നിയമം മൂലം നിരോധിച്ചെങ്കിലും രാജ്യത്ത് തോട്ടിപ്പണി തുടരുന്നു; ഏറ്റവും കൂടുതൽ ഉത്തർപ്രദേശിൽ

കേരളത്തിൽ 600 പേരാണ് ഇക്കാലത്തും തോട്ടിപ്പണി തുടരുന്നത്

News18 Malayalam | news18
Updated: November 20, 2019, 9:25 PM IST
നിയമം മൂലം നിരോധിച്ചെങ്കിലും രാജ്യത്ത് തോട്ടിപ്പണി തുടരുന്നു; ഏറ്റവും കൂടുതൽ ഉത്തർപ്രദേശിൽ
News 18
  • News18
  • Last Updated: November 20, 2019, 9:25 PM IST
  • Share this:
ന്യൂഡൽഹി: നിയമം മൂലം നിരോധിക്കപ്പെട്ടതാണെങ്കിലും രാജ്യത്ത് ഇപ്പോഴും തോട്ടിപ്പണി തുടരുകയാണ്. തോട്ടിപ്പണിക്ക് വേണ്ടി തൊഴിലാളികളെ കരാറിൽ ഏർപ്പെടുത്തുന്നത് ജയിൽശിക്ഷയ്ക്ക് പുറമേ അമ്പതിനായിരം രൂപ വരെ പിഴയുമുള്ള കുറ്റമാണ്. തോട്ടിപ്പണി ചെയ്യുന്നവർക്ക് വ്യക്തമായ കൂലി ലഭിക്കാത്തതും ചിലയിടങ്ങളിൽ കൂലിയായി പണത്തിന് പകരം ഭക്ഷണം മാത്രം നൽകുന്ന സംഭവങ്ങളും രാജ്യത്ത് തുടർന്നിരുന്നു. ഗുരുതരമായ സാമൂഹ്യവിവേചനത്തിന് തോട്ടിപ്പണിക്കാർ വിധേയമാകുന്നതായും കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് രാജ്യത്ത് തോട്ടിപ്പണി നരാധിച്ചത്.

എന്നാൽ, തോട്ടിപ്പണി ചെയ്യുന്നവരെ പുനരധിവസിപ്പിക്കാനുമുള്ള നിയമം പാർലമെന്‍റ് പാസാക്കിയെങ്കിലും പൂർണമായും ഫലം കണ്ടിട്ടില്ലെന്ന് സർക്കാർ കണക്കുകളിൽ തന്നെ വ്യക്തം. തോട്ടിപ്പണി നടക്കുന്നില്ലെന്ന് ഉറപ്പു വരുത്താൻ സംസ്ഥാനങ്ങൾക്കും സാധിക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ പാർലമെന്‍റിൽ നൽകിയ മറുപടിയിൽ പറയുന്നു.

രാജ്യത്ത് നിലവിൽ എത്ര ആളുകൾ തോട്ടിപ്പണിയിൽ ഏർപ്പെട്ടിരിക്കുന്നു എന്നതിന് കേന്ദ്രത്തിന്‍റെ പക്കൽ കൃത്യമായ കണക്കുകളില്ല. സംസ്ഥാനങ്ങളുടെ സാമൂഹ്യനീതി വകുപ്പ് ലഭ്യമാക്കുന്ന കണക്കുകൾ പ്രകാരം 56595 ആളുകൾ ഈ ജോലി ചെയ്യുന്നു. അതിൽ ഏറ്റവും കൂടുതൽ ഉത്തർ പ്രദേശിലാണ്. മുപ്പത്തിയൊന്നായിരത്തിലധികം ആളുകൾ.

ശബരിമല തീര്‍ഥാടനം: ഹോട്ടലുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 35,000 പിഴ ഈടാക്കി

ഏഴായിരത്തിലധികം ആളുകൾ മഹരാഷ്‌ട്രയിൽ തോട്ടിപ്പണി ചെയ്യുന്നുണ്ട്. കേരളത്തിലും ഉണ്ട് അറുനൂറ് ആളുകൾ. മാൻഹോൾ വൃത്തിയാക്കുന്നതിനിടെ 776 ആളുകൾ അപകടത്തിൽ പെട്ട് മരണപ്പെട്ടിട്ടുണ്ട്. ഗുജറാത്തിലും തമിഴ്‌നാട്ടിലുമാണ് കൂടുതൽ. എന്നാൽ 444 ആളുകൾക്ക് മാത്രമാണ് 10 ലക്ഷം രൂപയുടെ നഷ്ടപരിഹാരം വിതരണം ചെയ്തതെന്നും കേന്ദ്രസർക്കാർ പാർലമെന്‍റിൽ നൽകിയ മറുപടിയിലുണ്ട്.
തോട്ടിപ്പണിക്ക് ബദൽ മാർഗങ്ങൾ ആവിഷ്കരിക്കാൻ സംസ്ഥാനങ്ങൾക്ക് ധനസഹായം നൽകുമെന്നും കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് മന്ത്രി തവാർ ചന്ദ് ഗെഹ്ലോട് ലോകസഭയിൽ ടി.എൻ പ്രതാപൻ എം.പിയുടെ ചോദ്യത്തിന് രേഖാമൂലം മറുപടി നൽകി.
സ്വഛ് ഭാരത് അഭിയാൻ അടക്കമുള്ള പദ്ധതികളിലൂടെ ഈ വിഷയം പരിപൂർണമായി പരിഹരിക്കാനാകുമെന്നും കേന്ദ്രം മറുപടി നൽകുന്നു.
First published: November 20, 2019, 9:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading