കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്ത സ്റ്റുഡന്റ് ക്രെഡിറ്റ് കാർഡ് പദ്ധതിക്ക് പശ്ചിമ ബംഗാൾ മന്ത്രിസഭ ചൊവ്വാഴ്ച അംഗീകാരം നൽകി. "സ്റ്റുഡന്റ് ക്രെഡിറ്റ് കാർഡ് പദ്ധതിക്ക് മന്ത്രിസഭ അനുമതി നൽകിയതായി മുഖ്യമന്ത്രി മമത ബാനർജി പത്രസമ്മേളനത്തിൽ പറഞ്ഞു.
'പശ്ചിമ ബംഗാളിൽ 10 വർഷം ചെലവഴിച്ച ആർക്കും ഇതിന്റെ ആനുകൂല്യങ്ങൾ നേടാം. ഈ പദ്ധതി അനുസരിച്ച് ഇന്ത്യയിലോ വിദേശത്തോ ബിരുദ, ബിരുദാനന്തര, ഡോക്ടറൽ, പോസ്റ്റ്-ഡോക്ടറൽ പഠനത്തിന് വായ്പ ലഭ്യമാകും'- മമത ബാനർജി പറഞ്ഞു. ജോലി ലഭിച്ചശേഷം വായ്പ തിരിച്ചടയ്ക്കാൻ ഒരു വിദ്യാർത്ഥിക്ക് പതിനഞ്ച് വർഷം നൽകുമെന്നും അവർ പറഞ്ഞു.
വിദ്യാർത്ഥികളുടെ ക്രെഡിറ്റ് കാർഡ് പദ്ധതിയെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും അറിയാംക്രെഡിറ്റ് കാർഡിന്റെ സഹായത്തോടെ ഒരു വിദ്യാർത്ഥിക്ക് ഉന്നത പഠനം നടത്താൻ 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. 40 വയസ്സ് വരെ ഒരാൾ പദ്ധതിക്ക് അർഹനാണ്. ജോലി ലഭിച്ചതിന് ശേഷം വായ്പ തിരിച്ചടയ്ക്കാൻ ഒരു വിദ്യാർത്ഥിക്ക് 15 വർഷം സമയപരിധി നൽകും.
വിവിധ കോച്ചിംഗ് സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഐ ഐ ടി, ഐ ഐ എം, എൻ എൽ യു, ഐ എ എസ്, ഐ പി എസ്, ഡബ്ല്യു ബി പി എസ് എന്നിവയുൾപ്പെടെയുള്ള ദേശീയതല മത്സരപരീക്ഷകളിൽ പങ്കെടുക്കാൻ തയ്യാറെടുക്കുന്നവർക്കുള്ള വിദ്യാഭ്യാസ വായ്പയും വിപുലീകരിക്കും.
സാമ്പത്തിക പിന്തുണയുടെ അഭാവം മൂലം പശ്ചിമ ബംഗാളിൽ നിന്നുള്ള ഒരു വിദ്യാർത്ഥിക്കും വിദ്യാഭ്യാസം നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി വിവിധ സ്ഥാപന അല്ലെങ്കിൽ സ്ഥാപനേതര ചെലവുകൾ ഈ പദ്ധതിയിൽ ഉൾപ്പെടുത്തും.
അമുൽ പാൽവില ലിറ്ററിന് രണ്ട് രൂപ വർധിപ്പിച്ചു; വില വർധന രാജ്യത്താകെ ബാധകംരാജ്യത്തെ പ്രമുഖ പാലുൽപാദകരായ അമുൽ പാൽ വില ലിറ്ററിന് രണ്ട് രൂപ വർധിപ്പിച്ചു. വില വർധന നാളെ മുതൽ രാജ്യത്തുടനീളം പ്രാബല്യത്തിൽ വരും. ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷന്റെ (ജിസിഎംഎംഎഫ്) മുതിർന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്. ഉത്പാദന ചെലവ് വർധിച്ച സാഹചര്യത്തിലാണ് വില വർധിപ്പിക്കാൻ നിർബന്ധിതരായതെന്നും അദ്ദേഹം പറഞ്ഞു. ഒരുവർഷവും ഏഴുമാസവും മുൻപാണ് അമുല് പാല് വില അവസാനമായി വർധിപ്പിച്ചത്.
Also Read-
കുടുംബത്തിലെ അഞ്ചുപേരുടെ നഗ്നമായ മൃതദേഹങ്ങൾ പാടത്ത്; വീട്ടുടമസ്ഥന് പിടിയില്ഗോൾഡ്, താസ, ശക്തി, ടി-സ്പെഷ്യൽ തുടങ്ങി അമുലിന്റെ വിവിധ ബ്രാൻഡുകളിലുള്ള പശു, എരുമപാലുകൾക്ക് വില വർധനവ് ബാധകമാണെന്ന് ജിസിഎംഎംഎഫ് മാനേജിങ് ഡയറക്ടർ ആർ എസ് സോധി അറിയിച്ചു. അമുൽ ബ്രാൻഡ് പാലും പാലുൽപന്നങ്ങളുടെയും വിതരണക്കാരാണ് ജിസിഎംഎംഎഫ്.
ഭക്ഷ്യവിലവർധനവിനെ തുടർന്നാണ് പാൽ വില വർധിപ്പിക്കാൻ നിർബന്ധിതരായതെന്നും സോധി പറഞ്ഞു. ''പാക്കേജിംഗ് ചാർജുകൾ 30 മുതൽ 40 ശതമാനം വരെ ഉയർന്നിട്ടുണ്ട്. ഗതാഗത ചെലവ് 30 ശതമാനം വർധിച്ചു. വൈദ്യുതി ചെലവ് അടക്കമുള്ളവ 30 ശതമാനം കൂടി. ഇതാണ് വില വർധനയ്ക്ക് കാരണമായത്''- അദ്ദേഹം പറഞ്ഞു. ഫ്രഷ് പാല് വിൽക്കുന്ന ഇടങ്ങളിലെല്ലാം വില വർധനവ് ബാധകമാകും. ലിറ്ററിന് രണ്ട് രൂപ വർധിപ്പിച്ചതുവഴി എംആർപി വിലയിൽ 4 ശതമാനം വർധന മാത്രമേ ഉണ്ടാകൂ. ഇത് നിലവിലെ ഭക്ഷ്യവിലക്കയറ്റവുമായി താരതമ്യം ചെയ്യുമ്പോൾ കുറവാണെന്നും അമുൽ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.