നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • 'ജമ്മു കശ്മീരിന് പ്രത്യേകം പ്രധാനമന്ത്രി'; ഒമർ അബ്ദുള്ളയുടെ പ്രസ്താവനയിൽ രാഷ്ട്രീയ പോര് തുടരുന്നു

    'ജമ്മു കശ്മീരിന് പ്രത്യേകം പ്രധാനമന്ത്രി'; ഒമർ അബ്ദുള്ളയുടെ പ്രസ്താവനയിൽ രാഷ്ട്രീയ പോര് തുടരുന്നു

    ഒമറിനെ അനുകൂലിച്ചു എഐസിസി ജനറൽ സെക്രട്ടറി ഗുലാം നബി ആസാദ് രംഗത്തെത്തി

    ഒമർ അബ്ദുള്ള

    ഒമർ അബ്ദുള്ള

    • News18
    • Last Updated :
    • Share this:
      # കെ പി അഭിലാഷ്

      ന്യൂഡൽഹി: ജമ്മു കശ്മീരിന് പ്രത്യേകം പ്രധാനമന്ത്രി വേണമെന്ന നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയുടെ പ്രസ്താവനയിൽ രാഷ്ട്രീയ പോര് തുടരുന്നു. ഒമർ അബ്ദുള്ളയെ അനുകൂലിച്ചു എഐസിസി ജനറൽ സെക്രട്ടറി ഗുലാം നബി ആസാദ് രംഗത്തെത്തി. പ്രസ്താവനയെ വിമർശിച്ച ഗൗതം ഗംഭീറിന് ശക്തമായ ഭാഷയിലാണ് ഒമർ അബ്ദുള്ള മറുപടി നൽകിയത്. തെക്കൻ കശ്മീരിലെ ബന്ദിപൂരിൽ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു ഒമർ അബ്ദുള്ളയുടെ വിവാദ പ്രസ്താവന. ആർട്ടിക്കിൾ 35 എ റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തുന്നവർ ജമ്മു കശ്മീരിന് മാത്രമായി പ്രത്യേകം പ്രധാനമന്ത്രിയെ ലഭിക്കുമെന്ന് കൂടി അറിയണമെന്നായിരുന്നു ഒമർ അബ്ദുല്ലയുടെ പ്രസ്താവന.

      1953 കാലഘട്ടത്തിലേക്ക് ജമ്മുവിനെ തിരികെ നടത്തുന്ന പ്രസ്തവനയാണ് ഒമർ നടത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമർശിച്ചതിന് പിന്നാലെയാണ് ഒമറിന് പിന്തുണയുമായി ഗുലാം നബി ആസാദ് രംഗത്തെത്തിയത്. ജമ്മു കാശ്മീരിലെ നിലവിലെ അവസ്ഥക്ക് കാരണം മോദി സർക്കാരാണ്. സർക്കാർ സ്വീകരിക്കുന്ന കശ്മീർ വിരുദ്ധ നയങ്ങളിൽ സഹി കെട്ടിട്ടാണ് ഒമർ അബ്ദുള്ള ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് ഗുലാം നബി ആസാദ് പറഞ്ഞു

      അതേസമയം, പ്രസ്താവനയെ വിമർശിച്ചു രംഗത്തെത്തിയ ക്രിക്കറ്റ്‌ താരം ഗൗതം ഗംഭീറിന് ഒമർ അബ്ദുള്ള ശക്തമായ ഭാഷയിൽ മറുപടി നൽകി. ജമ്മു കശ്മീരിന്റെ ചരിത്രമറിയില്ലെങ്കിൽ പ്രതികരിക്കാതിരിക്കുന്നതാണ് ഉചിതമെന്നും അറിയുന്ന കാര്യങ്ങളെ കുറിച്ച് മാത്രമേ പ്രതികരിക്കാൻ പാടുള്ളു എന്നും ഒമർ അബ്ദുള്ള ട്വിറ്ററിൽ കുറിച്ചു.

      First published: