• HOME
  • »
  • NEWS
  • »
  • india
  • »
  • Lata Mangeshkar | ദീനാനാഥ് ഹാര്‍ദിക്കറിന്‍റെ മകള്‍ ലത എങ്ങനെ ലതാ മങ്കേഷ്കറായി ?

Lata Mangeshkar | ദീനാനാഥ് ഹാര്‍ദിക്കറിന്‍റെ മകള്‍ ലത എങ്ങനെ ലതാ മങ്കേഷ്കറായി ?

15 വര്‍ഷം മുന്‍പാണ് ലതാ മങ്കേഷ്കര്‍ അവസാനമായി ഇവിടെയെത്തിയത്.

മങ്കേഷി ഗ്രാമത്തിലെ മങ്കേഷ ക്ഷേത്രം

മങ്കേഷി ഗ്രാമത്തിലെ മങ്കേഷ ക്ഷേത്രം

  • Last Updated :
  • Share this:
    അന്തരിച്ച പ്രിയ ഗായിക ലതാ മങ്കേഷ്കറിന്‍റെ (Lata Mangeshkar) വേര്‍പാടില്‍ വേദനിക്കുന്ന ഒരു ഗ്രാമമുണ്ട് ഇന്ത്യയില്‍. ഗോവയിലെ (Goa) പനാജിക്കടുത്തുള്ള മങ്കേഷി ഗ്രാമമാണ്(Mangeshi Village) ലതാജിയുടെ ഓര്‍മ്മകള്‍ പേറുന്നത്. ഈ ഗ്രാമത്തിന്‍റെ പേരില്‍ നിന്നാണ് ‘മങ്കേഷ്കര്‍’ എന്ന കുടുംബപേര് ലതാജിയുടെ കുടുംബം സ്വീകരിക്കുന്നത്. ഹാര്‍ദിക്കര്‍ എന്ന തങ്ങളുടെ വീട്ടുപേരിന് പകരം ലതയുടെ പിതാവ് ദീനാനാഥാണ് മങ്കേഷ്കര്‍ എന്ന പേര് സ്വീകരിച്ചത്. പീന്നീട് സംഗീത ലോകം എക്കാലവും വാഴ്ത്തിയ ഒരു അത്ഭുത പ്രതിഭയുടെ പേരിനൊപ്പം ആ ഗ്രാമവും അനശ്വരമായി.

    മങ്കേഷിയിലെ ക്ഷേത്ര പൂജാരിയായിരുന്ന ഗണേഷ് ഭട്ട് ഹാര്‍ദിക്കറുടെയും യശുഭായി റാണയുടെയും മകനാണ് ലതയുടെ പിതാവ് ദീനാനാഥ്. ക്ഷേത്രത്തോട് ചേര്‍ന്ന് തന്നെയാണ് ഹാര്‍ദിക്കര്‍ കുടുംബത്തിന്‍റെ വീടും സ്ഥിതി ചെയ്തിരുന്നത്.

    ALSO READ- Lata Mangeshkar cremation | ലതാ മങ്കേഷ്കറിന് മുംബൈ ശിവജി പാർക്കിൽ അന്ത്യവിശ്രമം

    കുട്ടിക്കാലം മുതല്‍ തന്നെ സംഗീതം അഭ്യസിച്ച ദീനാനാഥ് മറാഠി നാടകലോകത്ത് തന്‍റെ സ്ഥാനം നേടിയെടുക്കാനായി ഗോവയോട് യാത്ര പറഞ്ഞെങ്കിലും പേരിനൊപ്പം തന്‍റെ ഗ്രാമത്തിന്‍റെ നാമവും അദ്ദേഹം ഒപ്പം കൂട്ടി. ഈ യാത്രയിലാണ് അദ്ദേഹം ദീനാനാഥ് മങ്കേഷ്കര്‍ എന്ന പേര് സ്വീകരിച്ചത്. തന്‍റെ ഇരുപത്തിരണ്ടാം വയസില്‍ നമ്രതയെ വിവാഹം ചെയ്തു.

    ALSO READ - Lata Mangeshkar | ജവഹർലാൽ നെഹ്‌റുവിന്റെ കണ്ണ് നനയിച്ച ഗാനം; ‘യെ മേരെ വദൻ കെ ലോഗോ’ പാടിയ ലതാ മങ്കേഷ്‌കർ

    ലതിക എന്ന മകള്‍ ആദ്യം ജനിച്ചെങ്കിലും ആയുസുണ്ടായിരുന്നില്ല, വൈകാതെ ഭാര്യ നമ്രതും മരിച്ചു. പിന്നീട് ഭാര്യാ സഹോദരി ശിവന്തിയെ കല്യാണം കഴിച്ചു. ലതാ മങ്കേഷ്കറിന് അച്ഛന്‍ ആദ്യം നല്‍കിയ പേര് ഹേമ എന്നായിരുന്നു. അകാലത്തില്‍ മരിച്ചുപോയ മകളുടെ ഓര്‍മ്മക്കായാണ് ഹേമയുടെ പേര് ലത എന്നാക്കി മാറ്റിയത്.

    1930 കളില്‍ 3 സിനിമകള്‍ ദീനാനാഥ് നിര്‍മ്മിക്കുകയും അതില്‍ പാടി അഭിനയിക്കുകയും ചെയ്തു. കലാരംഗത്തെ ഉയര്‍ച്ചയുടെ ദിവസങ്ങളില്‍ ലഹരിയെ ഒപ്പം കൂട്ടിയ ദീനാനാഥ് തന്‍റെ നാല്‍പ്പത്തിരണ്ടാം വയസില്‍ മരണപ്പെട്ടു. അച്ഛന്‍റെ ഓര്‍മ്മക്കായി പില്‍ക്കാലത്ത് പൂണെയില്‍ മാസ്റ്റര്‍ ദീനാനാഥ് മങ്കേഷ്കര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്‍റര്‍ എന്ന സ്ഥാപനം മക്കള്‍ ആരംഭിച്ചു.

    ALSO READ- Remembering Lata Mangeshkar | ലതാജിയുടെ ശബ്ദം സമാനതകളില്ലാത്തതെന്ന് മമ്മൂട്ടി, സംഗീതത്തിലൂടെ എക്കാലവും ജീവിക്കുമെന്ന് മോഹന്‍ലാല്‍

    ഇന്ന് മങ്കേഷി ക്ഷേത്രത്തിലെ വലിയ ഹാള്‍ നിന്നിടത്താണ് ലതാ മങ്കേഷ്കറിന്‍റെ കുടുംബ വീട് നിലനിന്നിരുന്നതെന്ന് ഗ്രാമവാസികള്‍ ഇന്നും ഓര്‍ക്കുന്നത്. ഗോവയില്‍ നിന്ന് യാത്ര പറഞ്ഞുപോയ ദീനാനാഥും കുടുംബവും പിന്നീട് മങ്കേഷ്കറില്‍ താമസിക്കാന്‍ തിരികെ താമസിക്കാനെത്തിയില്ല. 15 വര്‍ഷം മുന്‍പാണ് ലതാ മങ്കേഷ്കര്‍ അവസാനമായി മങ്കേഷിയിലെത്തിയത്. എങ്കിലും ആ അനശ്വര ഗായികയുടെ പേരിനൊപ്പം ആ ഈ ഗ്രാമവും എക്കാലവും അറിയപ്പെടും.
    Published by:Arun krishna
    First published: