• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

രഞ്ജൻ ഗൊഗോയ് സുപ്രീംകോടതി ചീഫ് ജസ്റ്റിസാകും


Updated: September 1, 2018, 7:42 PM IST
രഞ്ജൻ ഗൊഗോയ് സുപ്രീംകോടതി ചീഫ് ജസ്റ്റിസാകും

Updated: September 1, 2018, 7:42 PM IST
ന്യൂഡൽഹി: ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് സുപ്രീം കോടതി ചീഫ് ജസ്റ്റിസാകും. നിലവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഗൊഗോയ്|യുടെ പേര് ശിപാർശ ചെയ്തു. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയോട് അഭിപ്രായം ആരാഞ്ഞിരുന്നു.

ജനുവരിയിൽ ചീഫ് ജസ്റ്റിസിന് എതിരെ നടത്തിയ അസാധാരണ വാർത്താസമ്മേളനത്തിൽ പങ്കെടുത്ത നാലു ജഡ്ജിമാരിൽ ഒരാളാണ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്. മുതിർന്ന രണ്ടാമത്തെ ജഡ്ജിയായ അദ്ദേഹത്തെ ഈ കാരണത്താൽ ചീഫ് ജസ്റ്റിസായി നിയമിക്കുന്നത് തടയുമോ എന്നായിരുന്നു ഏറെനാളായി നിയമ വൃത്തങ്ങളിലെ ചർച്ച. എന്നാൽ കീഴ്വഴക്കങ്ങൾ തെറ്റിക്കാതെയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പിൻഗാമിയായി ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ പേര് നിർദ്ദേശിച്ചത്. ശിപാർശ കേന്ദ്ര നിയമ മന്ത്രാലയമാണ് അംഗീകരിക്കേണ്ടത്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഒക്ടോബർ രണ്ടിനാണ് വിരമിക്കുക. മൂന്നാം തീയതി ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ സത്യപ്രതിജ്ഞ നടന്നേക്കും. 1978ൽ അഭിഭാഷക വൃത്തി തുടങ്ങിയ ജസ്റ്റിസ് ഗോഗോയ് 2001ൽ ഗുവാഹത്തി ഹൈക്കോടതിയിൽ സ്ഥിരം ജഡ്ജിയായി. 2012ൽ സുപ്രീം കോടതി ജഡ്‌ജിയായി ഉയർത്തപ്പെട്ട അദ്ദേഹം ഒരു വർഷവും ഒരു മാസവും ചീഫ് ജസ്റ്റിസ് സ്ഥാനത്ത് തുടരും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിക്കാൻ ഇരിക്കെ അദ്ദേഹം നേതൃത്വം നൽകിയ ബെഞ്ചിൽ നിന്ന് ആധാർ , ശബരിമല, സ്വവർഗ രതി തുടങ്ങി നിരവധി നിർണ്ണായക കേസുകളിലാണ് വിധി വരാൻ ഇരിക്കുന്നത്.

 
First published: September 1, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍