നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Government Schools | സര്‍ക്കാര്‍ സ്‌കൂളുകളിലെ പകുതിയിലേറെ വിദ്യാര്‍ത്ഥികള്‍ക്കും പഠനത്തിന് രക്ഷിതാക്കളുടെ പിന്തുണയില്ല: ASER റിപ്പോര്‍ട്ട്

  Government Schools | സര്‍ക്കാര്‍ സ്‌കൂളുകളിലെ പകുതിയിലേറെ വിദ്യാര്‍ത്ഥികള്‍ക്കും പഠനത്തിന് രക്ഷിതാക്കളുടെ പിന്തുണയില്ല: ASER റിപ്പോര്‍ട്ട്

  16-ാമത് വാര്‍ഷിക വിദ്യാഭ്യാസ സ്ഥിതിവിവര റിപ്പോര്‍ട്ട് (ASER - Annual Status of Education Report) 2021-ല്‍ ആണ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തിരിക്കുന്നത്

  • Share this:
   സര്‍ക്കാര്‍ സ്‌കൂളുകളിലെ (Governmet School) പകുതിയിലധികം വിദ്യാര്‍ത്ഥികള്‍ക്കും പഠനത്തിന് രക്ഷിതാക്കളുടെ പിന്തുണ ലഭിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന 57.5 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും (Students) അവരുടെ പഠനത്തില്‍ മാതാപിതാക്കളുടെ പിന്തുണയില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

   16-ാമത് വാര്‍ഷിക വിദ്യാഭ്യാസ സ്ഥിതിവിവര റിപ്പോര്‍ട്ട് (ASER - Annual Status of Education Report) 2021-ല്‍ ആണ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തിരിക്കുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളിലെ 42.5% കുട്ടികള്‍ക്ക് മാത്രമേ (അവരുടെ പഠനത്തിന്) മാതാപിതാക്കളില്‍ (Parents) നിന്ന് ആവശ്യമുള്ള ശ്രദ്ധ ലഭിക്കുന്നുള്ളൂവെന്നാണ് പഠനം വെളിപ്പെടുത്തുന്നത്.

   പഠനത്തിന് രക്ഷിതാക്കളുടെ പിന്തുണ ലഭിക്കുന്നത് സംബന്ധിച്ച്, സ്വകാര്യ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ ശതമാനം 72.5 ആണ്. കുട്ടികള്‍ക്ക് പിന്തുണ നല്‍കുന്നതില്‍ രക്ഷിതാക്കള്‍ക്ക്, ഏറ്റവും വലിയ ഇടിവ് സംഭവിച്ചത് 9-ാം ക്ലാസിലോ അതിനു മുകളിലോ ഉള്ള ക്ലാസുകളിലാണെന്നതും ശ്രദ്ധേയമാണ്. വീട്ടിലിരുന്ന് പഠിക്കാന്‍ പിന്തുണ ലഭിക്കുന്ന കുട്ടികളുടെ എണ്ണം 2020ലെ മുക്കാല്‍ ഭാഗത്തില്‍ നിന്ന് ഈ വര്‍ഷം മൂന്നില്‍ രണ്ട് ആയി കുറഞ്ഞു.

   കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ബിഹാര്‍, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്ക് മുകളിലാണ് ഝാര്‍ഖണ്ഡ്. ഝാര്‍ഖണ്ഡില്‍, 2020 നെ അപേക്ഷിച്ച് ഈ വര്‍ഷം വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ പാഠപുസ്തകങ്ങള്‍ നല്‍കിയിരുന്നു. പഠനമനുസരിച്ച്, ഈ വര്‍ഷം ജാര്‍ഖണ്ഡിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചേര്‍ന്ന 89.8 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും പുസ്തകങ്ങള്‍ ലഭ്യമാക്കി.

   2020ല്‍ 77.1 ശതമാനം കുട്ടികള്‍ക്ക് മാത്രമാണ് പാഠപുസ്തകങ്ങള്‍ നല്‍കിയത്. സ്വകാര്യ സ്‌കൂളുകളെ സംബന്ധിച്ചിടത്തോളം, 2020ല്‍ 71.6 ശതമാനം കുട്ടികള്‍ക്കും ഈ വര്‍ഷം 85.2 ശതമാനം കുട്ടികള്‍ക്കും പുസ്തകങ്ങള്‍ വാങ്ങാന്‍ കഴിഞ്ഞു. പാഠപുസ്തകങ്ങള്‍, വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയുള്ള അധിക വിദ്യാഭ്യാസ സാമഗ്രികള്‍ എന്നിവ കൂടാതെ ഡിജി സ്‌കൂള്‍ ആപ്പും ജാര്‍ഖണ്ഡില്‍ ലഭ്യമാക്കിയിട്ടുണ്ട്.

   രാജ്യത്തുടനീളം ട്യൂഷന്‍ ഫീസ് വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ഝാര്‍ഖണ്ഡ് ഒരു അപവാദമല്ലെന്നും എഎസ്ഇആര്‍ റിപ്പോര്‍ട്ട് വെളിപ്പെടുത്തി. കേരളത്തില്‍ മാത്രമാണ് ട്യൂഷന്‍ ഫീസ് വര്‍ധിപ്പിക്കാതിരുന്നത്. സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലെ എല്ലാ ക്ലാസുകളിലെയും ട്യൂഷന്‍ ഫീസ് വര്‍ധിപ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസം കുറഞ്ഞ രക്ഷിതാക്കളുടെ കുട്ടികള്‍ ട്യൂഷന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നത് 12.6 ശതമാനം വര്‍ധിച്ചു. അതേസമയം വിദ്യാസമ്പന്നരായ മാതാപിതാക്കളുടെ കുട്ടികളില്‍ 7.2 ശതമാനം മാത്രമാണ് ട്യൂഷന്‍ ക്ലാസുകളില്‍ പോകാൻ തീരുമാനിച്ചിട്ടുള്ളത്.

   അതേസമയം, കേരളത്തിന് ഓണ്‍ലൈന്‍ സാങ്കേതികവിദ്യകളുടെ സഹായത്തോടെ വിദ്യാഭ്യാസം മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിച്ചുവെന്ന് എഎസ്ഇആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കോവിഡ് പ്രതിസന്ധി സമയത്ത് കേരളത്തിലെ ഗ്രാമീണ മേഖലയിലെ 91 ശതമാനം കുട്ടികള്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസം നല്‍കാന്‍ സാധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തി. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളെക്കാളും ഈ രംഗത്ത് കേരളം ഏറെ മുന്നിലാണ്.

   രാജ്യത്തെ 25 സംസ്ഥാനങ്ങളിലെയും 3 കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 581 ജില്ലകളിലെ ഗ്രാമപ്രദേശങ്ങളില്‍ നടത്തിയ ടെലിഫോണ്‍ സര്‍വേയുടെ അടിസ്ഥാനത്തിലാണ് ASER 2021 റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സെപ്റ്റംബറിനും ഒക്ടോബറിനും ഇടയിലാണ് സര്‍വേ നടത്തിയത്.
   Published by:Karthika M
   First published:
   )}