കുട്ടിയെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം.

  ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത് ഉൾപ്പെട്ട സിംഗിൾ ബെഞ്ച് ബെംഗളൂരുവിലെ കുടുംബ കോടതി ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹർജി തള്ളുകയും കുട്ടിയെ പിതാവിന്റെ കസ്റ്റഡിയിൽ വിടാനാകില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. അതേസമയം കുട്ടിയെ സന്ദർശക്കാനുള്ള അനുവാദം കോടതി പിതാവിന് നൽകി. കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് രണ്ടാം ഭാര്യ സത്യവാങ്മൂലം നൽകിയത് അമ്മയ്ക്ക് ചെറിയ ആശ്വാസമാകുമെന്ന് ജഡ്ജി പറഞ്ഞു.

  “അമ്മയൊഴികെ, കുട്ടിയെ ശരിയായി പരിപാലിക്കാൻ, ഭർത്താവിനൊപ്പം കഴിയുന്ന ഏതെങ്കിലും സ്ത്രീക്ക് സാധ്യമാകുമെന്ന് തോന്നുന്നില്ല. രണ്ടാം ഭാര്യ അങ്ങനെ ചെയ്യാൻ തയ്യാറാവുമെന്ന് കരുതുന്നത് സുരക്ഷിതമല്ല... മാതൃ ബന്ധങ്ങൾക്ക് കുട്ടിയോട് ശക്തമായ വാത്സല്യമുണ്ടെന്ന് വിശ്വസിക്കുന്നതിന് നല്ല കാരണമുണ്ട്," - ടി എൻ മുത്തുവീരപ്പ ചെട്ടി വേഴ്സസ് ടിആർ പൊന്നുസ്വാമി ചെട്ടി കേസിലെ വിധിന്യായത്തിൽ‌ ബെഞ്ച് നേരത്തെ പറഞ്ഞിരുന്നു.

  കുട്ടിയെ പരിപാലിക്കാനും നന്നായി വളർത്താനും മികച്ച വിദ്യാഭ്യാസം നൽകാനും ഇഷ്ടപ്പെട്ട കുടുംബാന്തരീക്ഷം നൽകാനും തനിക്ക് കഴിയുമെന്ന് വാദിച്ചാണ് പിതാവ് ഹർജി സമർപ്പിച്ചത്. ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ട് പ്രകാരം പ്രായപൂർത്തിയാകാത്ത കുട്ടിയോടും തന്നോടും അമ്മ തന്റെ കടമകൾ അവഗണിച്ചുവെന്നും ഹർജിക്കാരൻ വാദിച്ചു.

  Also Read- PM Modi| 15 വയസിന് മുകളിലുള്ള കുട്ടികൾക്ക് കോവാക്സിൻ ജനുവരി മൂന്ന് മുതൽ; ആരോഗ്യപ്രവർത്തകർക്ക് ബൂസ്റ്റർ ഡോസ് ജനുവരി 10 മുതൽ: പ്രധാന‌മന്ത്രി

  "സാമ്പത്തികമായി നല്ല നിലയിലാണെന്നും വിദ്യാഭ്യാസപരമായി ഉയർന്ന നിലയിലാണെന്നുമുള്ള അദ്ദേഹത്തിന്റെ വാദം, കുട്ടിയുടെ എല്ലാ ആവശ്യങ്ങളും സ്വന്തം അമ്മ യഥാവിധി നിറവേറ്റുമ്പോൾ, കസ്റ്റഡി വിഷയത്തിൽ വലിയ വ്യത്യാസം വരുത്തുന്നില്ല." എന്ന് കോടതി ചൂണ്ടിക്കാട്ടി.

  കക്ഷികളുമായും കുട്ടിയുമായും ഒന്നിലധികം തവണ നടത്തിയ ദീർഘമായ ഇടപഴകലുകളിൽ നിന്നും മാതാവ് കുട്ടിയെ നന്നായി പരിപാലിക്കുന്നുണ്ടെന്നും കുട്ടിയും അവരുടെ കസ്റ്റഡിയിൽ തുടരാൻ ആഗ്രഹിക്കുന്നുവെന്നും മനസിലാക്കിയതായി കോടതി പറഞ്ഞു. ഹരജിക്കാരന് കുട്ടിയുടെ കസ്റ്റഡി അനുവദിച്ചാൽ അമ്മ തനിച്ചാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.

  അതിനാൽ, 50,000 രൂപ ചെലവ് സഹിതം ഹർജി തള്ളുകയായിരുന്നു. ഒരു മാസത്തിനകം ഈ തുക പ്രതിഭാഗത്തിന് നൽകാൻ ഹർജിക്കാരനോട് നിർദ്ദേശിച്ചു. ഇല്ലെങ്കിൽ കുടുംബ കോടതി അനുവദിച്ച സന്ദർശനാവകാശം താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് കോടതി നിർദ്ദേശിച്ചു.

  ഇരു കക്ഷികളും തമ്മിലുള്ള പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന കോടതികളോട് ഒമ്പത് മാസത്തിനുള്ളിൽ തങ്ങളുടെ മുമ്പാകെയുള്ള ഹർജികൾ തീർപ്പാക്കാനും ഹൈക്കോടതി രജിസ്ട്രാർ ജനറലിന് റിപ്പോർട്ട് നൽകാനും ജസ്റ്റിസ് ദീക്ഷിത് ആവശ്യപ്പെട്ടു.
  Published by:Rajesh V
  First published: