ധാര്‍: കൂട്ടുകാരികള്‍ക്കൊപ്പം കളിക്കുകയായിരുന്ന മൂന്നു വയസുകാരിയെ കടിച്ചുകീറി തെരുവുനായ്ക്കള്‍. മധ്യപ്രദേശിലെ ധാറിലാണ് സംഭവം. വീടിനു സമീപത്തെ വയലില്‍ മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കുകയായിരുന്ന കുട്ടിയാണ് തെരുവുനായക്കളുടെ ആക്രമണത്തില്‍ മരിച്ചത്.
ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. ഒരു കൂട്ടം തെരുവുനായ്ക്കള്‍ കുട്ടിയെ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് സമീപത്ത് ജോലി ചെയ്യുകയായിരുന്ന മാതാപിതാക്കള്‍ ഓടിവന്നു.
ദേഹമാസകലം കടിയേറ്റ് ചോരയൊലിച്ച നിലയിലായിരുന്നു കുട്ടി. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേസമയം പ്രദേശത്ത് തെരുവുനായ്ക്കളുടെ ആക്രമണം കൂടിവരികയാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
Also Read-Minor sexually abused | പതിനാറുകാരിയെ രണ്ടു വർഷം പീഡിപ്പിച്ച പിതാവും സഹോദരനും പൊലീസ് പിടിയിൽ
Theft | വാലന്റൈന്‍സ് ദിനത്തില്‍ കാമുകിയെ വിവാഹം കഴിക്കാൻ മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ
വാലന്റൈൻ ദിനത്തില്‍ (Valentine's Day) കാമുകിയെ വിവാഹം കഴിക്കുന്നതിനായി അയല്‍വാസിയുടെ വീട്ടില്‍ കയറി മോഷണം (Theft) നടത്തിയ ഇരുപതുകാരനെ ഡല്‍ഹി പൊലീസ് (Delhi police) വ്യാഴാഴ്ച അറസ്റ്റ് (Arrest) ചെയ്തു. യുവാവ് ക്രൈം സീരിയലുകള്‍ സ്ഥിരമായി കാണാറുണ്ടായിരുന്നു. അവയിൽ ഒന്നിൽ നിന്നാണ് പ്രതിക്ക് മോഷണത്തിനുള്ള ആശയം ലഭിച്ചത്.
മുഹമ്മദ് ജെയ്ദ് എന്നയാളാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞതായി ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് അറിയിച്ചു. ജനുവരി 18 ന് മുഹമ്മദ് ഫഹിമുദീന് എന്നയാള്‍ തന്റെ വീട്ടില്‍ മോഷണം നടന്നുവെന്ന് പൊലീസിൽ പരാതി നൽകി. അന്നേ ദിവസം അയാളുടെ ഭാര്യ വീട്ടില്‍ തനിച്ചായിരുന്നു. എന്നാല്‍ ഭാര്യ എന്തോ കാര്യത്തിന് പുറത്ത് പോയി തിരികെ വന്നപ്പോഴാണ് വീട്ടില്‍ സൂക്ഷിച്ചിരുന്ന മൂന്ന് ലക്ഷം രൂപ കാണാതായത് ശ്രദ്ധയിൽ പെട്ടതെന്നും പരാതിയില്‍ പറയുന്നു.
പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം വൈകാതെ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. ചോദ്യം ചെയ്യലില്‍ കാമുകിയെ വിവാഹം കഴിക്കാന്‍ തനിക്ക് പണം ആവശ്യമാണെന്നും അതിനാലാണ് മോഷണം നടത്തിയതെന്നും പ്രതി പോലീസിനോട് പറഞ്ഞു.
Also Read-Woman Beheads Husband| ഭര്‍ത്താവിന്റെ അറുത്തെടുത്ത തലയുമായി ഭാര്യ പൊലീസ് സ്റ്റേഷനിൽ
''തനിക്ക് ഒരു പെണ്‍കുട്ടിയുമായി അടുപ്പമുണ്ട്, അവരെ ഞാന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ജോലിയില്‍ നിന്ന് പ്രതിമാസം 8000 രൂപ മാത്രമാണ് ശമ്പളം ലഭിക്കുന്നത്. ഈ പണം വിവാഹാവശ്യങ്ങള്‍ക്ക് മതിയാകില്ല'', പ്രതി പറഞ്ഞു. അതേസമയം, പ്രതി ക്രൈം സീരിയലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പണം മോഷ്ടിച്ചതെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. മോഷ്ടിച്ച പണം ഇയാളുടെ കൈയില്‍ നിന്ന് കണ്ടെടുത്തതായും ഉദ്യോഗസ്ഥന് പറഞ്ഞു.
നേരത്തെ, വാലന്റൈന്‍ ദിനത്തില്‍ കാമുകിയെ ആകര്‍ഷിക്കാനായി നിരവധി മോട്ടോര്‍സൈക്കിളുകള്‍ മോഷ്ടിച്ച യുവാവിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വാഹനങ്ങള്‍ മോഷ്ടിക്കാന്‍ യുവാവും സുഹൃത്തും ചേർന്നാണ് പദ്ധതിയിട്ടത്. ഇരുവരെയും സ്പെഷ്യല്‍ സ്റ്റാഫിലെ പൊലീസ് ഉദ്യോഗസ്ഥരുടെ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
Also Read-Lottery Ticket Thief| ലോട്ടറി മോഷ്ടാവിനെ കുടുക്കാൻ ക്ഷമയോടെ കാത്തിരുന്ന് പൊലീസ്; സമ്മാനമടിച്ച ടിക്കറ്റുമായി പ്രതി പിടിയിൽ
പ്രദേശത്ത് മോട്ടോര്‍ സൈക്കിളുകള്‍ മോഷണം പോയതുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഈ രണ്ട് പ്രതികളെ കുറിച്ച് പൊലീസ് സംഘത്തിന് വിവരം ലഭിച്ചു. വിവരമറിഞ്ഞ പൊലീസ് പ്രതികള്‍ക്കായി കെണിയൊരുക്കി.
1.8 ലക്ഷം രൂപ വിലമതിക്കുന്ന ബൈക്കിലാണ് ഇരുവരും സഞ്ചരിച്ചിരുന്നത്. ബൈക്കിന് നമ്പര്‍ പ്ലേറ്റ് ഇല്ലായിരുന്നു. ഈ തെളിവാണ് പ്രതികളെ പിടികൂടാന്‍ സഹായകമായത്. പിന്നീട് പൊലീസ് ഇവരെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയും ഏഴ് ഇരുചക്ര വാഹനങ്ങള്‍ കൂടി മോഷ്ടിച്ചതായി വെളിപ്പെടുത്തുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.