ന്യൂഡൽഹി: കോൺഗ്രസിനെ ശക്തിപ്പെടുത്തുന്ന ഘടകമാണ് നെഹ്റു കുടുംബമെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ. പാർട്ടിയുടെ നേതൃത്വം രാഹുൽ ഗാന്ധി ഏറ്റെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് ശരദ് പവാർ പറഞ്ഞു. സിഎൻഎൻ ന്യൂസ് 18 ന് നൽകിയ പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം കോൺഗ്രസുമായുള്ള ദീർഘകാല ബന്ധത്തെക്കുറിച്ച് മനസ് തുറന്നു.
“വർഷങ്ങളായി ഞാൻ കോൺഗ്രസിനെ കാണുന്നു. ഒരു കാര്യം ശ്രദ്ധിക്കണം. ആരൊക്കെ അംഗീകരിച്ചാലും ഇല്ലെങ്കിലും, നെഹ്റു കുടുംബത്തിലുള്ളവർ കോൺഗ്രസിനെ ശക്തിപ്പെടുത്തുന്ന ഘടകമാണ്. കോൺഗ്രസിനെ ഒരുമിച്ച് കൊണ്ടുവരുന്നതിൽ സോണിയാജി വിജയിച്ചു. ഇപ്പോൾ കോൺഗ്രസുകാർ രാഹുൽ ഗാന്ധിയെ നേതാവായി കാണുന്നു. പാർട്ടിയുടെ മുഴുവൻ ഉത്തരവാദിത്തവും അവർ അദ്ദേഹത്തിന് കൈമാറുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ”എൻസിപി അധ്യക്ഷൻ പറഞ്ഞു.
പാർട്ടിയുടെ ഭരണം ഏറ്റെടുക്കുക മാത്രമല്ല, രാഹുൽ ഗാന്ധി വിവിധ പാർട്ടി നേതാക്കളുമായി ചർച്ചകൾ നടത്തുകയും വേണം. “അദ്ദേഹം എല്ലാ നേതാക്കളുമായി സംസാരിക്കണം, അവരെ ഒരുമിച്ച് കൊണ്ടുവരണം,” പവാർ പറഞ്ഞു.
രാഹുൽ ഗാന്ധി കോൺഗ്രസ് നേതൃത്വം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ചോദിച്ചപ്പോൾ എൻസിപി നേതാവ് അദ്ദേഹത്തിനായി ഒരു ഉപദേശം നൽകി. രാഹുൽ ഗാന്ധി രാജ്യത്ത് പര്യടനം ആരംഭിക്കണം. അദ്ദേഹം യാത്ര ചെയ്യണം, പാർട്ടി പ്രവർത്തകരെ കാണണം. കുറച്ചു കാലം മുമ്പ് അദ്ദേഹം ചെയ്ത കാര്യമാണിത്. അദ്ദേഹം അത് വീണ്ടും ചെയ്യാൻ തുടങ്ങണം. പാർട്ടി പ്രവർത്തകരെ അണിനിരത്തേണ്ടത് ഇപ്പോഴത്തെ അവസ്ഥയിൽ പ്രധാനമാണ്, ”പവാർ പറഞ്ഞു.
പ്രധാനമന്ത്രിക്കെതിരെ നിരന്തരം വിമർശനം ഉന്നയിക്കുന്ന രീതി രാഹുൽ ഗാന്ധി അവസാനിപ്പിക്കണമെന്ന് ശരദ് പവാർ പറഞ്ഞു. “പ്രധാനമന്ത്രി സ്വന്തം പ്രതിച്ഛായ വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന രാഹുൽ ഗാന്ധിയുടെ അഭിപ്രായം വ്യക്തിപരായിരിക്കാം. എന്നാൽ ഏതെങ്കിലും വ്യക്തിയെ വ്യക്തിഗതമായി ലക്ഷ്യമിടുമ്പോൾ അവരുടെ വിശ്വാസ്യത കുറയുന്നു. അത് ഒഴിവാക്കണം, ” ശരദ് പവാർ പറഞ്ഞു.
TRENDING:സമൂഹമാധ്യമങ്ങളിൽ തരംഗമായ പാട്ടുകാരി; രേണുകയുടെ പാട്ട് പങ്കുവച്ച് രാഹുല്‍ ഗാന്ധി[NEWS]യുഎസില്‍ മലയാളി നഴ്സിന്‍റെ കൊലപാതകം; യുവതിക്ക് കുത്തേറ്റത് 17 തവണ; നിലത്തു വീണ് പിടഞ്ഞയാളുടെ ദേഹത്ത് കാറോടിച്ച് കയറ്റി[NEWS]കരോലിയും റൂബിയും ഉമ്മുക്കുൽസു എന്ന പുള്ളിമാനും; വാളയാർ മാൻപാർക്കിലെ കഥ[NEWS]പ്രധാനമന്ത്രി പ്രതിച്ഛായ വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് ട്വീറ്റിലൂടെയാണ് രാഹുൽ ഗാന്ധി വിമർശിച്ചത്. “പ്രധാനമന്ത്രി സ്വന്തം പ്രതിച്ഛായ കെട്ടിപ്പടുക്കുന്നതിൽ 100 ശതമാനം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇന്ത്യയിലെ പ്രധാന സ്ഥാപനങ്ങളെല്ലാം ഇത്തരത്തിൽ പ്രധാനമന്ത്രിയുടെ പ്രതിച്ഛായ നിർമിതിയുടെ തിരക്കിലാണ്. ഇത്തരം സ്ഥാപനങ്ങളിൽ സ്ഥാപിക്കുന്ന ഒരു മനുഷ്യന്റെ ചിത്രം ദേശീയ കാഴ്ചപ്പാടിന് പകരമാവില്ല. ”- ഇതായിരുന്നു രാഹുലിന്‍റെ ട്വീറ്റ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.