ഹൈദരാബാദ്: ഓടുന്ന ട്രെയിനിന് മുന്നിൽ ഇൻസ്റ്റഗ്രാം റീൽസ് ഷൂട്ട് ചെയ്ത ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് ട്രെയിൻ തട്ടി മരിച്ചു. ഹൈദരാബാദിലെ സനത് നഗറിലെ റെയിൽവേ ട്രാക്കിലാണ് ഒമ്പതാം ക്ലാസ് വിദ്യാർഥി മുഹമ്മദ് സർഫ്രാസ് (16)ആണ് മരിച്ചത്. റെയിൽവേ ട്രാക്കിലൂടെ നടന്ന് ഇൻസ്റ്റാഗ്രാം റീൽ എടുക്കാൻ ശ്രമിക്കവേയാണ് അപകടം നടന്നത്.
റീല്‍സ് എടകുന്നതിനിടെ ട്രെയിൻ സർഫ്രാസിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വേഗത്തിലോടുന്ന ട്രെയിൻ ബാഗ്രൗണ്ടിൽ ലഭിക്കാനായി പാളത്തിനോട് ചേർന്ന് നിന്നായിരുന്നു ഷൂട്ടിംഗ്. ട്രെയിൻ അടുത്തെത്തിയപ്പോൾ പുറംതിരിഞ്ഞുനിന്ന സർഫ്രാസ് ശ്രദ്ധിച്ചില്ല.
Also Read-വിമാനത്തിനകത്ത് വെച്ച് തേൾ കുത്തിയെന്ന ആരോപണവുമായി യുവതി
അപകടസ്ഥലത്ത് വെച്ച് തന്നെ സര്‍ഫ്രാസ് മരിച്ചു. അപകടത്തിന് ശേഷം സംഭവത്തിന്‍റെ വീഡിയോ സുഹൃത്തുക്കൾ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Death, Instagram Reels, Train accident