ഗുഡല്ലൂര്‍: സ്കൂട്ടര്‍ ചുമരില്‍ ഇടിച്ച് ഉണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗൂഡല്ലൂര്‍ ഡി എസ്. പി ഓഫീസിലെ ഹെഡ്കോസ്റ്റബിള്‍ മുകുന്ദന്റെ മകനും പ്ലസ് ടു വിദ്യാര്‍ത്ഥിയുമായ പവിഷാണ് മരിച്ചത്.
ശനിയാഴ്ച ഗൂഡല്ലൂര്‍ ഭാഗത്താണ് അപകടം.മേലെ ഗൂഡല്ലൂരില്‍ നിന്ന് നടുഗൂഡല്ലൂര്‍ വഴി വരുമ്ബോള്‍ സ്വകാര്യമില്ലിന് സമീപം നിയന്ത്രണം വിട്ട സ്കൂട്ടര്‍ ചുമരിലിടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ പവിഷ് മരിക്കുകയായിരുന്നു. മൃതദേഹം പൊലീസ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bike accident