ഈ വർഷം മാത്രം വെടിയുതിർത്തത് 2,000 തവണ; കൊലവിളി അവസാനിപ്പിക്കണമെന്ന് പാകിസ്ഥാനോട് ഇന്ത്യ

അതിർത്തി കടന്നുള്ള തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതിനു പുറമെ അതിർത്തിയിലെ ജനങ്ങളെയും പാക് പട്ടാളം ആക്രമിക്കുകയാണെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ ചൂണ്ടിക്കാട്ടി.

news18-malayalam
Updated: September 15, 2019, 5:55 PM IST
ഈ വർഷം മാത്രം വെടിയുതിർത്തത്  2,000 തവണ; കൊലവിളി അവസാനിപ്പിക്കണമെന്ന് പാകിസ്ഥാനോട് ഇന്ത്യ
അതിർത്തി കടന്നുള്ള തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതിനു പുറമെ അതിർത്തിയിലെ ജനങ്ങളെയും പാക് പട്ടാളം ആക്രമിക്കുകയാണെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ ചൂണ്ടിക്കാട്ടി.
  • Share this:
ന്യൂഡല്‍ഹി:  ഈ വർഷം മാത്രം പ്രകോപനമില്ലാതെ പാകിസ്ഥാൻ 2000 ലേറെ തവണ കരാർ ലംഘിച്ച് അതിർത്തിയിൽ വെടിവയ്പ്പു നടത്തിയെന്ന് ഇന്ത്യ. ഈ വെടിവയ്പ്പുകളിൽ 21 പേരാണ് മരിച്ചത്. കരാർ ലംഘനത്തിൽ നിന്നും സൈന്യത്തെ വിലക്കണമെന്നും വിദേശകാര്യ മന്ത്രാലയം പാകിസ്ഥാനോട് ആവശ്യപ്പെട്ടു.

അതിർത്തി കടന്നുള്ള തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതിനു പുറമെ അതിർത്തിയിലെ ജനങ്ങളെയും പാക് പട്ടാളം ആക്രമിക്കുകയാണെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ ചൂണ്ടിക്കാട്ടി.

"ഈ വർഷം മാത്രം 2050 ലേറെ തവണയാണ് വെടിയുതിർത്തത്. പ്രകോപനമില്ലാതെ നടത്തിയ ഈ വെടിവയ്പ്പുകളിൽ 21 ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായി. 2003-ലെ വെടിനിർത്തൽ കരാർ ലംഘിക്കരുതെന്നും നിയന്ത്രണരേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും സമാധാനം പാലിക്കണമെന്നും പാകിസ്ഥാനോട് നിരവധി തവണ ആവശ്യപ്പെട്ടിട്ടുണ്ട്."- രവീഷ് കുമാർ പറഞ്ഞു.

ജമ്മു കാശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയുള്ള ഭരണഘടനാ ഭേദഗതിക്കെതിരെ പാകിസ്ഥാൻ രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിൽ ഉടലെടുത്ത  വാദ പ്രതിവാദത്തിനിടെയാണ് അതിർത്തി കടന്നുള്ള പാകിസ്ഥാന്റെ ആക്രമണം സംബന്ധിച്ച കണക്ക് ഇന്ത്യ പുറത്തുവിട്ടത്.

ഭരണഘടനാ ഭേദഗതിയിൽ പ്രതിഷേധിച്ച് പാകിസ്ഥാൻ ഇന്ത്യൻ സ്ഥാനപതിയെ പുറത്താക്കുകയും വ്യാപാര ബന്ധം നിർത്തിവയ്ക്കുകയും ചെയ്തിരുന്നു. ഇതിനിടെ  കശ്മീർ താഴ്വരയിൽ മനുഷ്യാവകാശ ലംഘനം നടക്കുന്നെന്നും ഐക്യരാഷ്ട്ര സഭ ഇടപെടണമെന്നും പാകിസ്ഥാൻ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ കശ്മീർ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ആഭ്യന്തര വിഷയം മാത്രമാണെന്ന നിലപാട് ലോക നേതാക്കൾ സ്വീകരിച്ചത് പാകിസ്ഥാന് തിരിച്ചടിയായി.

Also Read 'ഇന്ത്യയോടുള്ള യുദ്ധത്തിൽ പാകിസ്ഥാൻ തോറ്റുകഴിഞ്ഞു'; കശ്മീർ വിഷയം ആണവയുദ്ധത്തിന് കാരണമായേക്കാമെന്ന് ഇമ്രാൻഖാൻ

First published: September 15, 2019, 5:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading