• HOME
  • »
  • NEWS
  • »
  • india
  • »
  • Congress President Election | തരൂരോ ഖാർഗെയോ? കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് ഒരു എത്തിനോട്ടം

Congress President Election | തരൂരോ ഖാർഗെയോ? കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് ഒരു എത്തിനോട്ടം

പ്രസിഡൻ്റിനെ തിരഞ്ഞെടുക്കുന്ന ഏക പാർട്ടിയാണ് തങ്ങൾ എന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്

ഖാർഗെ, തരൂർ

ഖാർഗെ, തരൂർ

  • Share this:
ഇന്ത്യൻ രാഷ്ട്രീയം ആകാംക്ഷയോടെ കാത്തിരിക്കുന്ന കോൺഗ്രസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിന് പരിസമാപ്തിയായതോടെ ആരാകും കോൺഗ്രസ് പാർട്ടിയെ നയിക്കുക എന്ന ചർച്ചകൾക്ക് കളമൊരുങ്ങിക്കഴിഞ്ഞു. 2019-ലെ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡൻ്റ് സ്ഥാനം ഒഴിഞ്ഞതിനു ശേഷം അമ്മ സോണിയാ ഗാന്ധിയാണ് ഈ പദവി വഹിച്ചു വന്നിരുന്നത്.

കോൺഗ്രസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഗാന്ധി കുടുംബത്തിൻ്റെ വിശ്വസ്തനായ മല്ലികാർജ്ജുൻ ഖാർഗെയും തിരുവനന്തപുരം എംപി ശശി തരൂരും തമ്മിലായിരുന്നു ഏറ്റുമുട്ടൽ. പൊതു പിന്തുണകൾകൊണ്ടും വിമത സ്വരമുയർത്തിയ ജി-23-യുടെ ശ്രദ്ധയോടെയുള്ള നീക്കങ്ങൾ കൊണ്ടും ശ്രദ്ധേയമായ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ ഖാർഗെയ്ക്കാണ് മുൻതൂക്കം എന്നത് പകൽ പോലെ വ്യക്തമാണ്.

24 വർഷത്തിന് ശേഷം ഗാന്ധി കുടുംബത്തിന് പുറത്തു നിന്നുള്ള പ്രസിഡൻ്റിനെ കോൺഗ്രസ് തീരുമാനിക്കാൻ പോകുന്ന ചരിത്ര പോരാട്ടത്തിന് പാർട്ടി തയ്യാറെടുത്ത് നിൽക്കുമ്പോൾ, എങ്ങനെയാണ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് നടക്കുന്നത് എന്ന് നോക്കാം.

എങ്ങനെയാണ് കോൺഗ്രസ് പ്രസിഡൻ്റിനെ തിരഞ്ഞെടുക്കുന്നത്

പ്രസിഡൻ്റിനെ തിരഞ്ഞെടുക്കുന്ന ഏക പാർട്ടിയാണ് തങ്ങൾ എന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. പാർട്ടിയുടെ നിയമം അനുസരിച്ച് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് നടക്കുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി അജയ് മാക്കൻ മുൻപ് പറഞ്ഞിരുന്നു. “മറ്റു രാഷ്ട്രീയ പാർട്ടികളിൽ തിരഞ്ഞെടുപ്പ് ഇല്ലാത്തതിനാൽ എല്ലാവരും സംതൃപ്തരായിരിക്കണം. ബിജെപിയിൽ ജെപി നദ്ദയെ തിരഞ്ഞെടുത്തതായി ആരെങ്കിലും കേട്ടിട്ടുണ്ടോ, അമിത് ഷായെ തിരഞ്ഞെടുത്തതായി ആരെങ്കിലും കേട്ടിട്ടുണ്ടോ,” അദ്ദേഹം ചോദിച്ചു.

പ്രദേശ് കോൺഗ്രസ് കമ്മിറ്റി അംഗങ്ങൾ (പിസിസി) പ്രസിഡൻ്റിനെ തിരഞ്ഞെടുക്കാനും ബ്ലോക്ക് പ്രസിഡൻ്റുമാർ, പാർട്ടിയുടെ ഉന്നത തീരുമാനമെടുക്കൽ സമിതിയായ കോൺഗ്രസ് പ്രവർത്തക സമിതി (സിഡബ്യൂസി) അംഗങ്ങളെ തിരഞ്ഞെടുക്കാനും വേണ്ടി വോട്ട് ചെയ്യും.

ഗവൺമെൻ്റ് ബ്ലോക്കുകൾ നോട്ടിഫൈ ചെയ്തുകഴിഞ്ഞാൽ ഓരോ ബ്ലോക്കിലും ഓരോ പ്രതിനിധി ഉണ്ടാകും. ബ്ലോക്കുകളുടെ എണ്ണമനുസരിച്ച് ഓരോ സംസ്ഥാനത്തെയും പിസിസി അംഗങ്ങളുടെ എണ്ണത്തിൽ വ്യത്യാസം ഉണ്ടാകും. ഒരു അംഗത്തിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ 10 പിസിസി അംഗങ്ങൾ എങ്കിലും ആ വ്യക്തിയുടെ പേര് നിർദ്ദേശിക്കണം. ഈ അംഗങ്ങൾ അവരുടെ സംസ്ഥാനങ്ങളിൽ, പ്രസിഡൻ്റിനെ തിരഞ്ഞെടുക്കാനായി വോട്ട് ചെയ്യും.

എല്ലാ പിസിസി അംഗങ്ങളും ഇന്ത്യൻ നാഷനൽ കോൺഗ്രസിൻ്റെ പ്രതിനിധികളാണ് എന്നാണ് കോൺഗ്രസ് ഭരണഘടന നിർവ്വചിക്കുന്നത്. ഭരണഘടനയിൽ നിർവ്വചിച്ചിരിക്കുന്നത് പ്രകാരം, ഒരു വ്യക്തിക്ക് പിസിസി അംഗമാകാൻ ആറ് വഴികളുണ്ട്. നാമനിർദ്ദേശ പത്രിക സമർപ്പിച്ച വ്യക്തികളിൽ നിന്ന് കോൺഗ്രസ് പ്രതിനിധികൾ പ്രസിഡൻ്റിനെ തിരഞ്ഞെടുക്കുന്നു.

പാർട്ടിയുടെ തിരഞ്ഞെടുപ്പ് സമിതിയുടെ ചെയർപേഴ്സണാകും ഇലക്ഷൻ്റെ റിട്ടേണിംഗ് ഓഫീസർ. നാർമിർദ്ദേശ പത്രികകൾ സമർപ്പിച്ച് ഏഴ് ദിവസത്തിന് ശേഷം, ഈ ചെയർപേഴ്സൺ ഓരോ സംസ്ഥാന യൂണിറ്റിനും അല്ലെങ്കിൽ പിസിസിയ്ക്കും, മത്സരിക്കുന്ന വ്യക്തികളുടെ ലിസ്റ്റ് അയച്ചു കൊടുക്കും. ഏതെങ്കിലും മത്സരാർത്ഥിക്ക് തൻ്റെ നോമിനേഷൻ പിൻവലിക്കാൻ താൽപ്പര്യമുണ്ടോ എന്നറിയാൻ റിട്ടേണിംഗ് ഓഫീസർ കാക്കും. നാമനിർദ്ദേശങ്ങൾ പിൻവലിച്ചതിന് ശേഷം ഒരു വ്യക്തി മാത്രമേ അവശേഷിക്കുന്നുള്ളു എങ്കിൽ ആ വ്യക്തി താനേ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെടും.

എന്നാൽ, ഇങ്ങനെ സംഭവിക്കാതിരിക്കുകയും രണ്ട് മത്സരാർത്ഥികൾ ഉണ്ടാകുകയും ചെയ്താൽ, കോൺഗ്രസ് പ്രതിനിധികൾ അവർക്ക് ഇഷ്ടമുള്ള നേതാവിനെ പ്രസിഡൻ്റായി തിരഞ്ഞെടുക്കും. രണ്ടിൽ കൂടുതൽ മത്സരാർത്ഥികൾ ഉണ്ടെങ്കിൽ, ആകെയുള്ളതിൽ രണ്ടു പേരെ ആദ്യം തിരഞ്ഞെടുക്കും. പ്രതിനിധികൾ തങ്ങളുടെ മുൻഗണന അറിയിച്ചാകും ഇങ്ങനെ തിരഞ്ഞെടുക്കുക.

ഓരോ സംസ്ഥാനത്തെയും പിസിസി ആസ്ഥാനത്താണ് വോട്ടെടുപ്പ് നടക്കുന്നത്. സിംഗിൾ ട്രാൻസ്ഫറബിൾ വോട്ട് (ഒരാൾ മുൻഗണന നൽകുന്ന വ്യക്തിക്ക് വോട്ട് ലഭിക്കുന്ന രീതി. പ്രഥമ മുൻഗണന നൽകുന്നയാൾ പുറത്താക്കപ്പെട്ടാൽ വോട്ട് അടുത്ത മുൻഗണന ലഭിച്ച വ്യക്തിക്ക് കിട്ടും) തത്വം അനുസരിച്ചാണ് വോട്ടെണ്ണൽ നടക്കുന്നത്. ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്ന വ്യക്തിയെ കോൺഗ്രസ് പ്രസിഡൻ്റായി പ്രഖ്യാപിക്കുന്നു.



ഖാർഗെയുടെയും തരൂരിൻ്റെയും മുൻഗണനകൾ

തനിക്ക് പ്രത്യേക തിരഞ്ഞെടുപ്പ് പ്രകടന പത്രിക ഇല്ലെന്നും ഈ വർഷം തുടക്കത്തിൽ രാജസ്ഥാനിൽ നടന്ന ചിന്തൻ ശിബിരത്തിൽ പാർട്ടി കൈക്കൊണ്ട തീരുമാനം നടപ്പാക്കുക മാത്രമാണ് തൻ്റെ അജണ്ടയെന്നുമാണ് മല്ലികാർജ്ജുൻ ഖാർഗെ വ്യക്തമാക്കിയിട്ടുള്ളത്. തുടർച്ചയായ തിരഞ്ഞെടുപ്പ് പരാജയങ്ങളുടെ പശ്ചാത്തലത്തിൽ, പാർട്ടിയെ ഉടച്ചുവാർക്കാനും പുനരുദ്ധരിക്കാനുമുള്ള തന്ത്രങ്ങൾ മെനയുന്നതിനായി രാജസ്ഥാനിലെ ഉദയ്പൂരിൽ ഈ വർഷം മെയ് മാസത്തിലാണ് പാർട്ടി മൂന്ന് ദിവസം നീളുന്ന ആലോചനാ യോഗം സംഘടിപ്പിച്ചത്.

തിരഞ്ഞെടുപ്പിൽ ജയിക്കുകയാണെങ്കിൽ, പാർട്ടിയിലെ 50 ശതമാനം സ്ഥാനമാനങ്ങളും 50 വയസ്സിന് താഴെയുള്ളവർക്ക് നൽകുമെന്ന് ഖാർഗെ ഉറപ്പു നൽകി. സ്ത്രീകളും യുവാക്കളും ഉൾപ്പെടെ ഉള്ളവരെ കൂടെ കൂട്ടുന്ന, സമഗ്രമായ മാർഗ്ഗമാണ് താൻ സ്വീകരിക്കുക എന്നും അദ്ദേഹം പറഞ്ഞിരുന്നു. പാർട്ടിയെ പുതിയ ഉയരങ്ങളിലേക്കെത്തിക്കാൻ എല്ലാ അംഗങ്ങളുമായും ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

കർഷകർ, തൊഴിലാളികൾ, പട്ടിക ജാതി വിഭാഗക്കാർ, പട്ടിക വർഗ്ഗ വിഭാഗക്കാർ, ഒബിസി വിഭാഗക്കാർ, ന്യൂനപക്ഷങ്ങൾ, ചെറുകിട ബിസിനസുകാർ എന്നിവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ശ്രമം നടത്തുമെന്നും മുതിർന്ന നേതാവ് പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുന്നതിന് എതിരെയും വർദ്ധിച്ചു വരുന്ന തൊഴിലില്ലായ്മയ്ക്കും രൂപയുടെ മൂല്യം കുറയുന്നതിനും പണപ്പെരുപ്പത്തിനും അവശ്യ സാധനങ്ങളുടെ ഉയർന്ന ജിഎസ്ടിക്കും എതിരായി പോരാട്ടം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, ഖാർഗെയെ പോലുള്ള നേതാക്കൾക്ക് മാറ്റം കൊണ്ടുവരാൻ കഴിയില്ലെന്നും നിലവിലുള്ള സ്ഥിതി തുടരുമെന്നും അഭിപ്രായപ്പെട്ട തരൂർ, പ്രവർത്തകരുടെ പ്രതീക്ഷ നിറവേറ്റുന്ന വിധത്തിൽ പാർട്ടിയിൽ മാറ്റം കൊണ്ടുവരുമെന്ന് ഉറപ്പു നൽകി.

കോൺഗ്രസിനെ പുനരുദ്ധരിക്കണമെന്നും, പ്രത്യേകിച്ച് വില്ലേജ്, ബ്ലോക്ക്, ജില്ലാ, സംസ്ഥാന തലങ്ങളിലും ദേശീയ തലത്തിലും പുതുമുഖങ്ങളെയും യുവാക്കളെയും ഉൾപ്പെടുത്തി പാർട്ടി ശക്തിപ്പെടുത്തണം എന്നുമാണ് തരൂരിൻ്റെ അഭിപ്രായം. അധികാര വികേന്ദ്രീകരണം നടക്കണമെന്നും പിസിസികൾക്കും താഴേത്തട്ടിലുള്ള ഭാരവാഹികൾക്കും കൂടുതൽ അധികാരം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാവർക്കും ബന്ധപ്പെടാനാകുന്ന, മുഴവൻ സമയ പ്രസിഡൻ്റ് കോൺഗ്രസിന് ഉണ്ടാകണമെന്നും വ്യത്യസ്ത പ്രദേശങ്ങളിൽ നിന്നുള്ള അഞ്ച് വൈസ് പ്രസിഡൻ്റുമാർ ഉണ്ടാകണം എന്നുമാണ് തൻ്റെ പ്രകടന പത്രികയിൽ തരൂർ പറഞ്ഞിട്ടുള്ളത്. ഒരാൾക്ക് ഒരു പദവി, പാർട്ടി സ്ഥാനങ്ങൾ വഹിക്കുന്നതിൻ്റെ തവണ നിയന്ത്രിക്കൽ, 50 വയസ്സിൽ താഴെയുള്ളവർക്ക് 50 ശതമാനം പാർട്ടി ടിക്കറ്റ്, പാർട്ടി സ്ഥാനങ്ങളിൽ സ്ത്രീകൾ, യുവാക്കൾ, എസ്സി, എസ്ടി, ഒബിസി, ന്യൂനപക്ഷ വിഭാഗക്കാർക്ക് മെച്ചപ്പെട്ട പങ്കാളിത്തം തുടങ്ങിയ, ഉദയ്പൂർ പ്രഖ്യാപനത്തിലെ കാര്യങ്ങളും നടപ്പാക്കുമെന്ന് തരൂർ പറഞ്ഞു.
Published by:user_57
First published: