• HOME
 • »
 • NEWS
 • »
 • india
 • »
 • 'സൗന്ദര്യം ഇല്ല, ഒപ്പം ഇരുണ്ട നിറവും'; സ്കൂൾ വിദ്യാർഥി പതിനഞ്ചാം നിലയിൽ നിന്ന് ചാടി മരിച്ചു

'സൗന്ദര്യം ഇല്ല, ഒപ്പം ഇരുണ്ട നിറവും'; സ്കൂൾ വിദ്യാർഥി പതിനഞ്ചാം നിലയിൽ നിന്ന് ചാടി മരിച്ചു

അതേസമയം, ഈ വിഷാദ രോഗം ചികിത്സിച്ച് ഭേദമാക്കാനാകുമായിരുന്നുവെന്ന് മാനസികാരോഗ്യ വിദഗ്ധർ പറയുന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Last Updated :
 • Share this:
  നോയിഡ: ഇരുണ്ട നിറവും സൗന്ദര്യവും ലുക്കും ഇല്ലെന്ന ചിന്തയും കാരണം വിഷാദ രോഗത്തിന് അടിമയായിരുന്ന 11ാം ക്ലാസ് വിദ്യാർഥി അപ്പാർട്ട്മെന്റിന്റെ 15ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി. ഉത്തർപ്രദേശിലെ നോയിഡയിൽ ശനിയാഴ്ചയാണ് സംഭവം. സെക്ടർ 78ലെ ബഹുനില കെട്ടിടത്തിൽ നിന്നാണ് വിദ്യാർഥി ചാടിയത്. രാവിലെ അഞ്ച് മണിക്കാണ് വിവരം പൊലീസ് സ്റ്റേഷനിൽ വിളിച്ച് പറയുന്നത്.

  Also Read- മെഡിക്കൽ കോളജിൽ നിന്ന് കാണാതായ രോഗി സമീപത്തെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ

  17കാരന്റെ അച്ഛനും അമ്മയും വേർപിരിഞ്ഞാണ് താമസം. ബഹുരാഷ്ട്ര കമ്പനിയിലെ ജീവനക്കാരനായ പിതാവിനൊപ്പമാണ് വിദ്യാർഥി നോയിഡയിൽ താമസിക്കുന്നത്. അമ്മ ഗുരുഗ്രാമത്തിലാണ് താമസമെന്നും പൊലീസ് അറിയിച്ചു. സൗന്ദര്യമില്ലെന്നും ഇരുണ്ടനിറമാണെന്നും പറഞ്ഞ് മകൻ കടുത്ത വിഷമത്തിലായിരുന്നുവെന്ന് അച്ഛനും അമ്മയും പൊലീസിനോട് പറഞ്ഞു. മുൻപും പലതവണ ഇക്കാര്യത്തിലുള്ള വിഷമം മകൻ തങ്ങളോട് പങ്കുവെച്ചിരുന്നുവെന്നും പൊലീസിനോട് പറഞ്ഞതായി സെക്ടർ 49 പൊലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ സുധീർ കുമാർ പറഞ്ഞു.

  Also Read- ലക്ഷ്യമിട്ടത് വി.ഡി സതീശനെയോ? 4 തവണ ജയിച്ചവരെ മാറ്റണമെന്ന നിബന്ധന പൊളിഞ്ഞത് ആ ഫോൺ കോളിൽ

  മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി അയച്ചു. മാതാപിതാക്കൾ പരാതി ഒന്നും നൽകിയിട്ടില്ലെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

  അതേസമയം, ഈ വിഷാദ രോഗം ചികിത്സിച്ച് ഭേദമാക്കാനാകുമായിരുന്നുവെന്ന് മാനസികാരോഗ്യ വിദഗ്ധർ പറയുന്നു. ''കൗമാരക്കാരും 20കളുടെ തുടക്കത്തിലുള്ളവരും തങ്ങളുടെ ശരീരത്തിലെ കുറവുകളെ കുറിച്ച് ചിന്തിച്ച് വിഷമിക്കുന്ന ബോഡി ഡിസ്മോർഫിക് ഡിസോർഡർ എന്ന അവസ്ഥയിലൂടെ കടന്നുപോകാറുണ്ട്.''- ശാരദ മെഡിക്കൽ സർവകലാശാലയിലെ സൈക്യാട്രി വിഭാഗം തലവൻ ഡോ. കുനാൽ കുമാർ പറഞ്ഞു.

  Also Read- രണ്ട് ടേം നിബന്ധന; അര ഡസനോളം സിറ്റിംഗ് സീറ്റുകള്‍ നഷ്ടമാകുമോയെന്ന ആശങ്കയിൽ സി.പി.എം അണികൾ

  ''ആദ്യമേ കണ്ടെത്തിയാൽ ഇത്തരം ആരോഗ്യ പ്രശ്നങ്ങൾ ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. രക്ഷിതാക്കൾ കുട്ടികളുടെ പെരുമാറ്റത്തിലുള്ള മാറ്റം മനസിലാക്കുകയും അവരുമായി സംസാരിച്ച് ആശങ്ക അകറ്റുകയും ചെയ്യണം''- ഡോ. കുനാല്‍ കുമാർ പറഞ്ഞു.

  Also Read- കടകംപള്ളിയെ തിരിച്ചുവിളിച്ച് കോടതി; വി.ശിവന്‍കുട്ടിക്ക് പ്രതിക്കൂട്ടില്‍ 'ഇരുപ്പ് ശിക്ഷ'

  (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
  Published by:Rajesh V
  First published: