• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

'ദളിത്' എന്ന പദം ഇനി വേണ്ട : വിലക്കേര്‍പ്പെടുത്തി കേന്ദ്രം

news18india
Updated: September 4, 2018, 3:08 PM IST
'ദളിത്' എന്ന പദം ഇനി വേണ്ട : വിലക്കേര്‍പ്പെടുത്തി കേന്ദ്രം
news18india
Updated: September 4, 2018, 3:08 PM IST
ന്യൂഡല്‍ഹി : ദളിത് എന്ന പദത്തിന് വിലക്കേര്‍പ്പെടുത്തി കേന്ദ്രം. പട്ടികാജാതി വിഭാഗത്തില്‍ പെട്ടവരെ സംബന്ധിച്ച വാര്‍ത്തകള്‍ നല്‍കുമ്പോള്‍ ഇനി ദളിത് എന്ന പദം ഉപയോഗിക്കരുതെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വാര്‍ത്തകളില്‍ ദളിത് എന്ന പദം ഉപയോഗിക്കാതിരിക്കാന്‍ മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കാന്‍ മുംബൈ ഹൈക്കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഈ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ നിര്‍ദേശം.

ദലിത് എന്നതിന് പകരം പട്ടികജാതി എന്നു തന്നെ ഉപയോഗിക്കണമെന്ന് നേരത്തെ കേന്ദ്ര സാമൂഹികനീതി വകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ഇതും പുതിയ നിര്‍ദേശം ഉള്‍പ്പെടുത്തി സ്വകാര്യ ചാനലുകള്‍ക്കയച്ച കത്തില്‍ വാര്‍ത്താ വിതരണം മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ദളിത് എന്ന വാക്ക് ഭരണഘടനയില്ല. ഇതിന് പകരമായി ഭരണഘടനാ പദമായ ഷെഡ്യൂള്‍ഡ് കാസ്റ്റ് എന്ന പദമോ അതിന് വിവിധ ഭാഷകളിലുള്ള പരിഭാഷകളോ ഉപയോഗപ്പെടുത്തണമെന്നാണ് അറിയിച്ചിരിക്കുന്നത്.

അതേസമയം പുതിയ നിര്‍ദേശത്തിന്റെ പേരില്‍ വിവാദങ്ങളും ഉയര്‍ന്നിട്ടുണ്ട്. ദളിത് എന്ന പദം ഉപയോഗിക്കാതിരിക്കുന്നത് കൊണ്ട് മാത്രം ഇവര്‍ നേരിടേണ്ടി വരുന്ന അവഗണനകള്‍ അവസാനിക്കില്ലെന്നും പകരം ഇവര്‍ നേരിടുന്ന ക്രൂരതകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഇത് സാരമായി ബാധിക്കുമെന്നാണ് സാമൂഹിക-മനുഷ്യാവകാശ പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും ചൂണ്ടിക്കാണിക്കുന്നത്.

ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് അസോസിയേഷനും പുതിയ നിര്‍ദേശത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. കാലങ്ങളായി ഉപയോഗിച്ചു വരുന്നതാണ് ദളിത് എന്ന വാക്കിന് ഇപ്പോള്‍ എന്തിനാണ് ഇങ്ങനെയൊരു വിലക്കെന്ന് മനസിലാകുന്നില്ലെന്നായിരുന്നു ഇവരുടെ പ്രതികരണം.
First published: September 4, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍