• HOME
  • »
  • NEWS
  • »
  • india
  • »
  • Hijab Row |നെറ്റിയില്‍ സിന്ദൂരക്കുറിയിട്ടെത്തിയ വിദ്യാര്‍ത്ഥിയെ ഗേറ്റില്‍ തടഞ്ഞു; കോളേജില്‍ പ്രവേശിപ്പിച്ചില്ല

Hijab Row |നെറ്റിയില്‍ സിന്ദൂരക്കുറിയിട്ടെത്തിയ വിദ്യാര്‍ത്ഥിയെ ഗേറ്റില്‍ തടഞ്ഞു; കോളേജില്‍ പ്രവേശിപ്പിച്ചില്ല

കോളേജില്‍ പ്രവേശിക്കണമെങ്കില്‍ കുറി മായ്ക്കണമെന്നും അധികൃതര്‍ വിദ്യാര്‍ത്ഥിയോട് ആവശ്യപ്പെട്ടു.

  • Share this:
    കര്‍ണാടകയിലെ (Karnataka) വിജയപുരയില്‍ നെറ്റിയില്‍ സിന്ദൂരക്കുറിയണിഞ്ഞ് എത്തിയ വിദ്യാര്‍ത്ഥിയെ കോളേജില്‍ (College) പ്രവേശിപ്പിച്ചില്ല. കോളേജ് അധികൃതരാണ് സിന്ദൂരമണിഞ്ഞെത്തിയ വിദ്യാര്‍ത്ഥിയെ ഗേറ്റില്‍ തടഞ്ഞത്.

    കോളേജില്‍ പ്രവേശിക്കണമെങ്കില്‍ കുറി മായ്ക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

    കോളേജില്‍ പ്രവേശിക്കണമെങ്കില്‍ ആദ്യം സിന്ദൂരക്കുറി മായ്ക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥിയെ അധ്യാപകര്‍ ഗേറ്റിന് സമീപം തടഞ്ഞു. ഹിജാബും കാവി സ്‌കാര്‍ഫും മാത്രമല്ല നെറ്റിയിലെ കുറിയും പ്രശ്നമാണെന്ന് അധ്യാപകര്‍ വിദ്യാര്‍ത്ഥിയോട് പറഞ്ഞു. തുടര്‍ന്ന് ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ അധ്യാപകര്‍ക്കെതിരെ രംഗത്തെത്തി.

    സംസ്ഥാനത്തെ ഹിജാബ് വിവാദത്തെ തുടര്‍ന്ന് കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഹിജാബ്, കാവി സ്‌കാര്‍ഫുകളുടെ ഉപയോഗത്തിന് സ്‌കൂളുകളിലും കോളേജുകളിലും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ കുറിയിടുന്നത് സംബന്ധിച്ച് വിധിയില്‍ വ്യക്തമാക്കിയിട്ടില്ല.

    Hijab Row | ഹിജാബ് മാറ്റണമെന്നാവശ്യം; 'ആത്മാഭിമാനം കളയില്ല'; കോളേജ് അധ്യാപിക ജോലി രാജിവെച്ചു

    ബെംഗളൂരു: കര്‍ണാടകയില്‍ ഹിജാബ് വിവാദം തുടരുന്നതിനിടയില്‍ കോളേജ് അധ്യാപിക ജോലി രാജിവെച്ചു. കര്‍ണാടകയിലെ തുംകുരുവിലെ ജെയ്ന്‍ പിയു കോളേജിലെ അധ്യാപികയായ ചാന്ദിനിയാണ് ജോലി രാജി വച്ചത്. ഹിജാബ് മാറ്റണമെന്നാവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അധ്യാപിക രാജിവെച്ചത്. ഇംഗ്ലീഷ് ലക്ചററാണ് ചാന്ദ്‌നി.

    'ആത്മാഭിമാനം ഉള്ളതുകൊണ്ടാണ് രാജിവെക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ജെയ്ന്‍ പിയു കോളേജില്‍ ഗസ്റ്റ് ലക്ചറായി ജോലി ചെയ്ത് വരികയാണ് ഞാന്‍. ഈ മൂന്ന് വര്‍ഷത്തിനിടയില്‍ എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. പക്ഷേ ഇന്നലെ രാവിലെ ഞങ്ങളുടെ പ്രിന്‍സിപ്പല്‍ ഞങ്ങളെ വിളിച്ചു, ഞങ്ങള്‍ ഹിജാബ് ധരിക്കരുതെന്നും മത ചിഹ്നങ്ങള്‍ കോളേജില്‍ നിരോധിച്ചതായും അറിയിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷമായും ഇല്ലാത്ത കുഴപ്പമെന്താണ് ഇപ്പോള്‍' ചാന്ദ്‌നി ചോദിക്കുന്നു.

    എന്നാല്‍ ഇത്തരമൊരു സംഭവം അധ്യാപികയോട് പറഞ്ഞിട്ടില്ലെന്ന് കോളേജ് പ്രിന്‍സിപ്പല്‍ കെ ടി മഞ്ജുനാഥ് പ്രതികരിച്ചു. കര്‍ണാടകയിലെ ഉടുപ്പിയിലാണ് ഹിജാബിന്റെ പേരിലുള്ള തര്‍ക്കം ആരംഭിച്ചത്. പിന്നീട് ഇത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചു.

    Hijab Row | ഹിജാബ് പ്രതിഷേധം; 10 പെൺകുട്ടികൾക്കെതിരെ കർണാടക പോലീസിന്റെ FIR

    ഹിജാബ് പ്രതിഷേധവുമായി ബന്ധപ്പെട്ട് 10 പെൺകുട്ടികൾക്കെതിരെ കർണാടക പോലീസ് എഫ്‌ഐആർ (FIR) രജിസ്റ്റർ ചെയ്തു. തുംകൂരിലെ ഗേൾസ് എംപ്രസ് ഗവൺമെന്റ് പിയു കോളേജിന് പുറത്ത് പ്രതിഷേധിച്ചവർക്കെതിരെയാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്. സിആർപിസി സെക്ഷൻ 144 പ്രകാരം പുറപ്പെടുവിച്ച നിരോധന ഉത്തരവുകൾ ലംഘിച്ചതിനാണ് കേസ്.
    ഹിജാബ് വിഷയത്തിൽ ഉത്തരവ് പുറപ്പെടുവിക്കും വരെ മതപരമായ വസ്ത്രങ്ങൾ ധരിച്ച് വിദ്യാലയങ്ങളിൽ എത്തരുത് എന്ന് കർണാടക ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പ്രതിഷേധ സാധ്യതകൾ മുൻ നിർത്തിയാണ് കോളേജ് പരിസരത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. എന്നാൽ ഇത് മറികടന്ന് പെൺകുട്ടികൾ പ്രതിഷേധവുമായി എത്തുകയായിരുന്നു.

    Published by:Sarath Mohanan
    First published: