• HOME
  • »
  • NEWS
  • »
  • india
  • »
  • 'മണ്ഡലത്തിലെ കാര്യം നോക്കിയാൽ മതി'; തൃണമൂൽ സ്റ്റാർ എംപി മഹുവ മൊയ്ത്രക്ക് മമതാ ബാനർജിയുടെ താക്കീത്

'മണ്ഡലത്തിലെ കാര്യം നോക്കിയാൽ മതി'; തൃണമൂൽ സ്റ്റാർ എംപി മഹുവ മൊയ്ത്രക്ക് മമതാ ബാനർജിയുടെ താക്കീത്

സ്വന്തം പാര്‍ലമെന്‍റ് മണ്ഡലത്തിലനപ്പുറം ഒരു ഇടപെടലും നടത്തരുതെന്ന ശക്തമായ താക്കീതാണ് മമത നല്‍കിയിരിക്കുന്നത്

Mahua_Moitra

Mahua_Moitra

  • Last Updated :
  • Share this:
    ബംഗാള്‍: തൃണമൂല്‍ സംഘടനാകാര്യങ്ങളില്‍ ഇടപെടാന്‍ ശ്രമിച്ച തൃണമൂൽ കോൺഗ്രസിലെ സ്റ്റാർ എംപി മഹുവ മൊയ്ത്രയ്ക്ക് (Mahua Moitra) മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ (Mamata Banerjee) താക്കീത്. സ്വന്തം മണ്ഡലത്തിലെ കാര്യം നോക്കിയാൽ മതി എന്നാണ് മമത മഹുവ മൊയ്ത്രയോട് പറഞ്ഞത്. സ്വന്തം പാര്‍ലമെന്‍റ് മണ്ഡലത്തിലനപ്പുറം ഒരു ഇടപെടലും നടത്തരുതെന്ന ശക്തമായ താക്കീതാണ് മമത നല്‍കിയിരിക്കുന്നത്. മഹുവ മൊയ്ത്രയുടെ സ്വന്തം സ്ഥലവും മുന്‍ മണ്ഡലവും ഉൾപ്പെടുന്ന നദിയ ജില്ലയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തുന്നതിനിടയിലായിരുന്നു മമതയുടെ താക്കീത്.

    2016-ൽ നാദിയ ജില്ലയിലെ കരിംപൂർ മണ്ഡലത്തിൽ നിന്നാണ് തൃണമൂൽ എംഎൽഎയായി മൊയ്ത്ര തെരഞ്ഞെടുക്കപ്പെട്ടത്. 2019-ലെ തെരഞ്ഞെടുപ്പിൽ, കൃഷ്ണനഗർ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് പാർട്ടി സ്ഥാനാർത്ഥിയായി അവർ മത്സരിക്കുകയും വിജയിക്കുകയും ചെയ്തു.

    Also Read- ഇടതുമുന്നണിക്ക് ത്രിപുരയിൽ 2018 ല്‍ ബിജെപിയെ പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല; മുൻ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍

    “കരിംപൂർ ഇനി മഹുവയുടെ അധികാരപരിധിയല്ല. അത് അബു താഹറിന്റെ കീഴിലാണ്.. അദ്ദേഹം അത് നോക്കിക്കൊള്ളും,” ബാനർജി പറഞ്ഞു. “നിങ്ങൾ നിങ്ങളുടെ ലോക്‌സഭാ സീറ്റ് നോക്കുക, ആ പ്രദേശത്തോട് ചേർന്നുനിൽക്കുക,” മമത എംപിയോട് പറഞ്ഞു.

    മൊയ്‌ത്രയെ മമത ശാസിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വർഷം ഡിസംബറിൽ, ഒരു പാർട്ടി യോഗത്തിന്റെ വീഡിയോ വൈറലായിരുന്നു, അതിൽ അവർ യോഗത്തിൽ ഇരിക്കുമ്പോൾ മൊയ്ത്രയെ ശകാരിക്കുന്നതും അവർ നിശബ്ദമായി കേട്ടിരിക്കുന്നതും കാണാമായിരുന്നു.

    Also Read- ക്ലാസിൽ ട്രൗസറിൽ മലവിസര്‍ജനം നടത്തിയ കുട്ടിയുടെ മേല്‍ അധ്യാപകൻ തിളച്ച വെള്ളം ഒഴിച്ചു

    “മഹുവാ, ഞാനിവിടെ ഒരു കാര്യം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. യൂട്യൂബ്, പേപ്പർ, ഡിജിറ്റൽ തുടങ്ങിയ മീഡിയയിൽ അവതരിപ്പിക്കുന്നരാഷ്ട്രീയത്തിൽ ഞാൻ വിശ്വസിക്കുന്നില്ല''- ബംഗാൾ മുഖ്യമന്ത്രി മഹുവയോട് പറഞ്ഞു.

    Also Read- 'ഡൽഹിയിൽ പോയത് അണ്ടർവെയർ വാങ്ങാൻ'; ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ സഹോദരന്റെ പ്രസ്താവന വിവാദത്തിൽ

    അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറയുന്നതിലൂടെ വാർത്തകളിൽ ഇടംനേടുന്ന മഹുവ മൊയ്‌ത്ര, സ്വന്തം പാർട്ടി മേധാവിയുമായി പലപ്പോഴും കലഹങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. "മാംസാഹാരൃവും മദ്യവും കഴിക്കുന്ന, ബീഡി വലിക്കുന്ന" കാളിയുടെ പോസ്റ്ററിനെ അനുകൂലിക്കുന്ന അവരുടെ നിലപാടും പാർട്ടിക്കുള്ളിൽ കടുത്ത വിമർശനത്തിന് കാരണമായിരുന്നു.
    Published by:Rajesh V
    First published: