• HOME
 • »
 • NEWS
 • »
 • india
 • »
 • India’s Most Fearless | ധീര സൈനികരുടെ കഥകൾ 'ഇന്ത്യാസ് മോസ്റ്റ് ഫിയർലെസ്' മൂന്നാമത്തെ പുസ്തകം പുറത്തിറങ്ങി

India’s Most Fearless | ധീര സൈനികരുടെ കഥകൾ 'ഇന്ത്യാസ് മോസ്റ്റ് ഫിയർലെസ്' മൂന്നാമത്തെ പുസ്തകം പുറത്തിറങ്ങി

എന്തുകൊണ്ട് ഈ പുസ്തകം വായിക്കാൻ തെരഞ്ഞെടുക്കണം?

 • Last Updated :
 • Share this:
  ഇന്ത്യൻ സൈനികരുടെ അവിശ്വസനീയമായ ധീരതയുടെ കഥകൾ വിവരിക്കുന്ന പുസ്തക പരമ്പരയിലെ മൂന്നാമത്തെ പുസ്തകം ഇന്ത്യാസ് മോസ്റ്റ് ഫിയ‍‍ർലസ് (ഇന്ത്യയിലെ ഏറ്റവും ഭയമില്ലാത്ത മനുഷ്യ‍ർ) ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ പുറത്തിറങ്ങി. ഒട്ടും നിറം പിടിപ്പിക്കാതെ എന്താണോ സംഭവിച്ചത് അത് വിശദമാക്കുന്ന രീതിയിലാണ് പുസ്തകം രചിച്ചിരിക്കുന്നത്.

  ആളുകൾക്ക് വായിക്കാൻ താൽപര്യം തോന്നിപ്പിക്കുന്ന തരത്തിൽ നോൺ-ഫിക്ഷൻ പുസ്തകമെഴുതുകയെന്നത് എളുപ്പമുള്ള കാര്യമല്ല. ഈ സീരിസിലെ ആദ്യ രണ്ട് പുസ്തകങ്ങളിൽ 14 കഥകൾ വീതമാണ് ഉണ്ടായിരുന്നത്. ആരും പറയാത്ത ആരുമറിയാത്ത യഥാർത്ഥ കഥകൾ തന്നെയാണ് പുതിയ പുസ്തകത്തിലുമുള്ളത്.

  എന്തുകൊണ്ട് ഈ പുസ്തകം വായിക്കാൻ തെരഞ്ഞെടുക്കണം? ഇതാ 5 കാരണങ്ങൾ...

  ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്നങ്ങളെക്കുറിച്ച് നമ്മൾ പലപ്പോഴും കേട്ടിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള കരാർ പ്രകാരം അതിർത്തിയിൽ സൈനികർ നിരായുധരായി നിൽക്കണമെന്നാണ്. എന്നാൽ, ഒരിക്കൽ ചൈനീസ് പട്ടാളം ആയുധങ്ങളുമായി ഇന്ത്യൻ സൈനികരുടെ അടുത്തേക്ക് പാഞ്ഞടുക്കുന്നത് ഹവിൽദാർ ധരംവീർ കണ്ടു. എന്നാൽ നിർഭയരായി, ധീരതയോടെ ഇന്ത്യൻ സൈനികർ അവരെ എതിരിടാൻ തന്നെ തീരുമാനിച്ചു. സീനിയർ ഓഫീസർമാരുടെ നേതൃത്വത്തിൽ, ചെറുപ്പക്കാരായ സൈനികർ അണിനിരന്നതോടെ ചൈനീസ് പട്ടാളം പിന്നോട്ട് പോവേണ്ടി വന്നു. പുസ്തകത്തിൽ നിങ്ങൾക്ക് ഇതേക്കുറിച്ച് കൂടുതൽ വായിക്കാം..

  മധ്യപ്രദേശിലെ രേവയിലുള്ള ഗണിത അധ്യാപികയായ രേഖ സിങാണ്   നിങ്ങൾ എന്ന് സങ്കൽപ്പിച്ച് നോക്കൂ. അവർ ക്ലാസ്സെടുക്കുമ്പോൾ ഫോൺ സൈലന്റിലായിരിക്കും. എന്നാൽ ആറ് മാസം മുമ്പ് വിവാഹം ചെയ്ത ഭർത്താവിൻെറ ഫോൺ കോൾ അവൾക്ക് എടുത്തേ പറ്റുമായിരുന്നുള്ളൂ. “വരുന്ന കുറച്ച് ദിവസത്തേക്ക് എൻെറ ഫോണിന് സിഗ്നൽ കാണുകയില്ല. വിളിക്കാൻ സാധിക്കില്ല. ഞങ്ങൾ ഇനിയും മുന്നോട്ട് പോവുകയാണ്,” ആർമി ഉദ്യോഗസ്ഥനായ അവളുടെ ഭർത്താവ് ദീപക് സിങ് പറഞ്ഞു. ആ ഫോൺ കോൾ അവസാനിപ്പിക്കുമ്പോൾ അവൾക്ക് ഒരു ധാരണയുമില്ല... ഇനി തന്നെ എന്നാണ് ഭർത്താവ് വിളിക്കുകയെന്ന്... പക്ഷേ... അത് ഉൾക്കൊള്ളുകയെന്നത് അവളുടെ ധീരതയാണ്.

  Also Read- പട്ടാപ്പകൽ തിരുവനന്തപുരം നഗരത്തെ വിറപ്പിച്ച് മോഷ്ടാക്കൾ; തോക്ക് ചൂണ്ടി രക്ഷപ്പെട്ടു

  കശ്മീരിലെ കേരൻ സെക്ടറിലെ പർവതനിരകളിൽ വെച്ചുണ്ടായ രൺഡോരി ബെഹക്ക് എന്നറിയപ്പെടുന്ന ഏറ്റുമുട്ടലിന്റെ വിശദാംശങ്ങൾ നിങ്ങൾക്ക് ഈ പുസ്തകത്തിൽ വായിക്കാം. അറബിക്കടലിലെ ടൗക്‌ടേ ചുഴലിക്കാറ്റിൻെറ ഭീകര താണ്ഡവത്തെക്കുറിച്ചും പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. അറുന്നൂറോളം ആളുകളെയാണ് സൈന്യം ദുരന്തത്തിൽ നിന്നും രക്ഷിച്ചത്.

  2019ലെ പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മേജർ വിഭൂതി ശങ്കർ ധൗണ്ടിയാലിന്റെ ഭാര്യ നിതികയുടെ നിശ്ചയദാർഢ്യത്തെക്കുറിച്ചും നിങ്ങൾ മനസ്സിലാക്കണം. ഭർത്താവിൻെറ മരണത്തിന് ശേഷം കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് നിതിക പിന്നീട് ഇന്ത്യൻ ആർമിയിൽ ചേരുകയാണ് ചെയ്തത്. ഇന്ത്യയുടെ മുൻ ആർമി ചീഫ് ബിപിൻ റാവത്തടക്കം 12 പേർ കൊല്ലപ്പെട്ട ഹെലികോപ്ടർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട് ഒരാഴ്ചയോളം മരണത്തോട് പൊരുതിയ സൈനിക ഉദ്യോഗസ്ഥനായ ഗ്രൂപ്പ് ക്യാപ്ടൻ വരുൺ സിങ്ങിന്റെ കഥയും പുസ്തകത്തിലുണ്ട്.
  Published by:Rajesh V
  First published: