നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • തെരുവ് നായകള്‍ക്ക് ഭക്ഷണം ലഭിക്കുന്നതിനും പൗരന്മാര്‍ക്ക് അത് നല്‍കുന്നതിനും അവകാശമുണ്ട്; ഡല്‍ഹി ഹൈക്കോടതി

  തെരുവ് നായകള്‍ക്ക് ഭക്ഷണം ലഭിക്കുന്നതിനും പൗരന്മാര്‍ക്ക് അത് നല്‍കുന്നതിനും അവകാശമുണ്ട്; ഡല്‍ഹി ഹൈക്കോടതി

  തെരുവ് നായകള്‍ക്ക് പ്രത്യേക സ്ഥലങ്ങളില്‍ ഭക്ഷണം നല്‍കുന്നവരെ ആരും തടയുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ന്യൂഡല്‍ഹി: തെരുവ് നായകള്‍ക്ക് ഭക്ഷണം ലഭിക്കുന്നതിനും പൗരന്മാര്‍ക്ക് അത് നല്‍കുന്നതിനും അവകാശമുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി. ശരിയായ ശ്രദ്ധയും ജാഗ്രതയും പാലിക്കുമ്പോഴും ഉപദ്രവമുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കോടതി നിര്‍ദേശിച്ചു. തെരുവ് നായകള്‍ പ്രാദേശിക ജീവികളാണെന്നും അവയെ സംരക്ഷിക്കുകയും ഭക്ഷണം നല്‍കുകയും ചെയ്യണം.

   തെരുവ് നായകള്‍ക്ക് ഭക്ഷണം നല്‍കാന്‍ എല്ലാര്‍ക്കും അവകാശമുണ്ട് എന്നാല്‍ അതില്‍ നിന്ന് ഒരാള്‍ക്കും തടയാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ജെ ആര്‍ മിഥയുടെ സിംഗിള്‍ ബെഞ്ചാണ് തെരുവ് നായകള്‍ക്ക് ഭക്ഷണം നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്.

   ഭക്ഷണം നല്‍കാന്‍ താത്പര്യമുള്ളവര്‍ക്കായി പ്രത്യേക സ്ഥലം കണ്ടെത്തണമെന്ന് ദേശീയ മൃഗക്ഷേമ ബോര്‍ഡിനോട് കോടതി നിര്‍ദേശം നല്‍കി. തെരുവ് നായകള്‍ക്ക് ഭക്ഷണം നല്‍കുന്നത് സംബന്ധിച്ച് രണ്ടു പേര്‍ തമ്മില്‍ തര്‍ക്കമുണ്ടായ കേസിലാണ് വിധി.

   Also Read-ജമ്മുവിലെ ഡ്രോണ്‍ ആക്രമണം; എന്‍ഐഎ അന്വേഷണം ആരംഭിച്ചു

   തെരുവ് നായകള്‍ക്ക് പ്രത്യേക സ്ഥലങ്ങളില്‍ ഭക്ഷണം നല്‍കുന്നവരെ ആരും തടയുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി. മൃഗങ്ങള്‍ക്ക് ആദരവോടും മാന്യതയോടും കൂടെ ജീവിക്കാന്‍ അവകാശമുണ്ടെന്ന അവബോധം പ്രചരിപ്പിക്കുന്നതിനായി മാധ്യമങ്ങളുമായി സഹകരിച്ച് ബോധവത്കരണ പരിപാടി സംഘടിപ്പിക്കാനും കോടതി നിര്‍ദേശിച്ചു.

   എല്ലാ റസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷനുകളിലും മൃഗക്ഷേമ സമിതികള്‍ രൂപികരിക്കുകയും തെരുവ് നായകള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ക്കെതിരെ പരാതി ഉണ്ടെങ്കില്‍ അക്കാര്യം ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിനെ അറിയിക്കുകയും ചെയ്യാമെന്ന് കോടതി പറഞ്ഞു.

   അതേസമയം കേരളത്തില്‍ വളര്‍ത്തു നായയെ ചൂണ്ടയില്‍ കോര്‍ത്ത് വള്ളത്തില്‍ കെട്ടിയിട്ട് അടിച്ചു കൊന്ന സംഭവത്തില്‍ മൂന്ന് പേര്‍ പൊലീസ് പിടിയില്‍. വിഴിഞ്ഞം പൊലീസാണ് ഇവരെ പിടികൂടിയത്. പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരുള്‍പ്പെടെയാണ് പിടിയിലായത്. നായയുടെ ഉടമയുടെ പരാതിലാണ് പൊലീസ് നടപടി. വിഴിഞ്ഞം അടിമലത്തുറയിലാണ് നാടിനെ നടുക്കിയ സംഭവം.

   Also Read-കന്യാകുമാരി കുഴിത്തുറ സ്വദേശി സി. ശൈലേന്ദ്ര ബാബു തമിഴ്നാട് പൊലീസ് മേധാവി

   കുട്ടികള്‍ അടങ്ങുന്ന സംഘം നായയെ മരത്തടി ഉപയോഗിച്ച് അടിച്ച് അവശനാക്കി ചൂണ്ടകൊളുത്തില്‍ കെട്ടിത്തൂക്കുകയായിരുന്നു. തുടര്‍ന്ന് നായയെ മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു. കൊന്നതിന് ശേഷം നായയുടെ ജഡം കടലില്‍ എറിയുകയും ചെയ്തു. വലിയ തടിയുമായി യുവാവ് ബ്രൂണോയെ അടിച്ചു കൊല്ലുന്നതും ഇത് വിഡിയോയില്‍ മറ്റൊരു യുവാവ് പകര്‍ത്തുകയുമാണ്. സംഭവം കണ്ട് സമീപത്ത് ആളുകള്‍ ഉള്ളതും എന്തിനാണ് അതിനെ കൊല്ലുന്നത് എന്ന ചോദ്യം ഉന്നയിക്കുന്നതും വിഡിയോയില്‍ കാണാം.
   Published by:Jayesh Krishnan
   First published:
   )}