നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • അമിത് ഷായുടെ വസതിയിലേക്കുള്ള മാർച്ച് തടഞ്ഞു; പ്രതിഷേധക്കാർ ഷഹീന്‍ബാഗ് സമരപന്തലിലേക്ക് മടങ്ങി

  അമിത് ഷായുടെ വസതിയിലേക്കുള്ള മാർച്ച് തടഞ്ഞു; പ്രതിഷേധക്കാർ ഷഹീന്‍ബാഗ് സമരപന്തലിലേക്ക് മടങ്ങി

  പൗരത്വഭേദഗതി നിയമത്തെ കുറിച്ചുള്ള സംശയങ്ങള്‍ തീര്‍ക്കാന്‍ തയാറാണെന്ന അമിത് ഷായുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മന്ത്രിയെ കാണണമെന്ന ആവശ്യവുമായി പ്രതിഷേധക്കാര്‍ രംഗത്തുവന്നത്.

  news18

  news18

  • Share this:
   ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയിലേക്ക് ഷഹീന്‍ബാഗ് പ്രതിഷേധക്കാർ നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. അനുമതി നിഷേധിച്ചിട്ടും മാര്‍ച്ച് നടത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധക്കാരെ തടഞ്ഞത്.  ഇതേതുടര്‍ന്ന് അല്പദൂരം മാര്‍ച്ച് നടത്തിയ ശേഷം സമരക്കാര്‍ ഷഹീന്‍ബാഗിലെ സമരപന്തലിലേക്ക് മടങ്ങി.

   കാല്‍നടയായി ആഭ്യന്തര മന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്താനായിരുന്നു തീരുമാനം. പ്രതിനിധി സംഘം ചര്‍ച്ച നടത്തിയെങ്കിലും അനുമതി നല്‍കാനാവില്ലെന്ന് പൊലീസ് അറിയിച്ചു.

   പൗരത്വഭേദഗതി നിയമത്തെ കുറിച്ചുള്ള സംശയങ്ങള്‍ തീര്‍ക്കാന്‍ തയാറാണെന്ന അമിത് ഷായുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മന്ത്രിയെ കാണണമെന്ന ആവശ്യവുമായി പ്രതിഷേധക്കാര്‍ രംഗത്തുവന്നത്. അതേസമയം സന്ദര്‍ശനത്തിന് അനുമതി ചോദിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രാലയവൃത്തങ്ങള്‍ വ്യക്തമാക്കി.

   Also Read ജാമിയ മിലിയ: പൊലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് വിദ്യാർഥികൾ
   Published by:Aneesh Anirudhan
   First published:
   )}